വെള്ളരിയും പാവലും കൃഷി ചെയ്യുമ്പോൾ കായ് ഉണ്ടായ ഉടനെ ഈച്ചപോലെ ഒന്ന് കുത്തി കേടു വരുത്തുന്നു. കായ്കൾ കൊഴിഞ്ഞുപോകുന്നു. എന്താണ് പ്രതിവിധി. കെ. പി. രാമൻ, നയ്യൂർ, പാലക്കാട് വെള്ളരിവർഗവിളകളിൽ കാണുന്ന കായീച്ചയാണ് ആക്രമണകാരി. കായ്കൾ മൂപ്പെത്തുന്നതിനു മുൻപ് മഞ്ഞളിച്ച് പുഴുക്കുത്തേറ്റ് വീഴുന്നു. പുഴു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളരിയും പാവലും കൃഷി ചെയ്യുമ്പോൾ കായ് ഉണ്ടായ ഉടനെ ഈച്ചപോലെ ഒന്ന് കുത്തി കേടു വരുത്തുന്നു. കായ്കൾ കൊഴിഞ്ഞുപോകുന്നു. എന്താണ് പ്രതിവിധി.

കെ. പി. രാമൻ, നയ്യൂർ, പാലക്കാട് 

ADVERTISEMENT

വെള്ളരിവർഗവിളകളിൽ കാണുന്ന കായീച്ചയാണ് ആക്രമണകാരി. കായ്കൾ മൂപ്പെത്തുന്നതിനു മുൻപ് മഞ്ഞളിച്ച് പുഴുക്കുത്തേറ്റ് വീഴുന്നു. പുഴു വളർന്ന് ഉൾഭാഗം തിന്നു നശിപ്പിച്ച് കായ്കൾ കേടുവരുത്തുന്നു. വെള്ളരി, കുമ്പളം, പാവൽ, പടവലം എന്നീ വിളകളെയാണ് ഇവ പ്രധാനമായും ആക്രമിക്കുന്നത്. ആദ്യമായി കായ്പിടിക്കുന്ന സമയത്താണ് ആക്രമണം കൂടുതലും ഉണ്ടാകുന്നത്. 

നിയന്ത്രണം 

∙നടീലിന് മുൻപ് തടം നന്നായി കിളച്ചിളക്കി വെയിൽ കൊള്ളി ക്കണം 

∙കായ്പിടിത്തം തുടങ്ങിയ ഉടനെ (ചെറിയ കായ്കളാകുമ്പോൾ തന്നെ) ബട്ടർ പേപ്പർ / പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കണം 

ADVERTISEMENT

∙ആക്രമണത്തിൽ നശിച്ച കായ്കൾ മണ്ണിൽ കുഴിച്ചിട്ട് നശിപ്പിക്കണം 

∙ഫിറമോൺകെണി 15 സെന്റിന് ഒന്ന് എന്ന തോതിൽ ഉപയോ ഗിക്കണം 

∙ബ്യൂവേറിയ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കണം. 

ഉത്തരങ്ങൾ തയാറാക്കിയത് 

ADVERTISEMENT

ജോസഫ് ജോൺ തേറാട്ടിൽ കൃഷി ഒാഫിസർ, 

പഴയന്നൂർ കൃഷിഭവൻ, തൃശൂർ ഫോൺ: 04884 225140 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) 

മെയിൽ: johntj139@gmail.com