കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടി(2002, സെൻട്രൽ റജിസ്ട്രാർ)‌ന്റെ

കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടി(2002, സെൻട്രൽ റജിസ്ട്രാർ)‌ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടി(2002, സെൻട്രൽ റജിസ്ട്രാർ)‌ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടി(2002, സെൻട്രൽ റജിസ്ട്രാർ)‌ന്റെ അംഗീകാരത്തോടുകൂടി, കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി 2008ലാണ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയുമാണ്.

സാങ്കേതികവിദ്യയിലെ വളർച്ചയും ശാസ്ത്രീയകൃഷിരീതിയും ഗവൺമെന്റിന്റെ പദ്ധതികളും കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിലാണ് സഹകരണ രംഗത്ത് പുതുപാത തെളിയിച്ച് ഫാംഫെഡ് ഉയർന്നു വന്നത്. കർഷകരെ ഒരുമിപ്പിക്കുന്ന  ഫാംഫെഡ് എന്ന ഈ സംരംഭം കർഷകരിൽനിന്ന് നേരിട്ട് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നു. കർഷകർക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ ഫാംഫെഡ് എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ള പറഞ്ഞു. 

അഖിൻ ഫ്രാൻസിസ് (മാനേജിങ് ഡയറക്ടർ, രാജേഷ് ചന്ദ്രശേഖരൻ പിള്ളൈ (ചെയർമാൻ), എൻ.ആർ.മഹാവിഷ്ണു (ഡയറക്ടർ), അനൂപ് തോമസ് (വെസ് ചെയർമാൻ)
ADVERTISEMENT

പുരാതന കാലം മുതൽ വിവിധ സംസ്കാരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുവന്നിരുന്നു. ഇന്ത്യൻ സുഗന്ധവ്യഞ്ജന കൃഷി ഇന്ന് സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതവും, ഗുണമേന്മയുള്ളതും, ഉപഭോക്തൃകേന്ദ്രീകൃതവും, വിപണിയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ഇത് ലോക സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ സ്ഥാനം നേടിയെടുക്കുന്നതിലേക്കു വഴിതെളിയിച്ചു. ഈ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ സൊസൈറ്റി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിലവിൽ ഇടുക്കി ജില്ലയിൽ 600ലധികം ഏക്കറിൽ സുഗന്ധവ്യഞ്ജനങ്ങളും തേയിലയും കൃഷി ചെയ്യുന്നുണ്ട്. തൃശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത പ്രദേശത്ത് നാലര ഏക്കറിലെ വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പ് പൂർത്തിയായി. കൂടാതെ കർണാടകയിൽ 120 ഏക്കറിൽ ശാസ്ത്രീയമായ രീതിയിൽ വാഴകൃഷിയുണ്ട്. വാഴയ്ക്ക് ഇടവിളയായും അല്ലാതെയും വിവിധ പച്ചക്കറികളുമുണ്ട്. 50 ഏക്കറിൽ ഇഞ്ചിക്കൃഷി ആരംഭിച്ചിരിക്കുന്നു. കർണാടകയിൽ അഞ്ഞൂറോളം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.

സമൃദ്ധമായ ജല സ്രോതസ്സുകളും കടൽ തീരങ്ങളും കൊണ്ട് അനുഗ്രഹീതമാണ് കേരളമെങ്കിലും ഉയർന്ന അളവിലുള്ള മത്സ്യശേഖരണം മൂലം പ്രകൃതി സ്രോതസ്സുകളിൽ നിന്നുള്ള മത്സ്യത്തിന്റെ അളവ് കുറഞ്ഞുവന്നുകൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ വാണിജ്യ മത്സ്യകൃഷിക്ക് പ്രാധാന്യമുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ട് സൊസൈറ്റി വല്ലാർപാടത്തും, വട്ടക്കാട്ടുശ്ശേരിയിയിലുമായി 20 ഏക്കർ ജലഭൂമിയിൽ മത്സ്യകൃഷിക്കാരുമായി ജോയിന്റ് വെഞ്ചർ മത്സ്യകൃഷി ചെയ്തുവരുന്നു– ഡയറക്ടർ മഹാവിഷ്ണു പറഞ്ഞു.

മത്സ്യക്കൃഷിയിടം

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ടൂറിസം  മേഖല. വരും വർഷങ്ങളിൽ ഏകദേശം 46 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന വ്യവസായമായി ടൂറിസം മാറുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇതിൽ തന്നെ അഗ്രി ടൂറിസത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. ഈ സാധ്യതകൾ മനസിലാക്കി ടൂറിസം രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സൊസൈറ്റി വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടൂറിസം പാക്കേജുകളും സ്വന്തമായി റിസോർട്സ് ആൻഡ് ഹോട്ടൽ ശൃംഖല തീർക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ “വയനാട് വില്ലേജ് ഇൻ” എന്ന റിസോർട്ടിന്റെ പ്രവർത്തനവും ആരംഭിച്ചു. ഇതുകൂടാതെ ബാക്‌വാട്ടർ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലും എറണാകുളത്തും പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്‌തുവരുന്നു. 

ADVERTISEMENT

സമൂഹത്തിലെ സാധ്യതകളെ മുന്നിൽക്കണ്ട് അവയുമായി കൃഷിയെ ബന്ധിപ്പിച്ച് വിജയം കൊയ്യാൻ ഫാംഫെഡ് സൊസൈറ്റിക്ക് സാധിച്ചു. വരും നാളുകളിൽ വിപുലമായ രീതിയിൽ കൃഷി വർധിപ്പിക്കുന്നതിനൊപ്പം വിപണിയിലും, കയറ്റുമതിയിലും ഒരു നിറസാന്നിധ്യമായി ഫാംഫെഡ് മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത് സാധാരണക്കാരായ കർഷകരുടെയും മറ്റ് തൊഴിലാളികളുടെയും പുരോഗതിക്ക് കാരണമാകുകയും ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് പറഞ്ഞു. 

ഇന്ത്യയിൽ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിപണി 50,000 കോടി രൂപ ടേണോവറിലേക്ക് കുതിക്കുകയാണ്.  ഈ വ്യവസായത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് 'ഫാംഫെഡ്' എന്ന ബ്രാൻഡിൽ സൊസൈറ്റി സുഗന്ധവ്യഞ്ജനങ്ങളുടെയും ഉൽപന്നങ്ങളുടെയും ഉൽപാദനവും വിതരണവും പാലക്കാട് കിൻഫ്ര മെഗാ ഫുഡ് പാർക്കിലെ സ്വന്തം ഫാക്ടറിയിൽ നിന്ന് ആരഭിച്ചു. ഇതുകൂടാതെ 5 വിവിധങ്ങളായുള്ള ബ്രേക്ക് ഫാസ്റ്റ് പ്രൊഡക്ടുകളും വിപണി സാധ്യതയുള്ള ഉൽപന്നങ്ങളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 

‘‘അതിവേഗം മാറുന്ന ഈ ലോകത്ത് ഗുണമേന്മയിലും വിശ്വസ്തതയിലും വിട്ടുവീഴ്ച്ചകളില്ലാതെ പുത്തൻ മാറ്റങ്ങളുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഫാംഫെഡ്. കർഷകർക്ക് പുതിയ അവസരങ്ങളും ഉപഭോക്താക്കൾക്ക് രുചിയിലും ഗുണമേന്മയിലും മികച്ചുനിൽക്കുന്ന പുതിയ ഉൽപന്നങ്ങളും  ഒരുക്കി, വിശ്വസ്തതയുടെ ഈ പ്രയാണം ഫാംഫെഡ് തുടരുകയാണ്’’– വൈസ് ചെയർമാൻ അനൂപ് തോമസ് പറഞ്ഞു. 

കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സതേൺ ഗ്രീൻ ഫാർമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഇതിനോടകം തന്നെ ജനങ്ങളുടെ വിശ്വാസം ആർജിച്ചുകഴിഞ്ഞു. ഇന്ത്യൻ കാർഷിക രംഗത്ത് പുത്തൻ ആശയങ്ങളും പദ്ധതികളും വിഭാവനം ചെയ്തുകൊണ്ട് ഫാംഫെഡ് തന്റെ വിജയഗാഥ തുടരുകയാണ്.

ADVERTISEMENT

Phone - 0484 405 4406

Facebook - https://www.facebook.com/farmfedfoods?ref=page_internal

Instagram - https://www.instagram.com/farmfed_foods/

Youtube -  https://www.youtube.com/channel/UCwryMWhG646QddZu04KOUfA