കുലകളായി കായ്‌കൾ ഉണ്ടാകുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ലാങ്സാറ്റ്. എപ്പോഴും നിറയെ പച്ചപ്പാർന്ന ഇലപ്പടർപ്പുണ്ടാകും. സാവധാന വളർച്ചാസ്വഭാവമാണ് ഇവയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഫലം തരാൻ പത്തു വർഷം കഴിയണം. കാലവർഷത്തിനൊടുവിലാണ് ലാങ്സാറ്റിന്റെ പഴക്കാലം. നെല്ലിക്കയുടെ വലുപ്പമുള്ള കായ്കൾ പഴുക്കുമ്പോൾ മഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുലകളായി കായ്‌കൾ ഉണ്ടാകുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ലാങ്സാറ്റ്. എപ്പോഴും നിറയെ പച്ചപ്പാർന്ന ഇലപ്പടർപ്പുണ്ടാകും. സാവധാന വളർച്ചാസ്വഭാവമാണ് ഇവയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഫലം തരാൻ പത്തു വർഷം കഴിയണം. കാലവർഷത്തിനൊടുവിലാണ് ലാങ്സാറ്റിന്റെ പഴക്കാലം. നെല്ലിക്കയുടെ വലുപ്പമുള്ള കായ്കൾ പഴുക്കുമ്പോൾ മഞ്ഞ നിറമാകും. പഴങ്ങളുടെ പുറംതൊലി നീക്കം ചെയ്ത് അകക്കാമ്പ് കഴിക്കാം. പഴങ്ങൾക്കുള്ളിൽ ഒന്നോ രണ്ടോ ചെറു വിത്തുകളുമുണ്ടാകും. ഇവ ചെടിച്ചട്ടികളിൽ പാകി കിളിർച്ചെടുത്ത തൈകൾ നടീൽ വസ്തുവാക്കാം.

നീർ വാർച്ചയുള്ള ജൈവ സമ്പുഷ്ടമായ സ്ഥലം നടാൻ തിരഞ്ഞെടുക്കണം. രണ്ടടി താഴ്ചയുള്ള കുഴി തയാറാക്കി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ മേൽമണ്ണുമായി ചേർത്ത് കുഴി മൂടണം. ഈ തടത്തിനു നടുവിൽ ഒരു പിള്ളക്കുഴിയെടുത്ത് തൈകൾ നടാം. മഴക്കാലമാണ് അനുയോജ്യമായ നടീൽ സമയം. കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും വർഷത്തിലൊരിക്കൽ കൊമ്പു കോതിയാൽ കൂടുതൽ ശാഖകൾ വളർന്നു മരം പടർന്നു പന്തലിക്കും. മഴക്കാലത്ത് ജെവവളങ്ങൾ ചുവട്ടിൽ സമൃദ്ധമായി ചേർക്കുകയും വേനലിൽ നനയും നൽകിയാൽ മരത്തിനു വളർച്ചയേറും.

ADVERTISEMENT

ഫോൺ: 9495234232