ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായവസ്തുക്കൾ എന്നിവ തെങ്ങിനു വളമായി നൽകണം. ഇവയോരോന്നും നൽകേണ്ട സമയം നിർണയിക്കുന്നത് മഴ, നനസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ്. ജൈവവളങ്ങൾ: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു പുറമെ പച്ചിലവളവിളകൾ കൃഷി ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവവളങ്ങള്‍, രാസവളങ്ങള്‍, കുമ്മായവസ്തുക്കൾ എന്നിവ തെങ്ങിനു വളമായി നൽകണം. ഇവയോരോന്നും നൽകേണ്ട സമയം നിർണയിക്കുന്നത് മഴ, നനസാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ്.

ജൈവവളങ്ങൾ: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു പുറമെ പച്ചിലവളവിളകൾ കൃഷി ചെയ്തു ചേർക്കാവുന്നതാണ്.

ADVERTISEMENT

ഇവ ചേർക്കാൻ പറ്റിയ സമയം കാലവര്‍ഷാരംഭമാണ്. വളം ചേർക്കേണ്ടതു തെങ്ങിനുചുറ്റും രണ്ടു മീറ്റർ അകലം വരെ 15 സെ.മീ താഴ്ചയിൽ തടമെടുത്ത് അതിലാകണം.

തെങ്ങൊന്നിന് ഒരു വർഷം 15 മുതൽ‌ 25 വരെ കി.ഗ്രാം ജൈവവളങ്ങൾ ആവശ്യമാണ്.തെങ്ങിൽനിന്നു ശേഖരിക്കുന്ന തൊണ്ട്, മടൽ,ഒാല തുടങ്ങിയവയും വളമാക്കാം. പച്ചിലവളച്ചെടികൾ തെങ്ങിൻതടത്തില്‍ അല്ലെങ്കിൽ ഇടസ്ഥലത്തു വളർത്തി സെപ്തംബർ മാസത്തോടെ പിഴുത് തടത്തിലിടുകയോ ഉഴുത് അതതിടത്ത് മണ്ണിൽ ചേർക്കുകയോ ചെയ്യാം.

ADVERTISEMENT

രാസവളങ്ങൾ–രാസവളങ്ങൾക്കുപുറമെയാണ് രാസവള ശുപാര്‍ശ. മണ്ണു പരിശോധനാടിസ്ഥാനത്തിൽ  ഒാരോ കൃഷിയിടത്തിനും തെങ്ങൊന്നിനു ശുപാർശ ചെയ്തിട്ടുളളത്രയും രാസവളങ്ങൾ താഴെ പറയും പ്രകാരം ചേർക്കണം. 

മഴയെ ആശ്രയിച്ചുളള കൃഷിയിൽ രണ്ടു തവണകളായി ചേർക്കണം. ആദ്യതവണ: ആകെ വേണ്ടതിന്റെ മൂന്നിലൊരു ഭാഗം മെയ്–ജൂൺ.

ADVERTISEMENT

രണ്ടാം തവണ: ബാക്കിയുളള മൂന്നില്‍ രണ്ടു ഭാഗം സെപ്റ്റംബർ–ഒക്ടോബർ

നന നല്കിയുളള കൃഷിയെങ്കിൽ മൂന്നുമാസം ഇടവിട്ട് നാലു തവണകളായി രാസവളങ്ങള്‍ ചേർക്കാം.