ശീതകാല വിളകളിലെ അധികം പരിചരണം വേണ്ടാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. കിഴങ്ങ് കൃഷിക്ക് പരമാവധി വെയിൽ കിട്ടുന്നതും ഇളക്കമുള്ള മണ്ണുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലം തന്നെ തിരഞ്ഞെടുക്കാം. അടി വളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ചാരം, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. വളം ചേര്‍ത്ത് നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശീതകാല വിളകളിലെ അധികം പരിചരണം വേണ്ടാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. കിഴങ്ങ് കൃഷിക്ക് പരമാവധി വെയിൽ കിട്ടുന്നതും ഇളക്കമുള്ള മണ്ണുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലം തന്നെ തിരഞ്ഞെടുക്കാം. അടി വളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ചാരം, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. വളം ചേര്‍ത്ത് നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ വാരം കോരിയോ മണ്‍നിരപ്പിലോ വിത്തുകള്‍ പാകാം. ഈര്‍പ്പം കൂടുതലുള്ള സ്ഥലമാണെങ്കില്‍ ഒന്നര അടി വീതിയില്‍ വാരം കോരി അതില്‍ നടുന്നതാണ് ഉത്തമം.

വിത്തിനായി കടയില്‍നിന്നു വാങ്ങുന്ന കിഴങ്ങുകള്‍ തന്നെ ഉപയോഗിക്കാം. കിഴങ്ങ് നടുന്നതിനു മുന്‍പ് അവ മുളപ്പിക്കണം. അതിനായി ആവശ്യമുള്ള കിഴങ്ങുകള്‍ ഒരു പേപ്പര്‍ ബാഗിലോ, ചണച്ചാക്കിലോ ഇട്ട് പ്രകാശം അധികം ലഭിക്കാത്ത സ്ഥലത്ത് ഭദ്രമായി സൂക്ഷിച്ചാൽ മതി. ഒരു മാസംകൊണ്ട് കിഴങ്ങുകളില്‍ മുള വന്നിരിക്കും. മുള വന്ന കിഴങ്ങുകള്‍ പുറത്തേക്ക് എടുക്കുമ്പോള്‍ മുളകള്‍ അടര്‍ന്നു പോകാതെ വളരെ ശ്രദ്ധിക്കണം.

ADVERTISEMENT

‌ഓരോ കിഴങ്ങിന്റെയും വലുപ്പവും മുളകളുടെ എണ്ണവും കണക്കാക്കി രണ്ടോ മൂന്നോ ആയി മുറിക്കാം. പരമാവധി ആരോഗ്യമുള്ള രണ്ട് മുളകളെങ്കിലും ഒരു കഷണത്തില്‍ ഉണ്ടാകാന്‍ ശ്രദ്ധിക്കുക. തീരെ ആരോഗ്യമില്ലാത്ത ചെറു മുകുളങ്ങള്‍ വിരല്‍കൊണ്ട് ഇളക്കികളയാം.

വിത്തുകള്‍ തമ്മില്‍ പത്ത് ഇഞ്ച്‌ അകലവും കുഴിയുടെ താഴ്ച്ച അഞ്ച് ഇഞ്ചും കണക്കാക്കുക. വിത്തുകള്‍ പാകിയ ശേഷം വിത്തുകൾക്കു മീതെ മണ്ണിട്ട്‌ കുഴികള്‍ മൂടുക. ആദ്യ ദിവസം നന്നായി നനയ്ക്കുക. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ മുള പുറത്തേക്കു വരുന്നതു വരെ മിതമായി നനയ്ക്കാം. മുളകള്‍ക്ക് അഞ്ച് ഇഞ്ച്‌ ഉയരം ആയിക്കഴിഞ്ഞാല്‍ വരമ്പിലൂടെ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം പൊടിച്ചത് ഏതെങ്കിലുമൊക്കെ വിതറി അതിനു മേലെ മണ്ണ് കൂട്ടി ജലസേജനം ചെയ്യുക. വളപ്രയോഗം ഇങ്ങനെ രണ്ടു തവണ ചെയ്യുന്നത് കിഴങ്ങിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 90 ദിവസം തികഞ്ഞാല്‍ വിളവെടുക്കാം.

ADVERTISEMENT

English summary: How To Grow Potatoes At Home