രോഗലക്ഷണങ്ങൾ ഏറ്റവും പുറമേയുളള ഇലകൾ മഞ്ഞളിക്കുന്നതാണ് ആദ്യലക്ഷണം. ഇലകളുടെ അരികിൽ നിന്നും ഉള്ളിലേക്ക് വ്യാപിക്കുന്ന രീതിയിലാണു മഞ്ഞളിപ്പ് തുടങ്ങുന്നത്. രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് വാഴയുടെ പുറമേയുളള ഇലകൾ മഞ്ഞളിച്ച് കൂമ്പിലയൊഴികെ ബാക്കിയെല്ലാ ഇലകളും ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയിൽ വിള്ളലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗലക്ഷണങ്ങൾ

ഏറ്റവും പുറമേയുളള ഇലകൾ മഞ്ഞളിക്കുന്നതാണ് ആദ്യലക്ഷണം. ഇലകളുടെ അരികിൽ നിന്നും ഉള്ളിലേക്ക് വ്യാപിക്കുന്ന രീതിയിലാണു മഞ്ഞളിപ്പ് തുടങ്ങുന്നത്. രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് വാഴയുടെ പുറമേയുളള ഇലകൾ മഞ്ഞളിച്ച് കൂമ്പിലയൊഴികെ ബാക്കിയെല്ലാ ഇലകളും ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യുന്നു. അവസാനം കൂമ്പില മാത്രം നേരെ നിൽക്കുന്നതു കാണാം.

ADVERTISEMENT

പൂവൻ, മൊന്തൻ തുടങ്ങിയ ഇനങ്ങളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുക. രോഗം മൂർച്ഛിക്കുമ്പോൾ വാഴ ചുവടോടെ മറിഞ്ഞു വീഴും. ഇത്തരം വാഴകളുടെ തട മുറിച്ചു നോക്കിയാൽ തവിട്ടോ ചുവപ്പോ നിറത്തിൽ വരകൾ കാണാം.

ഇതിന്റെ മറ്റൊരു ലക്ഷണമാണ് വേര് ചീയൽ. മണ്ണിൽക്കൂടി പകരുകയും മണ്ണിൽ ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന കുമിളാണ് ഫ്യുസേറിയം. വാഴയുടെ വേരിലുണ്ടാകുന്ന (പ്രത്യേകിച്ചും നിമാവിരകൾ ഉണ്ടാക്കുന്ന) മുറിവുകളിൽക്കൂടിയാണ് ഇവ രോഗമുണ്ടാകുന്നത്. ജലനിർഗമന ശേഷി കുറവുള്ള തോട്ടങ്ങളിലും തുടർച്ചയായി വാഴക്കൃഷി ചെയ്ത് വളക്കൂറില്ലാത്ത അവസ്ഥയിലുള്ള മണ്ണിലും രോഗത്തിന്റെ ആധിക്യം കൂടുതൽ കണ്ടു വരുന്നു. രോഗബാധിതമായ വാഴയുടെ കന്നുകൾ, ജലസേചനത്തിനുപയോഗിക്കുന്ന വെള്ളം, കാർഷിക ഉപകരണങ്ങൾ എന്നിവയിലൂടെയാണു രോഗവ്യാപനം. മണ്ണിൽ ഊഷ്മാവ് കൂടുന്നതും നീർവാർച്ച കുറയുന്നതും രോഗം പകരാൻ ഇടയാക്കും.

നിവാരണമാർഗങ്ങൾ

തുടക്കത്തിൽ തന്നെ രോഗനിർണയം വരുത്തി നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം.

ADVERTISEMENT

1. രോഗഹേതുവായ കുമിളിന്റെ തന്തുക്കൾ ഒരു സ്ഥലത്ത് വന്നു കഴിഞ്ഞാൽ ആ തോട്ടത്തിൽ നിന്ന് ഇവയെ ഒഴിവാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് രോഗബാധയില്ലാത്ത വാഴയുടെ കന്നുകൾ നടാനായി ഉപയോഗിക്കുക.

2. നിലമൊരുക്കുന്ന സമയത്ത് അര കിലോഗ്രാം കുമ്മായം ചേർക്കുക.

3. വാഴ നടുന്ന സമയത്ത് ജൈവവളം ചേർക്കുമ്പോൾ ട്രൈക്കോഡെർമ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുക.

4. തോട്ടത്തിൽ നീർവാർച്ച സൗകര്യം മെച്ചപ്പെടുത്തുക.

ADVERTISEMENT

5. നിമാവിരകളെ നിയന്ത്രിക്കാൻ ബാസിലസ് മാസറൻസ് അല്ലെങ്കിൽ പേസിലോമൈസസ് ലിലാസിനസ് 5 ഗ്രാം ഒരു മാണത്തിന് എന്ന തോതിൽ പുരട്ടുകയോ, നട്ട് 45 ദിവസം കഴിയുമ്പോൾ തടത്തിൽ 10 ഗ്രാം ഇടുകയോ ചെയ്യുന്നത് ഉത്തമമാണ്.

6. രോഗം രൂക്ഷമായ വാഴ കടയോടു കൂടി പിഴുതു മാറ്റി നശിപ്പിക്കുക. അത്തരം കുഴികളിൽ ഒരു കിലോഗ്രാം കുമ്മായം ചേർക്കുക.

7. കന്നുകൾ കാർബെൻഡാസിം (2 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ) ലായനിയിൽ മുക്കി നടുക. തുടർന്ന് രണ്ട് മാസത്തെ ഇടവേളകളിൽ കാർബെൻഡാസിം (2 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ ) അല്ലെങ്കിൽ ഹെക്സകൊണസോൾ (1 മില്ലി 1 ലീറ്റർ.വെള്ളത്തിൽ) അല്ലെങ്കിൽ പ്രൊപ്പികൊണാസോൾ (1 മില്ലി 1 ലീറ്റർ വെള്ളത്തിൽ) കടക്കൽ ഒഴിച്ച് കൊടുക്കുക.

8. പാളയംകോടൻ, റോബസ്റ്റ, നേന്ത്രൻ എന്നീ ഇനങ്ങൾക്ക് രോഗപ്രതിരോധ ശേഷി ഉണ്ട്. പൂവൻ, കദളി, ഞാലിപ്പൂവൻ എന്നിവ രോഗവിധേയത്വം ഉള്ളതാണ്. രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് ഉത്തമം.

9. രോഗബാധയുള്ള തോട്ടങ്ങളിൽ 3 -4 വർഷത്തേക്ക് വാഴക്കൃഷി ചെയ്യുന്നത് ഒഴിവാക്കുക.

English summary: Panama Disease in Banana