? റബർമരങ്ങൾ നട്ട് എത്ര വർഷം കഴിഞ്ഞാണ് ടാപ്പിങ് ആരംഭിക്കേണ്ടത് എന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ. ഞാൻ നട്ട മരങ്ങൾ ഒരേ വണ്ണത്തിൽ അല്ല വളരുന്നത്. ചിലതിന് ആവശ്യത്തിനു വണ്ണമുണ്ട്. ചിലതിനു വണ്ണം തീരെ കുറവാണ്. ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ. ടാപ്പിങ് നടത്തേണ്ടത് എങ്ങനെ. അതിന് ശാസ്ത്രീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? റബർമരങ്ങൾ നട്ട് എത്ര വർഷം കഴിഞ്ഞാണ് ടാപ്പിങ് ആരംഭിക്കേണ്ടത് എന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ. ഞാൻ നട്ട മരങ്ങൾ ഒരേ വണ്ണത്തിൽ അല്ല വളരുന്നത്. ചിലതിന് ആവശ്യത്തിനു വണ്ണമുണ്ട്. ചിലതിനു വണ്ണം തീരെ കുറവാണ്. ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ. ടാപ്പിങ് നടത്തേണ്ടത് എങ്ങനെ. അതിന് ശാസ്ത്രീയ രീതിയുണ്ടോ.
കെ.കെ.കുരിയാച്ചൻ, കിഴക്കേടത്ത് വീട്, വടവുകാട്

  • റബർമരത്തിന്റെ പ്രായമല്ല, വണ്ണം നോക്കിയാണ് ടാപ്പിങ് ആരംഭിക്കുന്നത്. മരം 50 ഇഞ്ച് ഉയരവും 20 ഇഞ്ച് വണ്ണവും എത്തിയാൽ ടാപ്പിങ് തുടങ്ങാം. ഇത്രയും ഉയരവും വണ്ണവും എത്തുന്നതിന് 6–7 വർഷം വേ ണ്ടിവരും. റബറിൽ പാൽകുഴലുകൾ 3 മുതൽ 5 ഡിഗ്രി വലത്തുനിന്ന് ഇടതു ദിശയിലേക്കാണ് പോകുന്നത്. അതിനാൽ, പരമാവധി കുഴലുകൾ മുറിക്കുന്നതിന് ഇടതുമൂലയിൽനിന്നു വലതു താഴേക്ക് (High left to Low right) ടാപ്പിങ് നടത്തണം. അതായത്, വിപരീത ഘടികാര (anticlockwise) ദിശയിലാവണം ടാപ്പിങ്. ഇതുമൂലം മരത്തിൽനിന്നു പരമാവധി റബർപാൽ (Latex) ലഭിക്കും. മരങ്ങളുടെ വണ്ണം ഒരുപോലെയാക്കുന്നതിന്  നട്ട് ഒന്നാം വർഷം മുതൽ പരിചരണം നൽകണം. ആരോഗ്യമുള്ള മരങ്ങളെ പരിപാലിച്ചും ആരോഗ്യം കുറഞ്ഞവയ്ക്കു വേണ്ട പോഷകങ്ങൾ നൽകിയും മരങ്ങളെ ഒരേ വണ്ണത്തിലാക്കാം. എന്നാൽ, നട്ട് 6 വർഷം കഴിഞ്ഞ് വണ്ണം കുറഞ്ഞ മരങ്ങളെ മറ്റു മരങ്ങൾക്ക് ഒപ്പമാക്കുന്നതിനു മാർഗമില്ല.