പലരും വർഷങ്ങളായി രുചിക്കാത്ത വിഭവങ്ങൾ പലതും കോവിഡ് കാലത്ത് ആസ്വദിച്ചു കഴിച്ചു. വീട്ടുവളപ്പിലെ ഭക്ഷ്യയോഗ്യമായ ഇലയും പൂവും കായുമെല്ലാം തീന്മേശയിൽ തിരികെയെത്തിയ കാലം. ആരോഗ്യപ്രദമായ നാടൻ പച്ചക്കറികളും പഴങ്ങളും ഒട്ടേറെയുണ്ട് നമ്മുടെ പാരമ്പര്യത്തിൽ. അവയെ വീണ്ടെടുക്കാനും അവയ്ക്കുള്ള മൂല്യം തിരിച്ചറിയാനും

പലരും വർഷങ്ങളായി രുചിക്കാത്ത വിഭവങ്ങൾ പലതും കോവിഡ് കാലത്ത് ആസ്വദിച്ചു കഴിച്ചു. വീട്ടുവളപ്പിലെ ഭക്ഷ്യയോഗ്യമായ ഇലയും പൂവും കായുമെല്ലാം തീന്മേശയിൽ തിരികെയെത്തിയ കാലം. ആരോഗ്യപ്രദമായ നാടൻ പച്ചക്കറികളും പഴങ്ങളും ഒട്ടേറെയുണ്ട് നമ്മുടെ പാരമ്പര്യത്തിൽ. അവയെ വീണ്ടെടുക്കാനും അവയ്ക്കുള്ള മൂല്യം തിരിച്ചറിയാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരും വർഷങ്ങളായി രുചിക്കാത്ത വിഭവങ്ങൾ പലതും കോവിഡ് കാലത്ത് ആസ്വദിച്ചു കഴിച്ചു. വീട്ടുവളപ്പിലെ ഭക്ഷ്യയോഗ്യമായ ഇലയും പൂവും കായുമെല്ലാം തീന്മേശയിൽ തിരികെയെത്തിയ കാലം. ആരോഗ്യപ്രദമായ നാടൻ പച്ചക്കറികളും പഴങ്ങളും ഒട്ടേറെയുണ്ട് നമ്മുടെ പാരമ്പര്യത്തിൽ. അവയെ വീണ്ടെടുക്കാനും അവയ്ക്കുള്ള മൂല്യം തിരിച്ചറിയാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലരും വർഷങ്ങളായി രുചിക്കാത്ത വിഭവങ്ങൾ പലതും കോവിഡ് കാലത്ത് ആസ്വദിച്ചു കഴിച്ചു. വീട്ടുവളപ്പിലെ ഭക്ഷ്യയോഗ്യമായ ഇലയും പൂവും കായുമെല്ലാം തീന്മേശയിൽ തിരികെയെത്തിയ കാലം. ആരോഗ്യപ്രദമായ നാടൻ പച്ചക്കറികളും പഴങ്ങളും ഒട്ടേറെയുണ്ട് നമ്മുടെ പാരമ്പര്യത്തിൽ. അവയെ വീണ്ടെടുക്കാനും അവയ്ക്കുള്ള മൂല്യം തിരിച്ചറിയാനും കോവിഡ് കാലം അവസരമാവട്ടെ. പോയ കാലത്തിന്റെ രുചിയം മേന്മയും വരും കാലങ്ങൾക്കായും നിലനിർത്താം.

മറക്കരുത് മണത്തക്കാളിയെ

ADVERTISEMENT

മണത്തക്കാളി, മണിത്തക്കാളി, മെളകു തക്കാളിക്കീര തുടങ്ങി പല പേരുകളുള്ള ചെറുസസ്യം. പല രും കാട്ടുചെടിയായും കളയായുമെല്ലാം മാറ്റിനിർത്തിയ മണത്തക്കാളി(solanum nigrum)ക്ക് പാലക്കാടൻ ഗ്രാമങ്ങളിലെ അടുക്കളകളിലും തമിഴ്നാട്ടിലും ഇന്നു മുന്തിയ പരിഗണനയുണ്ട്. പരിപാലനമൊന്നുമില്ലാതെ പറമ്പിൽ സമൃദ്ധമായി വളരുന്ന മണത്തക്കാളിയുടെ ഔഷധഗുണം ആയുർവേദവും സിദ്ധയുമെല്ലാം പ്രയോജനപ്പെടുത്തുന്നുമുണ്ട്. മണത്തക്കാളിയിലെ ആൽക്കലോയ്ഡിന്റെ സാന്നിധ്യം ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങളിലും ഇന്നു പ്രാധാന്യം നേടുന്നു. ഉദരരോഗങ്ങൾക്കുൾപ്പെടെ ഒട്ടേറെ അസുഖങ്ങൾക്ക് ആശ്വാസം പകരാൻ മണത്തക്കളിക്കു കഴിയും എന്ന പാരമ്പര്യ അറിവിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് പഴമക്കാർ ഈ ചെറു ചെടിയെ ആഹാരശീലങ്ങളിൽ ഉള്‍പ്പെടുത്തിയത്. ഇലകളും കായ്കളും ഒരുപോലെ ‌ഭക്ഷ്യയോഗ്യം. ഇല കറിയായും കായ്കൾ കൊണ്ടാട്ടമായും ഉപയോഗിക്കുന്നു. 

വിത്തുകളാണ് പ്രധാന നടീൽവസ്തു. വിപുലമായ രീതിയില്‍ കൃഷിയായി ചെയ്യുമ്പോൾ നിർദിഷ്ട അളവില്‍ വളപ്രയോഗം ആവശ്യമാണ്. എന്നാൽ ഇതൊന്നുമില്ലാതെ അടുക്കളത്തോട്ടത്തിൽ താനേ വളരും മണത്തക്കാളി. വിത്തുകൾ പരിസരങ്ങളിലെങ്ങും വീണ് പുതിയ തൈകൾ മുളച്ചുയരുകയും ചെയ്യും. ചുവപ്പു നിറമുള്ള കായ്കളുള്ള ഇനവുമുണ്ടെങ്കിലും പഴുക്കുമ്പോൾ കടുംനീല കലർന്ന കറുപ്പു നിറമുള്ള കായ്കളുള്ള ഇനത്തിനാണ് കൂടുതൽ പ്രചാരം. പഴുക്കുമ്പോൾ നേരിയ കയ്പും പുളിയുമുള്ള ചെറു കായ്കൾ കുട്ടികൾക്കും ഇഷ്ടപ്പെടും. ചുരുക്കത്തിൽ, ആരോഗ്യരക്ഷ യ്ക്കായി അടുക്കളത്തോട്ടത്തിൽ ഇടം നൽകാവുന്ന ഒന്നാന്തരം ഇലക്കറിതന്നെ മണത്തക്കാളി. 

പാഴാക്കരുത് വാഴച്ചുണ്ട്

പുതു തലമുറ പച്ചക്കറികൾ അടുക്കള പിടിച്ചപ്പോൾ ഇടക്കാലത്ത് വാഴച്ചുണ്ട് അവഗണിക്കപ്പെട്ടിരു ന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. മോശമല്ലാത്ത വില, മുന്തിയ പരിഗണന. നേന്ത്രന്റെയും പാള കോടന്റെയും വാഴച്ചുണ്ടുകളാണ് കറിക്കായി കൂടുതൽ പേരും തിരഞ്ഞെടുക്കാറ്. വൻപയർ ചേർത്തുള്ള വാഴച്ചുണ്ടുതോരന്റെ രുചി ആസ്വാദ്യകരം. പ്രമേഹത്തെ എതിരിടാനും രക്തത്തിലെ പഞ്ച സാരയുടെ അളവിനെ ക്രമപ്പെടുത്താനും വാഴച്ചുണ്ടിനു കഴിയുമെന്നു ഗവേഷണങ്ങൾ. ആന്റി ഓക്സിഡന്റുകളും വൈറ്റമിൻ എ, സി തുടങ്ങി മറ്റ് ഒട്ടേറെ ആരോഗ്യഘടകളും അടങ്ങിയ വാഴക്കൂമ്പ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മാനസീകാരോഗ്യത്തിനുപോലും ഗുണകരമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ പുതുതലമുറയും നിശ്ചയമായും ശീലിക്കണം വാഴച്ചുണ്ടു കറികൾ. 

ADVERTISEMENT

കറിയിലെല്ലാം കറിവേപ്പില

നേത്രരോഗം, ജ്വരം, വയറുകടി, അലർജി, അജീർണം തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്ന ഔഷധമാണ് കറിവേപ്പിലയെന്ന് പാരമ്പര്യ വൈദ്യം. മുടി തഴച്ചു വളരാനും എണ്ണക്കറുപ്പിന്നേഴഴക് കൈവരാനും കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ ഫലപ്രദമെന്നു കേൾക്കാത്തവരും അതു ശീലിക്കാത്തവരുമായ പഴമക്കാർ കുറയും. തലമുടി കൊഴിയുന്നതു തടയാൻ കറിവേപ്പിലയും കറ്റാർവാഴയും മൈലാഞ്ചിയും ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവുമുണ്ടായിരുന്നു. ഉദര രോഗങ്ങളുള്ളവർ കറിവേപ്പിലയിട്ടു വെന്ത വെള്ളം കുടിക്കുന്നതായിരുന്നു മറ്റൊരു ശീലം. വൈറ്റമിൻ എ ഏറെയുള്ള കറിവേപ്പില ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരം. 

എന്നാൽ വിപണിയിൽനിന്നു വാങ്ങുന്ന മറുനാടൻ കറിവേപ്പില ഉപയോഗിക്കുമ്പോൾ മേൽപ്പറഞ്ഞ ഫലങ്ങളൊന്നും ഉണ്ടായെന്നു വരില്ല.  മാത്രമല്ല വിരുദ്ധഫലങ്ങൾക്കു സാധ്യതയുമുണ്ട്. കാരണം അയൽനാട്ടിൽനിന്നു വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശം തെളിഞ്ഞത് കറിവേപ്പി ലയിൽ ‌ത്തന്നെ. അതുകൊണ്ട്, എത്രയും വേഗം അടുക്കളത്തോട്ടത്തിൽ ഒന്നോ രണ്ടോ കറിവേപ്പി ലത്തൈ നട്ടു വളർത്തുക. മഴയും വെയിലും തുല്യ നിലയിൽ ലഭ്യമാകുന്ന സ്ഥലമാണ് കറിവേപ്പ് നടാൻ യോജിച്ച സ്ഥലം. മുതിർന്ന കറിവേപ്പിന്റെ വേരു പൊട്ടിയുണ്ടാകുന്ന കന്ന് പറിച്ചു നട്ട് തൈവളർത്തിയെടുക്കാം. വിത്തു മുളപ്പിച്ചെടുക്കുന്ന രീതിയുമുണ്ട്. മേയ്, ജൂൺ മാസങ്ങൾ നടീലിന് കൂടുതൽ യോജ്യം.    

അകറ്റി നിർത്തരുത് അഗത്തിയെ

ADVERTISEMENT

കേരളത്തിൽ ജൈവകൃഷിക്കു പ്രചാരമേറിയപ്പോൾ പ്രാധാന്യം വർധിച്ച ചെടിയാണ് അഗത്തി. ചെറു  മരമായി ടെറസിൽപോലും അഗത്തി പരിപാലിക്കുന്നവർ ഏറെയുണ്ടിന്ന്. മുരിങ്ങയ്ക്കുള്ള അതേ പരിഗണയും പ്രാധാന്യവും തമിഴ്നാട്ടിൽ അഗത്തിക്കും ലഭിക്കുന്നു. മലയാളികൾ അഗത്തി യുടെ മേന്മ മനസിലാക്കി വരുന്നതേയുള്ളൂ. അഗത്തിയിൽ അറുപത്തിമൂന്ന് പോഷകങ്ങൾ ഉണ്ടെന്നാണു കണക്ക്. വൈറ്റമിൻ എയും കാത്സ്യവും ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ ഘടകങ്ങൾ. ഇല അരച്ചുണക്കി വെളിച്ചെണ്ണയിൽ കാച്ചി ചർമരോഗങ്ങളുടെ ശമനത്തിനായി പുരട്ടുന്നതുൾപ്പടെ അഗത്തിയുടെ ഔഷധപ്രയോഗങ്ങൾ ഒട്ടേറെ.

വെള്ള, ചുവപ്പു നിറങ്ങളിൽ പൂക്കൾ വിടർത്തുന്നന രണ്ടിനങ്ങൾക്കാണ് പ്രചാരം കൂടുതൽ. ഇലകൾ പോലെ തന്നെ പൂക്കളും തോരൻ വച്ച് കഴിക്കാം. അടുക്കളത്തോട്ടത്തിൽ പരിപാലിക്കുന്ന അഗത്തിയുടെ പൂക്കൾ വിറ്റ് ചെറു വരുമാനം നേടുന്ന വീട്ടമമമാരുണ്ട് ഇന്നു നമ്മുടെ നാട്ടിൽ. തൈറോയ്ഡ് മുതൽ ചർമരോഗശമനത്തി വരെയുള്ള ഔഷധ നിർമാണത്തിനായി പാരമ്പര്യ വൈദ്യവും അഗത്തി പ്രയോജനപ്പെടുത്തുന്നു. അടുക്കളത്തോട്ടത്തിൽനിന്ന് അകറ്റി നിർത്തേണ്ട ചെടിയല്ല അഗത്തിയെന്നു സാരം. ജനുവരി മാസത്തിൽ അഗത്തിയുടെ വിത്തു പാകമാകും. വിത്തു പോലെ തന്നെ കമ്പും നടാന്‍ ഉപയോഗിക്കാറുണ്ട്.  

പാഴല്ല പപ്പായ

പപ്പായ സമൂലം ഔഷധയോഗ്യമെന്നു പാരമ്പര്യ വൈദ്യം. സകലവിധ ഉദരരോഗങ്ങൾക്കും വിശേഷിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പപ്പായ നിർദേശിക്കപ്പെട്ടിരുന്നു. മുഖക്കുരു ഒഴിവാക്കാൻ പച്ചപ്പപ്പായയുടെ നീരു പുരട്ടുന്ന രീതിയും പഴമക്കാർ മറന്നിട്ടില്ല. ഡെങ്കിപ്പനി വ്യാപകമായപ്പോൾ പപ്പായ ഇലയുടെ നീരു പിഴിഞ്ഞ് അരിച്ചു കഴിക്കാനും നിർദേശമുണ്ടായിരുന്നു. റെഡ് ലേഡി പോലുള്ള പുതിയ ഇനങ്ങൾ വന്നതോടെ പപ്പായപ്പഴം കഴിക്കുന്നവർ കൂടിയിട്ടുണ്ടെങ്കിലും പച്ചപ്പപ്പായക്കറിയോട് പുതു തലമുറയ്ക്ക് അത്ര പ്രിയം പോരാ. അടുക്കളത്തോട്ടത്തിൽ അനായാസം വളർത്തിയെടുക്കാവുന്ന പപ്പായയുടെ ഔഷധമേന്മതന്നെയാണ് അതു  പഴമായും  കറിയാക്കിയും കഴിക്കണമെന്നു പറയാന്‍ കാരണം. രുചി മാത്രം നോക്കി ഭക്ഷണം ശീലമാക്കിയതാണ് നമ്മുടെ ആരോഗ്യപ്രശ്നങ്ങളുടെ മുഖ്യ കാരണമെന്നു മറക്കരുത്. 

കളയല്ലേ കഞ്ഞിവെള്ളം

ലോക്ഡൗൺ കാലത്ത് ബ്യൂട്ടിപാർലറുകൾക്കും പൂട്ടു വീണല്ലോ. സാരമില്ല, സൗന്ദര്യം സംരംക്ഷിക്കാൻ കഞ്ഞിവെള്ളംതന്നെ ധാരാളം. കഞ്ഞിവെള്ളത്തെ കളിയാക്കുന്നവർ ജാപ്പനീസ് സത്രീകളു ടെ സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞിവെള്ളത്തിനു കാര്യമായ പ്രാധാന്യമുണ്ടെന്നറിയുക. കഞ്ഞി വെള്ളം മാത്രമല്ല, കാടിവെള്ളവും ഇതേ ആവശ്യത്തിനായി പ്രയോജനപ്പെുത്തുന്നു അവർ. ജാപ്പനീസ് സ്ത്രീകൾ ബ്യൂട്ടി തെറപ്പിയിൽ ഉപയോഗിക്കുന്ന കഞ്ഞിവെള്ളം ജാപ്പനീസ്, കൊറിയൻ കമ്പനികൾ ഇന്ന് സൗന്ദര്യ വർധക ഉൽപന്നമായി വിപണിയിൽ വിറ്റഴിക്കുന്നുമുണ്ട്. ഓൺലൈനിലൊന്നു പരിശോധിച്ചാൽ റൈസ് വാട്ടർ മാഹാത്മ്യം വായിക്കാം. തലേ ദിവസത്തെ, അൽപം പുളിച്ച കഞ്ഞിവെള്ളവും ചെറുപയർപാടിയും ചേർത്ത് തല കഴുകി മുടിയുടെ ആരോഗ്യം സംരക്ഷിച്ചിരുന്ന പതിവ് പണ്ട് നമ്മുടെ തരുണികൾക്കും പരിചിതമായിരുന്നു. നമ്മുടെ നാട്ടിലെ ബ്യൂട്ടിപാർലറുകാര്‍ക്കും കഞ്ഞിവെള്ളം പരീക്ഷിക്കാവുന്നതാണ്. 

English summary: Medicinal Uses of some Crops