പരമ്പരാഗതമായി കൃഷിപ്പണികൾക്കു തുടക്കംകുറിക്കുന്ന പത്താമുദയം ഇന്ന്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം. കൂടുതൽ ആളുകൾ കൃഷിയിൽ താൽപര്യം കാണിക്കുന്ന ഈ കാലത്ത് പത്താമുദയത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പുരയിടങ്ങളിലും തൊടിയിലും ഇന്നു കൃഷി തുടങ്ങാം. ഇഞ്ചി കിളച്ച് 25 സെ.മീ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗതമായി കൃഷിപ്പണികൾക്കു തുടക്കംകുറിക്കുന്ന പത്താമുദയം ഇന്ന്. വിത്തു വിതയ്ക്കുന്നതിനും തൈകൾ നടുന്നതിനും അനുയോജ്യമായ ദിനം. 

കൂടുതൽ ആളുകൾ കൃഷിയിൽ താൽപര്യം കാണിക്കുന്ന ഈ കാലത്ത് പത്താമുദയത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. പുരയിടങ്ങളിലും തൊടിയിലും ഇന്നു കൃഷി തുടങ്ങാം.

ADVERTISEMENT

ഇഞ്ചി

  • കിളച്ച് 25 സെ.മീ. ഉയരത്തിൽ തടമെടുക്കണം. തടത്തിൽ ചെറിയ കുഴികളെടുത്ത് ഇഞ്ചിവിത്ത് നടാം.
  • ചാണകപ്പൊടിയുടെ കൂടെ വേപ്പിൻപിണ്ണാക്ക് മിശ്രിതം ഇട്ടാൽ കീടങ്ങളെ അകറ്റാം. ഗ്രോബാഗിൽ രണ്ട് ഇഞ്ചി വിത്ത് നടാം.

തെങ്ങ്

  • രണ്ടരയടി സമചതുരമാണ് കുഴിയുടെ അളവ്. തൈ നട്ടശേഷം മേൽമണ്ണ് ഇട്ട് നിറയ്ക്കണം. താഴ്ന്നപ്രദേശങ്ങളിൽ കൂനകളിൽ വേണം തെങ്ങ് നടാൻ.
ADVERTISEMENT

ചേന

  • 90 സെ.മീ. അകലത്തിൽ കുഴിയെടുത്തു ചേന നടാം. 60 സെ.മീ. നീളവും 45 സെ.മീ. താഴ്ചയുമാണ് കുഴിക്കു വേണ്ടത്. ഇത്തരത്തിൽ തടമെടുത്തും നടാം. രണ്ടര കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകി ചേന നടാം.

ചേമ്പ്

  • 40 സെ.മീ. ചതുരത്തിൽ 20 സെ.മീ. ആഴത്തിൽ കുഴി എടുക്കുക. കരിയിലയും ചാണകപ്പൊടിയും നിറച്ച് കുഴി മൂടാം. 50 സെ.മീ. അകലത്തിൽ തടമെടുത്ത്25–35 ഗ്രാം തൂക്കം വരുന്ന വിത്ത് നടണം.
ADVERTISEMENT

കാച്ചിൽ

  • കയറ്റിവിടാനുള്ള മരച്ചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ വലിയ വേരില്ലാത്ത ഭാഗത്തായി രണ്ടരയടി താഴ്ചയിലും രണ്ടടി വീതിയിലും കുഴിയെടുക്കുക (തടമെടുത്താലും മതി).
  • കാച്ചിൽ നല്ല രൂപത്തിൽ വളരുന്നതിനു കുഴിയുടെ നടുക്കായി വാഴപ്പിണ്ടി നാട്ടിവയ്ക്കുക. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഉപയോഗിച്ചു കുഴി നിറയ്ക്കാം. 
  • വാഴപ്പിണ്ടിയുടെ മധ്യഭാഗത്തായി കാച്ചിൽ നട്ട ശേഷം ഉണങ്ങിയ ചാണകപ്പൊടിയും കരിയിലയും ഇട്ടു മൂടാം.

മഞ്ഞൾ

  • ഒരടി ഉയരത്തിൽ തടമെടുക്കണം. തടങ്ങൾ തമ്മിൽ 3 അടി അകലം വേണം. ചറിയ കുഴികൾ കുത്തി മഞ്ഞൾ വിത്തിടാം. വിത്തു വച്ചശേഷം ഓരോ കുഴിയിലും ചാണകപ്പൊടി ഇട്ട് കുഴി മൂടണം.

വിവരങ്ങൾക്കു കടപ്പാട്:

കോര തോമസ്, കൃഷി മുൻ അസി. ഡയറക്ടർ