എന്റെ തോട്ടത്തിലെ പപ്പായച്ചെടികളിൽ വൈറസ് ബാധ വ്യാപിക്കുന്നു. ഫലപ്രദമായ പ്രതിവിധിയെന്ത്? എം. ഫൈസൽ, കോട്ടയം പപ്പായയിൽ റിങ് സ്പോട്ട് വൈറസ് എന്ന രോഗം വ്യാപകമാണ്. നാടൻ പപ്പായ ഇനങ്ങളെക്കാൾ റെഡ്‌ലേഡിപോലെയുള്ള ഇനങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്. വൈറസ് രോഗങ്ങൾ ഒന്നുകിൽ നടീൽവസ്തുക്കൾ വഴിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ തോട്ടത്തിലെ പപ്പായച്ചെടികളിൽ വൈറസ് ബാധ വ്യാപിക്കുന്നു. ഫലപ്രദമായ പ്രതിവിധിയെന്ത്?

എം. ഫൈസൽ, കോട്ടയം

ADVERTISEMENT

പപ്പായയിൽ റിങ് സ്പോട്ട് വൈറസ് എന്ന രോഗം വ്യാപകമാണ്. നാടൻ പപ്പായ ഇനങ്ങളെക്കാൾ റെഡ്‌ലേഡിപോലെയുള്ള ഇനങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്. വൈറസ് രോഗങ്ങൾ ഒന്നുകിൽ നടീൽവസ്തുക്കൾ വഴിയോ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ വഴിയോ ആണ് ഉണ്ടാകുന്നത്. അതിനാൽ രോഗമില്ലാത്ത   നടീൽ‌വസ്തുക്കൾ ഉപയോഗിക്കണം. വിശ്വാസ്യതയുള്ള കേന്ദ്രങ്ങളിൽനിന്നുമാത്രമേ വിത്തും തൈകളും വാങ്ങാവൂ. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ രോഗമുള്ള ചെടികളിൽനിന്നു രോഗമില്ലാത്ത ചെടികളിലേക്ക് വൈറസിനെ പരത്തുന്നു. അതുവഴിയും വൈറസ്ബാധ വ്യാപിക്കാം. മുഞ്ഞ (Aphid), വെള്ളീച്ച എന്നിവയാണ് പ്രധാന രോഗവാഹകർ. ഇവയ്ക്കെതിരെ ജൈവ, രാസ കീടനാശിനികൾ പ്രയോഗിക്കാം. നിംബിസിഡിൻ 2 മില്ലി / ലീറ്റർ‌ എന്ന തോതിൽ തളിച്ചശേഷം വെർ‌ട്ടിസീലിയം 20 ഗ്രാം/ ലീറ്റർ എന്ന അളവിലെടുത്ത് ഇലകളിൽ തളിച്ചുകൊടുക്കണം. കൂടാതെ, ചെടിയൊന്നിന് 20 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്ന വളം ഇട്ടുകൊടുക്കാം. രോഗം ശക്തമാവുകയാണെങ്കിൽ തയോ മെത്തോക്സാം എന്ന കീടനാശിനി 5 ഗ്രാം / 20 ലീറ്റർ എടുത്ത് തളിച്ചുകൊടുക്കാം. രോഗം ബാധിച്ച് നശിച്ച ചെടികൾ പിഴുതുമാറ്റി നശിപ്പിച്ചുകളയണം.

ഉത്തരങ്ങൾ തയാറാക്കിയത് :

ADVERTISEMENT

ജോസഫ് ജോൺ തേറാട്ടിൽ 

കൃഷി ഒാഫിസർ, പഴയന്നൂർ കൃഷിഭവൻ, തൃശൂർ

ADVERTISEMENT

ഫോൺ: 04884 225140

മെയിൽ: johntj139@gmail.com