നേരിട്ട് വിത്തുകള്‍ പാകിയാണ് ബീറ്റ് റൂട്ട് കൃഷി ചെയ്യേണ്ടത്. കൃഷി ചെയ്യാന്‍ ഇളക്കമുള്ളതും നീര്‍വാര്‍ച്ചയും അത്യാവശ്യം വെയില്‍ കിട്ടുന്നതുമായ സ്ഥലംതിരഞ്ഞെടുത്ത് മണ്ണ് ഒരടി ആഴത്തില്‍ ചാണകം അല്ലെങ്കിൽ ആടിന്റെ കാഷ്ഠം ഇവയിൽ ഏതെങ്കിലും ചേര്‍ത്ത് നന്നായി കിളച്ചൊരുക്കി നിലം നിരപ്പാക്കിയ ശേഷം ഒന്ന് നനച്ച് 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരിട്ട് വിത്തുകള്‍ പാകിയാണ് ബീറ്റ് റൂട്ട് കൃഷി ചെയ്യേണ്ടത്. കൃഷി ചെയ്യാന്‍ ഇളക്കമുള്ളതും നീര്‍വാര്‍ച്ചയും അത്യാവശ്യം വെയില്‍ കിട്ടുന്നതുമായ സ്ഥലംതിരഞ്ഞെടുത്ത് മണ്ണ് ഒരടി ആഴത്തില്‍ ചാണകം അല്ലെങ്കിൽ ആടിന്റെ കാഷ്ഠം  ഇവയിൽ ഏതെങ്കിലും ചേര്‍ത്ത് നന്നായി കിളച്ചൊരുക്കി നിലം നിരപ്പാക്കിയ ശേഷം ഒന്ന് നനച്ച് 6 ഇഞ്ച്‌ മുതല്‍ 8 ഇഞ്ച്‌ വരെ അകലം പാലിച്ച് വിരല്‍ കൊണ്ട് ഒന്നമര്‍ത്തി രണ്ടോ മൂന്നോ വിത്തുകള്‍ വീതം പാകാം. 5 ദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. ഇലകള്‍ വന്നു തുടങ്ങിയാല്‍ അതില്‍ ആരോഗ്യമുള്ള ഒരു തൈ നിര്‍ത്തി അല്ലാത്തത് നീക്കം ചെയ്യണം.

കൃത്യമായ ജലസേചനം നല്‍കി മണ്ണ് ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കുക. പതിനഞ്ച് ദിവസം കൂടുമ്പോൾ കാര്യമായ മേൽവളപ്രയോഗം ചെയ്യാം. ആട്ടിൻകാഷ്ഠം പൊടിച്ചത്, കമ്പോസ്റ്റ്, ഫിഷ്‌ അമിനോ എന്നിവ കിഴങ്ങിന്റെ നല്ല വളര്‍ച്ചയ്ക്ക്‌ സഹായകമാണ്. മൂന്നാം മാസം മുതല്‍ വിളവെടുക്കാം. ആദ്യ വളര്‍ച്ചയില്‍ കാറ്റും ജലസേചനവും കൊണ്ട് ചെടികള്‍ മറിഞ്ഞുപോകാന്‍ സാധ്യതയുള്ളതു കൊണ്ട് തുടക്കത്തില്‍ ചെടി മറിയാതിരിക്കാന്‍ ചുവട്ടിലേക്ക്‌ അല്‍പ്പം മണ്ണ് കൂട്ടികൊടുക്കുന്നത് നല്ലതാണ്. പിന്നീടുള്ള വളര്‍ച്ചയ്ക്ക്‌ മണ്ണ് കൂട്ടി കൊടുക്കേണ്ട ആവശ്യമില്ല.  

ADVERTISEMENT

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • വിത്തുകള്‍ പാകും മുന്പ് കല്ലും കട്ടയും മണ്ണില്‍നിന്നു നീക്കം ചെയ്യുക. 
  • വെള്ളം കെട്ടിനില്‍ക്കുന്നസ്ഥലമാണെങ്കില്‍ വാരം കോരി അതില്‍ നടുന്നതാണ് ഉത്തമം. വെള്ളം കെട്ടിനിന്നാൽ ഇലയും കിഴങ്ങും ചീയും.
  • ചെടികള്‍ പറിച്ചു നടുന്നത് കിഴങ്ങുകള്‍ക്ക് രൂപവ്യത്യാസം ഉണ്ടാകാന്‍ കാരണമാകാം.

English summary: Beet Root Cultivation