കാട്ടുചെടിയിൽ കവിഞ്ഞ പ്രാധാന്യം കേരളത്തിൽ ആവണക്കിന് സാധാരണ കൊടുക്കാറില്ല. എന്നാൽ ഈ ചെടി ഏലകൃഷിക്ക് ഏറെ ഉപകാരം ചെയ്യുന്നതാണെന്ന് മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പഠനങ്ങൾ തെളിയിക്കുന്നു. ഏലത്തിനു നല്ല വിളവ് കിട്ടണമെങ്കിൽ കുറഞ്ഞത് 50% തണൽ കൂടിയേ തീരൂ. തോട്ടത്തിൽ ആവണക്കിന്‍ ചെടികളുണ്ടെങ്കിൽ അവ തണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടുചെടിയിൽ കവിഞ്ഞ പ്രാധാന്യം കേരളത്തിൽ ആവണക്കിന് സാധാരണ കൊടുക്കാറില്ല. എന്നാൽ ഈ ചെടി ഏലകൃഷിക്ക് ഏറെ ഉപകാരം ചെയ്യുന്നതാണെന്ന് മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പഠനങ്ങൾ തെളിയിക്കുന്നു. ഏലത്തിനു നല്ല വിളവ് കിട്ടണമെങ്കിൽ കുറഞ്ഞത് 50% തണൽ കൂടിയേ തീരൂ. തോട്ടത്തിൽ ആവണക്കിന്‍ ചെടികളുണ്ടെങ്കിൽ അവ തണൽ നൽകിക്കൊളളും. തോട്ടത്തിലെ തണൽ കുറഞ്ഞ പ്രദേശങ്ങളിലോ അല്ലെങ്കില്‍ വേലിയായോ ആവണക്ക് നട്ടു പിടിപ്പിച്ചാൽ അവ ഏലത്തിന്റെ തണ്ട് തുരപ്പൻ പുഴുവിന് ഒരു കെണിയായും മാറും. കാരണം ഈ കീടങ്ങൾക്ക് ഏലത്തിനേക്കാൾ‌ പ്രിയം ആവണക്കിൻ കുരുവിനോടാണെന്നതുതന്നെ. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ആവണക്കിൻ കായ പൊട്ടിച്ചുനോക്കിയാൽ ഒാരോ കായ്ക്കകത്തും ഒരു പുഴുവെങ്കിലും കാണും. കീടം കയറിയ ആവണക്കിൻ കായകൾക്ക് കരിഞ്ഞ ലക്ഷണമായിരിക്കും. അവ ശേഖരിച്ച് നശിപ്പിച്ചാൽ ഏലത്തോട്ടത്തെ കീട വിമുക്തമാക്കാം.

കീടനാശിനികളുപയോഗിക്കാതെ പരിസ്ഥിതിക്കനുകൂലമായ മറ്റൊരു പ്രയോഗം കൂടി ആവണക്കിനുണ്ട്. ഏലം കർഷകരുടെ ഒരു പ്രധാന ശത്രുവാണല്ലോ വെള്ളീച്ച കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗമുളള തോട്ടത്തില്‍ ഇവയുടെ എണ്ണം കൂടും. അതിനാൽ ഇവയെ നിയന്ത്രിക്കാനായി മഞ്ഞനിറത്തിലുളള ഒരു പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ ആവണക്കെണ്ണ തേച്ചുപിടിപ്പിച്ച് ഏലത്തോട്ടത്തിൽ സ്ഥാപിക്കുന്നു. ഈ ഷീറ്റിന് മൂന്നടി നീളവും വീതിയും കാണണം. തറനിരപ്പിൽ നിന്ന് മൂന്നടി ഉയരത്തിലാണ് ഇത് പിടിപ്പിക്കുന്നതും. മഞ്ഞനിറത്തിൽ ആകൃഷ്ടരാകുന്ന വെള്ളീച്ചകൾ ഇതിൽ തേച്ച് പിടിപ്പിച്ചിരിക്കുന്ന എണ്ണയിൽ ഒട്ടിപ്പിടിച്ച് നശിച്ചുപോകുന്നു. അങ്ങനെ രാസകീടനാശിനി കൂടാതെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുന്നു. 

ADVERTISEMENT

ഇപ്രകാരം എല്ലാവിധത്തിലും ആവണക്കിൻ ചെടിയുടെ സാന്നിദ്ധ്യം ഏലത്തോട്ടത്തിന് ഗുണം ചെയ്യും.

ഏലത്തിനു വിളവു കൂട്ടാൻ

ADVERTISEMENT

കാടും പടലും നിറഞ്ഞുളളതാണെങ്കില്‍ അവ വെട്ടിനീക്കി സ്ഥലം വെടിപ്പാക്കണം. ഇതോടൊപ്പം മരങ്ങളുടെ തലപ്പു മുറിച്ചു നീക്കി തണൽ ക്രമീകരിക്കുകയും വേണം. എന്നാൽ തണൽ കുറവുളളയിടങ്ങളിൽ പുതിയതായി മരങ്ങള്‍ വച്ചുപിടിപ്പിക്കണം. പഴയ ചെടികൾ നിൽപ്പുളളതു പിഴുതുനീക്കി മണ്ണ് ഒരുക്കുക. പുതിയ നടീലിനാവശ്യമായ തൈകൾ മുൻകൂട്ടി ഏർപ്പാടാക്കുക. ഇതിനായി നഴ്സറികള്‍ നേരിട്ടു കണ്ടുവേണം തൈകൾ തിരഞ്ഞെടുക്കാൻ. 

കാലവർഷാരംഭമാണ് നടീലിനു പറ്റിയ സമയം അതായതു മേയ്–ജൂൺ മാസങ്ങളിൽ തൈ നടാം. എന്നാൽ കനത്ത പെയ്ത്ത് ഉളളപ്പോൾ നടാതിരിക്കുകയാണു നല്ലത്. ചാറ്റമഴ ഉളളപ്പോൾ തൈകൾ നടാം. ചെടികൾ കുത്തനെ നിർത്തി വേണം നടാൻ. തൈകളുടെ കടഭാഗം അധികം ആഴത്തിൽ പോകരുത്. നട്ട് വേരുകള്‍ വളർന്നു മണ്ണിൽ ഉറയ്ക്കുന്നതുവരെ ചെടികൾക്ക് ഇളക്കം തട്ടാതിരിക്കാൻ കമ്പുകൾ നാട്ടി കെട്ടി നിർത്തണം.

ADVERTISEMENT

തൈകൾ നടാൻ കുഴികള്‍ ഏപ്രിൽ–മേയ് മാസങ്ങളിൽതന്നെ എടുക്കണം. 60X60X35 സെ.മീ വലുപ്പമുളള കുഴികൾ മൂടി തൈ നടണം. നട്ടുകഴിഞ്ഞാൽ പുതയിടുന്നത് ചെടിയുടെ വളർച്ചയെ സഹായിക്കും. കളയെടുപ്പ്, വളമിടീൽ, കീടരോഗനിയന്ത്രണം എന്നിവ യഥാസമയം കാര്യക്ഷമമായി നടത്തിയാൽ മൂന്നാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം.