ചീര വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും വിളിപ്പേരുണ്ട്. പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം. വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീര വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും വിളിപ്പേരുണ്ട്. പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം. വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്‌റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്. ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.  പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. വേരും തൊലിയും ഇലകളും  ഇളം കായും ഔഷധയോഗ്യമാണ്.

ഗുണങ്ങൾ

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
  • പൂവിൽ ജീവകം ബി, സി.
  • വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.
  • അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം  മുറിവുണങ്ങും.
  • വായ്‍പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം.
  • വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം.
  • മുരിങ്ങക്കായ് പോലെ നീളമുള്ള കനം കുറഞ്ഞ കായ്കളാണ് ഇവയ്ക്കുള്ളത്. ഏകദേശം 20 മുതൽ 50 വരെ വിത്തുകൾ അതിനുള്ളിലുണ്ടാകും.
ADVERTISEMENT

പൂവ് ഉപയോഗിച്ച് തോരനുണ്ടാക്കാം

ആവശ്യമുള്ള പൂവെടുത്ത് കഴുകി, ഉള്ളിലുള്ള നേർത്ത നാരും ഞെട്ടും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. പാൻ അടുപ്പിൽവച്ച് ചൂടാകുമ്പോൾ രണ്ട് സ്പൂൺ എണ്ണയൊഴിച്ച് കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ഇട്ട്  വഴറ്റുക. ഉള്ളി അൽപം ചുവക്കുമ്പോൾ പൂവ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ്, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി, കാൽ കപ്പ് തേങ്ങ ചിരകിയത്, ഒരു നുള്ള് കുരുമുളക് പൊടി എ​ന്നിവ ചേർത്തിളക്കി വേകുമ്പോൾ വാങ്ങുക.