ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ബഹുനില കെട്ടിടങ്ങളും, ഓപ്പറേ ഹൗസും, ഹാർബർ ബ്രിഡ്ജും, പ്രകൃതിഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമൊക്കെ ആയിരിക്കും. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി നഗരപ്രദേശങ്ങളിൽനിന്ന് പൂർണമായും വിട്ട് വികസനം എത്താത്ത ഗ്രാമപ്രദേശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ബഹുനില കെട്ടിടങ്ങളും, ഓപ്പറേ ഹൗസും, ഹാർബർ ബ്രിഡ്ജും, പ്രകൃതിഭംഗി തുളുമ്പുന്ന പ്രദേശങ്ങളുമൊക്കെ ആയിരിക്കും. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി നഗരപ്രദേശങ്ങളിൽനിന്ന് പൂർണമായും വിട്ട് വികസനം എത്താത്ത ഗ്രാമപ്രദേശങ്ങളും ഓസ്ട്രേലിയയിലുണ്ട്. നഗരത്തിന്റെ തിരക്കുകളൊന്നും ഇല്ലാതെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഓസ്ട്രേലിയക്കാരാണ് അവിടെയുള്ളത്. അത്തരമൊരു ഉൾ നാടൻ പ്രദേശത്തെ 300 ഏക്കറിൽ കോഴിയും താറാവും ആടും പശുവും പന്നിയും മയിലും പട്ടികളും ഒക്കെയായി ജീവിക്കുന്ന ഓസ്ട്രേലിയൻ ദമ്പതികളായ പോളിന്റെയും ജെന്നിഫറിന്റെയും ജീവിതം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. ഓസ്ട്രേലിയയിലെ ടൗൺസ്‌വിൽ നഗരത്തിൽനിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങളുടെയൊന്നും കോലാഹലങ്ങൾ ഇല്ലാതെ ഒക്വാലി എന്നെ താഴ്വാരത്തിൽ സന്തോഷത്തോടെ ജീവിക്കുകയാണവർ.

കിളികളുടെ പാട്ട് കേട്ട് ഉണരാം, ഉണർന്നില്ലെങ്കിൽ പൂവൻ കോഴി കൂവി ഉണർത്തും. ഒരു കട്ടൻ ചായയുമായി പുറത്തിറങ്ങിയിരുന്നാൽ മയിലുകൾ പീലി വിടർത്തി ആടുന്നത് കാണാം. വളരെ കുറച്ച് മാത്രം കാണപ്പെടുന്ന വെളുത്ത മായിലിന്റെ ആട്ടം കണ്ണിന് കുളിർമ നൽകും.

ADVERTISEMENT

പ്രഭാത ഭക്ഷണത്തിനു ശേഷം ഏതു കുന്നും കയറി പോകുന്ന ബഗിയുടെ സഹായത്തോടെ പന്നികൾക്ക് തീറ്റ കൊടുക്കാൻ പോകാം. പന്നികളെ വളർത്തുന്ന കൂടുകൾക്കുമുണ്ട് പ്രത്യേകത. ആധുനിക കൂടുകളോ സിമന്റ് വിരിച്ച തറയോ ഒന്നുമല്ല, പകരം മണ്ണിൽ കമ്പിവല ഉപയോഗിച്ച് വേലി തിരിച്ചിരിക്കുന്നു. വളർച്ചയെത്തുമ്പോൾ ഇറച്ചിക്കായി ഉപയോഗിക്കുന്നു. തിരികെ വന്നു കുതിരപ്പുറത്തു കയറി 300 ഏക്കറിലൂടെ ഒന്ന് ചുറ്റി കറങ്ങുമ്പോൾ, ചുറ്റും ചിതറി ഓടുന്ന കാട്ടു മുയലുകകളും കങ്കാരുക്കളും പശുക്കുട്ടികളും ഒരു വേറിട്ട കാഴ്ച തന്നെ.

ഓസ്ട്രേലിയൻ മലയാളിയായ കുര്യാക്കോസ് തോപ്പിൽ പങ്കുവച്ച വീഡിയോ കാണാം.