കൂവയുടെ ഇംഗ്ലീഷ് പേരാണ് ആരോറൂട്ട്. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ഇതു സംസ്കരിച്ചെടുക്കുന്ന നൂറ് അഥവാ പൊടി തീരെ സൂക്ഷ്മമായ തരികളോടെയുളളതാണ്. പെട്ടെന്ന് ദഹിക്കുമെന്നതിനാല്‍ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ആഹാരമാണിത്. ചുരുക്കത്തിൽ ഒൗഷധഗുണമുളള ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങുവിളയാണ് കൂവ. കൂവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂവയുടെ ഇംഗ്ലീഷ് പേരാണ് ആരോറൂട്ട്. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ഇതു സംസ്കരിച്ചെടുക്കുന്ന നൂറ് അഥവാ പൊടി തീരെ സൂക്ഷ്മമായ തരികളോടെയുളളതാണ്. പെട്ടെന്ന് ദഹിക്കുമെന്നതിനാല്‍ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ആഹാരമാണിത്. ചുരുക്കത്തിൽ ഒൗഷധഗുണമുളള  ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങുവിളയാണ് കൂവ.

ADVERTISEMENT

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങാണ്. രോഗവിമുക്തമായതും ആരോഗ്യത്തോടെ വളരുന്നതുമായ സ്ഥലത്തുനിന്നും വിത്തിനായി കിഴങ്ങുകൾ ശേഖരിക്കുക. മുളയ്ക്കാന്‍ ശേഷിയുളള ഒരു മുകുളം ഒാരോ കഷണം നടീൽവസ്തുവിലുമുണ്ടാകണം. കിളച്ചൊരുക്കിയ സ്ഥലത്ത് 5x30 സെ.മീ അകലത്തിൽ ചെറു കുഴികളെടുത്ത് നടീൽവസ്തു മുകുളം മുകളിലേക്കായി നടുക. ഇതു മറയത്തക്കവിധം ചാണകപ്പൊടി ഇട്ട് കരിയില അല്ലെങ്കിൽ വൈക്കോൽ കൊണ്ട് പുതയിടണം. കളയെടുപ്പ് രണ്ടോ മൂന്നോ തവണ വേണ്ടിവരും. ഇതോടൊപ്പം മണ്ണെടുപ്പിക്കുകയും വേണം.

ADVERTISEMENT

രാസവളശുപാർശ എൻപികെ വളങ്ങൾ ഹെക്ടറിനു യഥാക്രമം 50:25:75 കി.ഗ്രാം

ADVERTISEMENT

നട്ട് ഏഴു മാസമാകുന്നതോടെ വിളവെടുക്കാം. ഇലകള്‍ കരിഞ്ഞ് അമരുന്നതാണ് വിളവെത്തിയതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരും തണ്ടും വെടിപ്പാക്കി കിഴങ്ങുകൾ ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറില്‍ നിന്ന് 47 ടൺ വരെ വിളവു ലഭിക്കാം. ഇതിൽ നിന്നു പ്രതീക്ഷിക്കാവുന്ന കൂവപ്പൊടി ഏഴു ടണ്ണും.