വിഷവീര്യം കൂടിയതും ചുവന്ന ലേബലുള്ളതുമായ രാസകീട / കുമിൾനാശിനികൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും കീടനാശിനിപ്രയോഗത്തിനിടെ അപകടവും മരണവും ഉണ്ടാകുന്നത് അവ അശ്രദ്ധ മായും അശാസ്ത്രീയമായും ചെയ്യുന്നതുകൊണ്ടാണ്. കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ∙ രാസകീട /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷവീര്യം കൂടിയതും ചുവന്ന ലേബലുള്ളതുമായ രാസകീട / കുമിൾനാശിനികൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും കീടനാശിനിപ്രയോഗത്തിനിടെ അപകടവും മരണവും ഉണ്ടാകുന്നത് അവ അശ്രദ്ധ മായും അശാസ്ത്രീയമായും ചെയ്യുന്നതുകൊണ്ടാണ്. കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

∙ രാസകീട / കുമിൾനാശിനികൾ തളിക്കാനെടുക്കുന്നതിനു മുൻപ് ശരിയായ നിർദേശപ്രകാരം വാങ്ങിയവയാണെന്ന് ഉറപ്പുവരുത്തുക. (ഉദാ: ക്ലോർ പൈറിഫോസ്, സൈപ്പർമെത്രിൻ, 2, 4 D തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് കൃഷി ഓഫിസറുടെ കുറിപ്പടി നിർബന്ധം) ആരെങ്കിലും പറഞ്ഞു കേട്ടറിഞ്ഞ കീടനാശിനികൾ പ്രയോഗിക്കാതിരിക്കുക. 

ADVERTISEMENT

∙കീടനാശിനികള്‍ ശുപാർശിത അളവിൽ മാത്രം ഉപയോഗിക്കുക. കൂടുതൽ അളവിൽ ഉപയോഗിച്ചാൽ കൂടുതൽ ഗുണമുണ്ടെന്നു കരുതുന്നത് തെറ്റാണ്. കീടനാശിനി ലയിപ്പിക്കാൻ നിർദേശിച്ച അളവും കൃത്യമായി പാലിക്കണം. (ഉദാ: 2 മില്ലി / ഒരു ലീറ്റർ വെള്ളത്തിൽ) 

∙ ചോർച്ചയുള്ളതോ, കേടുവന്നതോ ആയ സ്പ്രേയർ, ഡസ്റ്റർ എന്നിവ ഉപയോഗിക്കരുത്. സ്പ്രേയറിലേക്ക് ഒഴിക്കുമ്പോൾ പുറത്തേക്ക് തൂവിപ്പോകാതിരിക്കാൻ ഫണൽ ഉപയോഗിക്കണം. 

∙ കാറ്റിന്റെ ദിശയിൽ വേണം തളിക്കാൻ. കാറ്റുള്ള സമയം എതിർദിശയിൽ നടന്നു തളിക്കുന്നത് ഒഴിവാക്കണം. 

∙ തളിക്കുന്നതിനിടെ പുകവലി, ഭക്ഷണം എന്നിവ ഒഴിവാക്കണം. പകൽ 11 മുതൽ 3 വരെ കീടനാശിനിപ്രയോഗം ഒഴിവാക്കുക. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം മരുന്നു തളിക്കാൻ ശ്രമിക്കരുത്. നോസിൽ വൃത്തിയാക്കാൻ വായകൊണ്ട് ഊതരുത്. 

ADVERTISEMENT

∙ കീടനാശിനിപ്രയോഗം കഴിഞ്ഞാലുടൻ നന്നായി സോപ്പ് തേച്ചു കുളിക്കണം. കൈകളും, വായും നന്നായി കഴുകണം. 

∙ കീടനാശിനി തളിക്കുന്നതിനിടെ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ (ഉദാ: തലവേദന, തലചുറ്റൽ, ഛർദി) ഉടൻ ജോലി നിർത്തി വിശ്രമിക്കുക. വിഷബാധയുണ്ടായാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ഉപയോഗിച്ച കീടനാശിനിയുടെ പാത്രവും, ലഘുലേഖയും ഡോക്ടർക്ക് കൈമാറണം. വിഷം ഏതുതരത്തിലുള്ളതാണെന്നും അതിന്റെ പ്രതിവിധിയും ലഘുലേഖയിൽ ഉണ്ട്. 

∙ കീടനാശിനികൾ എടുത്ത പാത്രം വെള്ളമോ, മറ്റു സാധനങ്ങളോ എടുക്കാന്‍ ഉപയോഗിക്കരുത്. വീട്ടിൽ കീടനാശിനികൾ സൂക്ഷിക്കുമ്പോൾ കുട്ടികൾക്ക് ലഭ്യമാകാത്ത രീതിയിൽ വയ്ക്കണം. 

∙ കീട–രോഗബാധ എന്തെന്ന് കൃഷി ഉദ്യോഗസ്ഥരിൽനിന്നു മനസ്സിലാക്കി കൃത്യമായ പ്രതിവിധി ചോദിച്ചറിഞ്ഞ് കീടനാശിനി പ്രയോഗിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം. രാസവസ്തു നിയന്ത്രണമാർഗങ്ങളിലൊന്നു മാത്രമാണ്. ജൈവ കീടനാശിനികൾ, ഫിറമോണുകൾ, ഇക്കോളജി ക്കൽ എൻജിനീയറിങ്, ജീവാണു കീട – കുമിൾനാശിനികൾ തുടങ്ങി ഒട്ടേറെ മറ്റു നിയന്ത്രണമാർഗങ്ങളുണ്ടെന്ന് അറിയുക. കൃഷി പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് ജീവൻ. 

ADVERTISEMENT

വിലാസം: കൃഷി ഓഫിസർ, 

കൃഷിഭവൻ, പഴയന്നൂർ, തൃശൂർ. 

ഫോണ്‍: 94475 29904