പെരുവമ്പ് മടിയപ്പാടം പാടശേഖരത്തിലെ പ്രഭാകരേട്ടൻ പാലക്കാട് ജില്ലയിൽത്തന്നെ നെൽകൃഷി വളരെ ശാസ്ത്രീയമായി ചെയ്യുന്ന മാതൃകാ കർഷകനാണ്. 1963ൽ തന്റെ പിതാവിനൊപ്പം കാർഷിക രംഗത്തിറങ്ങിയതാണ് അദ്ദേഹം. അന്ന് പിതാവിനും മാതാവിനും സഹോദരങ്ങൾക്കുമൊക്കെയായി 50 ഏക്കറോളം നെൽകൃഷിയുണ്ടായിരുന്നു. ഇപ്പോൾ തന്റെ വിഹിതമായ 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവമ്പ് മടിയപ്പാടം പാടശേഖരത്തിലെ പ്രഭാകരേട്ടൻ പാലക്കാട് ജില്ലയിൽത്തന്നെ നെൽകൃഷി വളരെ ശാസ്ത്രീയമായി ചെയ്യുന്ന മാതൃകാ കർഷകനാണ്. 1963ൽ തന്റെ പിതാവിനൊപ്പം കാർഷിക രംഗത്തിറങ്ങിയതാണ് അദ്ദേഹം. അന്ന് പിതാവിനും മാതാവിനും സഹോദരങ്ങൾക്കുമൊക്കെയായി 50 ഏക്കറോളം നെൽകൃഷിയുണ്ടായിരുന്നു.

ഇപ്പോൾ തന്റെ വിഹിതമായ 15 ഏക്കറും രണ്ടു കുളങ്ങളിലും മാത്രമായി കൃഷി ഒതുങ്ങുന്നു. 100 % യന്ത്രവൽകൃത കൃഷിയാണ് പ്രഭാകരേട്ടൻ ചെയ്യുന്നത്. ട്രാക്ടറും രണ്ടു നടീൽ മെഷീനും സ്വന്തമായുണ്ട്. 8 തൊഴിലാളികളെ യന്ത്രങ്ങളുടെ പ്രവർത്തനം പഠിപ്പിച്ചിട്ടുണ്ട്. അവരാണ് നൽകൃഷിക്ക് പ്രഭാകരന് സഹായമായുള്ളത്. സ്വന്തം കൃഷിയിടം കൂടാതെ മറ്റു കർഷകരുടെ 75 ഏക്കറോളം വരുന്ന പാടത്ത് ഞാറു നട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

പുതിയ നെല്ലിനങ്ങളോട് പ്രിയം

പുതിയ നെല്ലിനങ്ങൾ പ്രഭാകരേട്ടന് ഹരമാണ്. എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ തേടിപ്പിടിച്ച് ഇവിടെത്തിച്ച് കൃഷി ചെയ്യും. പൊന്മണി, CR 1009, സിഗപ്പി തുടങ്ങി ഐആർ 8 വരെ പെരുവമ്പിൽ ആദ്യം കൃഷി ചെയ്ത കർഷകരിലൊരാൾ പ്രഭാകരേട്ടനാണ്. നെൽകൃഷിയാണ് അദ്ദേഹത്തിന് ജീവിതം. പുതിയ നെല്ലിനങ്ങൾ മക്കളെപ്പോലെയും.

ADVERTISEMENT

പട്ടാമ്പി ഗവേഷണ കേന്ദ്രം വികസിപ്പിച്ച അക്ഷയ എന്ന അത്യുൽപാദന ശേഷിയുള്ള ഇനമാണ് ഇത്തവണത്തെ അതിഥി. പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ ഈ ഇനം ആദ്യം കൃഷി ചെയ്യുന്നത് പ്രഭാകരനാണ്. കൃഷി ഓഫീസർ ടി.ടി. അരുൺ പട്ടാമ്പിയിൽ നിന്നെത്തിച്ച 10 കിലോ ബ്രീഡർ സീഡ് പൊന്നുപോലെ വളർത്തിയെടുത്തു. 48-50 വരെ ചിനപ്പുണ്ടായിരുന്ന അക്ഷയ ആദ്യ  80 ദിവസം വരെ പൊക്കം കുറഞ്ഞ ഇനം മാതിരി തോന്നിച്ചു. എന്നാൽ, മഴ പെയ്തപ്പോൾ 1.25 മീറ്റർ വരെ പൊക്കം വച്ചു. ഓരോ ചിനപ്പിലും കതിരും ഓരോ മണിയും നിറഞ്ഞിട്ടുമുണ്ട്. ഓല കരിയൽ വലുതായി ബാധിച്ചിട്ടില്ല. കീടബാധയും കുറവ്. നല്ല വൈക്കോൽ ഉള്ളതിനാൽ രണ്ടാം വിളയ്ക്ക് അത്യുത്തമമെന്ന പ്രഭാകരൻ സാക്ഷ്യപ്പെടുത്തുന്നു.

ഇതു കൂടാതെ 50 സെന്റിൽ മഹാമായയും 30 സെന്റിൽ സിഗപ്പിയും 50 സെന്റിൽ ASDയും ബാക്കി ആന്ധ്ര ജയയുമാണ് കൃഷി. 

ADVERTISEMENT

മഹാമായ പഴയ ഐആർ 8ന്റെ ഗുണങ്ങളുള്ള ഇനമാണ്. ഛത്തീസ്‌ഗഡ് കാർഷിക സർവകലാശാല വികസിപ്പിച്ച  ഈ ഇനത്തിന്റെ അരിക്ക് വെള്ള നിറവും പശപശപ്പുമുണ്ട്. മികച്ച വിളവും നല്ല വൈക്കോലും ഇതിന്റെ പ്രത്യേകതയാണ്. 1.5 മീറ്റർ വരെ പൊക്കം വയ്ക്കുമെന്നു മാത്രമല്ല നല്ല രോഗപ്രതിരോധശേഷിയും ഈ ഇനത്തിനു സ്വന്തം.

പ്രഭാകരൻ തന്റെ നൽപാടത്ത്

ASD അഥവാ ആടുതുറൈ ഷോർട്ട് ഡ്വാർഫ് പാലക്കാട്ടുകാരുടെ ഇഷ്ട ചോറാണ്. ബോൾഡ് ആണെങ്കിലും വെളുത്ത ചെറിയ മണിയാണ്. മാത്രമല്ല ഭക്ഷണത്തിന് നല്ല രുചിയുമാണെന്ന് പ്രഭാകരേട്ടൻ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ ഭക്ഷണവും ASD തന്നെ.

രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രമായ IRRI ഫിലിപ്പീൻസ് മനില വികസിപ്പിച്ച സിഗപ്പി, CR 1009ന്റെ വകഭേതമാണ്. ഇത് ഇന്ത്യയിൽ സിഗപ്പി എന്ന പേര് നൽകി പരീക്ഷിച്ചത് അണ്ണാമലൈ സർവകലാശാലയാണ്. കേരളത്തിലെത്തിച്ചതാവട്ടെ പട്ടാമ്പി ഗവേഷണ കേന്ദ്രം മുൻ മേധാവി ഇളങ്കോവനും. കേരളത്തിൽ മൊത്തം 3000 ഏക്കറിൽ സിഗപ്പി കൃഷി ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കും എന്നതാണ് ഈ ഇനത്തിന്റെ സവിശേഷത. 15 ദിവസം വെള്ളത്തിനടിയിൽപ്പെട്ടാലും മെച്ചപ്പെട്ട വിളവു ലഭിക്കും. 8000 കിലോ വരെ വിളവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഓലകരിച്ചിലിനെതിരേ പ്രതിരോധശേഷി തുലോം കുറവാണ്.

ജയ വെളുത്ത വലിയ മണികളുള്ള അരിയാണ്. അരിക്ക് 50 രൂപ വിലയുണ്ട്. അതുകൊണ്ടുതന്നെ പാടത്തെ സൂപ്പർ സ്റ്റാറെന്ന് ആന്ധ്ര ജയയെ വിശേഷിപ്പിക്കാം. കർണാടകയിൽ നിന്നാണ് വിത്തെത്തിച്ചത്.

കൃഷി ഓഫീസർ ടി.ടി. അരുൺ, കൃഷി അസിസ്റ്റന്റ് ശ്രീനിവാസൻ എന്നിവരുടെ സാങ്കേതിക സഹായം പ്രഭാകരനുണ്ട്.

English summary: Sustainable Farm Practices for Rice Farming