ഉയർന്ന പ്രദേശത്തു 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടലിലേക്കു നയിക്കുന്ന സാഹചര്യമാണിപ്പോൾ. ഉയർന്ന പ്രദേശങ്ങളിൽ റബർക്കൃഷിക്കായി സ്വീകരിച്ച രീതികളിൽ ചിലതു മാറ്റണം. ഇതേക്കുറിച്ച് റബർ ബോർഡ് പഠനം നടത്തും. ∙ റബർത്തോട്ടങ്ങളിൽ കയ്യാലയ്ക്കു പകരം രാമച്ചം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഉയർന്ന പ്രദേശത്തു 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടലിലേക്കു നയിക്കുന്ന സാഹചര്യമാണിപ്പോൾ.  ഉയർന്ന പ്രദേശങ്ങളിൽ റബർക്കൃഷിക്കായി സ്വീകരിച്ച രീതികളിൽ ചിലതു മാറ്റണം.  ഇതേക്കുറിച്ച് റബർ ബോർഡ് പഠനം നടത്തും.

ADVERTISEMENT

∙ റബർത്തോട്ടങ്ങളിൽ കയ്യാലയ്ക്കു പകരം രാമച്ചം വച്ചുപിടിപ്പിക്കുന്നതു മണ്ണിനെ പിടിച്ചുനിർത്താൻ സഹായിക്കും.

∙ ബഡ് തൈകൾ നടുന്നതിനു മാത്രമേ രണ്ടര അടി ആഴമുള്ള കുഴികൾ ആവശ്യമുള്ളൂ. കൂട തൈകൾ, കപ്പ് തൈകൾ എന്നിവ നടുന്നതിന് ഒരടി വ്യാപ്തിയും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്താൽ മതി. നിലവിൽ റബർക്കൃഷിയുടെ 90% ഇത്തരത്തിലുള്ള തൈകളാണ്.

ADVERTISEMENT

∙ സ്വഭാവികമായ സസ്യാവരണം റബർ തോട്ടങ്ങൾക്കു നല്ലതാണ്; ചെറിയ തോതിൽ അവ നിലനിർത്താം. അതിനാൽ, റബർ മരങ്ങൾക്കിടയിലുള്ള സ്ഥലത്തു പുല്ല് നട്ടുപിടിപ്പിക്കുന്നതു മണ്ണൊലിപ്പ് തടയുന്നതിനു  നല്ല  മാർഗമാണ്. തോട്ടപ്പയർ നടുന്നതും ഉചിതം. 

∙ റബർ തോട്ടങ്ങൾ കിളയ്ക്കാൻ പാടില്ല. നിലവിൽ പലയിടത്തും മണ്ണുമാന്തി യന്ത്രം  ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ച് റബർക്കൃഷി ചെയ്യുന്നുണ്ട്. ഇതു  മണ്ണൊലിപ്പിനു കാരണമാകും. ചരിവുകളിൽ നിരപ്പുതട്ടുകൾ തീർക്കുന്നതിനായി തൂമ്പ ഉപയോഗിച്ച് മാത്രമേ പണി ചെയ്യാവൂ. അവിടെ ഇടവിള കൃഷി ചെയ്യരുത്.

ADVERTISEMENT

∙ തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനായി ചാലുകൾ നിർമിക്കുമ്പോൾ എല്ലായിടത്തും ഒരേ ആഴമാണെന്ന് ഉറപ്പാക്കണം. 

∙ ചരിവുള്ള സ്ഥലങ്ങളിൽ മഴക്കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണം. മണ്ണിന് അടിയിലേക്ക് വെള്ളം ഇറങ്ങി കഴിയുമ്പോൾ പാറയിൽ നിന്നു മണ്ണിന്റെ പിടിത്തം കുറയാൻ ഇതു കാരണമാകും.

∙ മഴ കൂടുമ്പോൾ റബറിന്റെ കുമിൾ രോഗം വരുന്നതു  പതിവാണ്. ഇലയ്ക്ക്  ഇത്തരത്തിലുള്ള രോഗം ബാധിച്ചാൽ ബോഡൊ മിശ്രം (തുരിശ്) തളിക്കാം.

വിവരങ്ങൾ: റബർ ബോർഡ്, കോട്ടയം