പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘PM KISAN GOI’ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘PM KISAN GOI’ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി, മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിങ് തോമര്‍ പുറത്തിറക്കി. ഒടിപിയുടെയോ വിരലടയാളത്തിന്റെയോ ആവശ്യമില്ലാതെ കര്‍ഷകര്‍ക്ക് അവരുടെ ഇ-കെവൈസി വിദൂരമായി അവരുടെ വീട്ടിലിരുന്ന് സൗകര്യപ്രദമായി പൂര്‍ത്തിയാക്കാന്‍ ഈ ആപ്പിലൂടെ കഴിയും. 

പുതിയ ‘PM KISAN GOI’ ആപ് ഉപയോക്തൃ സൗഹൃദവും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പവുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും പിഎം- കിസാന്‍ അക്കൗണ്ടുകളും ആപ് കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി രേഖകള്‍, ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യല്‍, ഇ-കെവൈസി സ്റ്റാറ്റസ് എന്നിവ നിരീക്ഷിക്കാന്‍ അനുവദിക്കുന്ന ‘നിങ്ങളുടെ അപേക്ഷയുടെ തല്‍സ്ഥിതി’ അറിയുക എന്ന മൊഡ്യൂള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗുണഭോക്താക്കള്‍ക്ക് വാതില്‍പ്പടി സേവനം ലഭ്യമാക്കുന്നതിന് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കും (ഐപിപിബി) സുസജ്ജമാണ്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പിഎംകിസാന്‍ കേരള എന്ന ഫെയ്‌സ്ബുക് പേജ് സന്ദര്‍ശിക്കാം. 

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1800-180-1551, 1800-425-1661 എന്നീ ടോള്‍ ഫ്രീ നമ്പരുകളിലോ, 0471-2304022, 0471-2964022 എന്നീ ഫോണ്‍ നമ്പരുകളിലോ  pmkisan.agri@kerala.gov.in എന്ന ഇ - മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

ADVERTISEMENT

Govt Launches New Mobile App To Let Farmers Self-Enrol For PM Kisan Using Face Recognition Technology