ഒരു കർഷകന്റെ അനുഭവക്കുറിപ്പ് രണ്ടു വർഷം മുമ്പാണ് മാനന്തവാടി എടവക പഞ്ചായത്തിലെ താനിയാടുള്ള കൃഷിസ്ഥലത്ത്, എടവക കൃഷിഭവന്റെ പിന്തുണയോടുകൂടി ഈ രീതിയിൽ കൃഷി ആരംഭിച്ചത്. കുരുമുളകുകൃഷിക്കു സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങുകാലുക്കൾക്കു പകരം നിർജ്ജീവ കാലുകൾ (dead Post) ഉപയോഗിക്കുന്നതാണ് രീതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷം മുമ്പാണ് മാനന്തവാടി എടവക പഞ്ചായത്തിലെ താനിയാടുള്ള കൃഷിസ്ഥലത്ത്, എടവക കൃഷിഭവന്റെ പിന്തുണയോടുകൂടി ഈ രീതിയിൽ കൃഷി ആരംഭിച്ചത്. കുരുമുളകുകൃഷിക്കു സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങുകാലുക്കൾക്കു പകരം നിർജ്ജീവ കാലുകൾ

(dead Post) ഉപയോഗിക്കുന്നതാണ് രീതി. മരത്തടികൾ തന്നെ ദീർഘകാലം നിലനിൽക്കാൻ വേണ്ടി രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്തോ, കോൺക്രീറ്റ്, ജിഐ എന്നിവ ഉപയോഗപെടുത്തിയോ താങ്ങു കാലുകൾ ഉണ്ടാക്കാം.

ADVERTISEMENT

പതിനഞ്ച് അടി നീളവും നാലിഞ്ച് കനവുമുള്ള കോൺക്രീറ്റിന്റെ ചതുര തൂണുകളാണ് ഞാൻ തിരഞ്ഞെടുത്തത്. തോട്ടത്തിൽത്തന്നെ ഒരു പോസ്റ്റിന് 1150 രൂപ നിരക്കിൽ 3 കമ്പി ഇട്ട് വാർത്തെടുക്കുകയായിരുന്നു. 13 അടിമുകളിൽ വരത്തക്കവിധം രണ്ടടിയുടെ കുഴികളെടുത്ത് അതിൽ പോസ്റ്റ് ചെരിവോ, ഇളക്കമോ ഇല്ലാതെ ഉറപ്പിച്ചു (ചെറിയ കല്ലുകൾ, ഇഷ്ടിക കഷ്ണങ്ങൾ മുതലായവ ഉപയോഗിച്ചാണ് പോസ്റ്റ് മുറുക്കിയത്. അടിയിൽ കോൺക്രീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല). പോസ്റ്റിന്റെ വടക്കുഭാഗത്തു മാത്രമായി ഒരടി സമചതുര കുഴിയെടുത്ത് അതിൽ ട്രൈക്കോഡർമ കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകവും മേൽമണ്ണും നിറച്ച് ഒരാഴ്ചയ്ക്കുശേഷം ഒരു കുഴിയിൽ 3 തൈകൾ വീതം നട്ടു.

ജലസേചനം, വളപ്രയോഗം

ADVERTISEMENT

വേനലിൽ ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷൻ സൗകര്യം ഏർപെടുത്തി. മഴ മാറിക്കഴിഞ്ഞപ്പോൾ ഒരു മാസം ഇടവേളയിൽ ചാണകം + കടലപ്പിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ചെടികൾക്ക് ചുവട്ടിൽ ഒരു ലീറ്റർ വീതം 3 മാസക്കാലം കൊടുത്തു.

ആദ്യവർഷത്തെ വേനൽക്കാലം എല്ലാ ദിവസവും ഒരു നേരം മുടങ്ങാതെ നനച്ചു ( 800- 900 ml). കോൺക്രീറ്റ് ചൂടാവും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ആദ്യ വർഷം തണൽ കൊടുത്തിട്ടില്ല. പറ്റിപ്പിടിച്ചു വളരാനുള്ള സൗകര്യത്തിന്‌ പോസ്റ്റിൽ ഷെയ്ഡ് നെറ്റ് കൊണ്ട് പൊതിഞ്ഞു. 

ADVERTISEMENT

കുരുമുളകു ചെടികൾക്ക് നല്ല വളർച്ചയുണ്ടായിരുന്നു. ഒരു വർഷം ആയപ്പോൾത്തന്നെ ഒന്നു രണ്ടു ചെടികൾ തിരിയിട്ടിരുന്നു. പക്ഷേ, രണ്ടാം വർഷം (2018) വേനലിൽ ചെടികളിൽ മഞ്ഞളിപ്പ് മാറാതിരുന്നത് ആശങ്കയുണ്ടാക്കി. സൂര്യാഘാതമാണ് കാരണമെന്ന് കണ്ടെത്തി ഓലകൊണ്ട് തണലൊരുക്കിയപ്പോൾ ആ പ്രശ്നവും പരിഹരിക്കാനായി. 

വിപുലമായി ചെയ്യുന്നില്ലെങ്കിലും വീട്ടുമുറ്റത്ത് നനയ്ക്കാൻ സൗകര്യമുള്ളിടത്ത് ഒന്നോ രണ്ടോ പോസ്റ്റിട്ട് കൃഷി ചെയ്താൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള (പച്ച) കുരുമുളക് കിട്ടും.

അയൂബിന്റെ കുരുമുളകു തോട്ടം

ഈ രീതിയുടെ മെച്ചങ്ങൾ

  • താങ്ങു കാലും കുരുമുളകു ചെടിയും തമ്മിലുള്ള വെള്ളത്തിനും വളത്തിനുമുള്ള മത്സരം ഒഴിവാകുന്നു.
  • സൂര്യപ്രകാശം തടസ്സമില്ലാതെ കിട്ടുന്നതുകൊണ്ട് അതിസാന്ദ്രതാ കൃഷിക്ക് അനുയോജ്യം. ഒരേക്കറിൽ 1000 പോസ്റ്റുകളിൽ കൃഷി നടത്താം.
  • താങ്ങുകാലുകൾ നശിച്ചുപോകുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം.
  • വീടിന്റെ പരിസരം, ഇലക്ട്രിക്ക് ലൈനിനു കീഴിൽ, കാറ്റിന്റെ ശല്യമുള്ള ഇടങ്ങൾ ഇവിടെയെല്ലാം കൃഷി ചെയ്യാൻ അനുയോജ്യം.

പ്രശ്നങ്ങൾ:

തുടക്കത്തിലുള്ള ഉയർന്ന മുതൽമുടക്ക്.