കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ ലോകത്തെയാകെ നയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും  ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ ലോകത്തെയാകെ നയിച്ച പടനായകനായിരുന്നു ഡോക്ടർ എം.എസ്. സ്വാമിനാഥൻ എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ബി. അശോക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. വി.ഷക്കീല അനുസ്മരണ പ്രഭാഷണം നടത്തി. സർവകലാശാല റജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ, ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യം, കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ. അനി എസ്. ദാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ADVERTISEMENT

കാർഷിക രംഗത്തെ നവീന ആശയങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതു ലക്ഷ്യമിട്ട് അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ, മണ്ണുത്തിയിൽ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സൗണ്ട് റെക്കോർഡിങ്ങും സാങ്കേതിക തികവോടുകൂടിയ വീഡിയോ നിർമാണവും സാധ്യമാക്കുന്നതിനു വേണ്ട  ഷൂട്ടിങ് ഫ്ലോർ കം ഇൻട്രാക്‌ഷൻ ഹാൾ അടങ്ങിയ റെക്കോർഡിങ് ആൻഡ് എഡിറ്റിങ് സ്റ്റുഡിയോയുടെയും കർഷകർക്ക് മിതമായ ചെലവിൽ  കാർഷിക വിളകൾ  ഗുണനിലവാരമുള്ള മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണിയിൽ എത്തിക്കുന്നതിന് സഹായിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിലെ ഡ്രയറുകളും പൾവറൈസറുകളും മറ്റ് ആധുനിക യന്ത്രങ്ങളും ഉൾപ്പെടുത്തി നവീകരിച്ച ഭക്ഷ്യ സംസ്കരണ യൂണിറ്റും ഹരിത ഊർജ ഉൽപാദനം വഴി കാർഷിക സർവകലാശാലയെ ഊർജ സ്വയം പര്യാപ്തമാക്കുന്നതിനും അധികവൈദ്യുതി ഗ്രിഡിൽ നൽകി വരുമാനം നേടുന്നതും ലക്ഷ്യമിട്ട് സ്ഥാപിച്ച സൗരോർജ പ്ലാന്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

കോൾനിലങ്ങളിലെ ശാസ്ത്രീയ നെൽക്കൃഷിക്കായുള്ള പ്രോട്ടോക്കോൾ പ്രകാശനം

കോൾ പാടങ്ങളിലെ നെൽകൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്നതിനു സർവകലാശാല വികസിപ്പിച്ച പ്രോട്ടോകോളിന്റെയും   ഗോൾഡൻ ജൂബിലി പിന്നിട്ട കേരള കാർഷിക സർവകലാശാലയുടെ 50 വർഷത്തെ പ്രവർത്തനങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന ഗോൾഡൻ ജൂബിലി സുവനീറിന്റെയും കാർഷിക സർവകലാശാലയുടെ നേട്ടങ്ങളും കാർഷികരംഗത്തെ നൂതന ആശയങ്ങളും കർഷകരിലേക്ക് എത്തിക്കുന്ന സർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന ലഘു വീഡിയോയുടെയും സർവകലാശാല പ്രസിദ്ധീകരണമായ കെഎയു ന്യൂസിന്റെയും പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

ADVERTISEMENT

സർവകലാശാലയുടെ കോൺവൊക്കേഷൻ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ അന്തർ സർവകലാശാല വീഡിയോ ക്രിയേഷൻ കോണ്ടസ്റ്റ് , ഹാറ്റ്സ്  ത്രോയിങ് ഫോട്ടോഗ്രാഫി മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ വച്ച് നടത്തി.