ബീൻസ് കഴിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. പക്ഷേ, അതു കൃഷി ചെയ്യുന്നവർ കുറവാണ്. കേരളത്തിൽ ചില ജില്ലകളിലൊഴികെ ബീൻസ് കൃഷി വ്യാപകമല്ല. എന്നാൽ, തണുപ്പു സീസണിൽ നമുക്കൊന്നു ചെയ്തു നോക്കിയാലോ? നാം കടയിൽനിന്നു വാങ്ങുന്ന ഈ ബീൻസിന്റെ ശരിയായ പേര് ഫ്രഞ്ച് ബീൻസ് എന്നാണ്. തെക്കേ അമേരിക്കയാണ് ബീൻസിന്റെ ജന്മസ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീൻസ് കഴിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. പക്ഷേ, അതു കൃഷി ചെയ്യുന്നവർ കുറവാണ്. കേരളത്തിൽ ചില ജില്ലകളിലൊഴികെ ബീൻസ് കൃഷി വ്യാപകമല്ല. എന്നാൽ, തണുപ്പു സീസണിൽ നമുക്കൊന്നു ചെയ്തു നോക്കിയാലോ? നാം കടയിൽനിന്നു വാങ്ങുന്ന ഈ ബീൻസിന്റെ ശരിയായ പേര് ഫ്രഞ്ച് ബീൻസ് എന്നാണ്. തെക്കേ അമേരിക്കയാണ് ബീൻസിന്റെ ജന്മസ്ഥലം എന്നു കരുതപ്പെടുന്നു. ക്രിസ്റ്റഫർ കൊളംബസ് ആണ് ഇതു മെഡിറ്ററേനിയൻ പ്രദേശങ്ങളിലേക്ക് കൊണ്ടുവന്നത്. ബീൻസ് പടരുന്ന ഇനവും കുറ്റിയായി വളരുന്ന ഇനവുമുണ്ട്. ഇതിൽത്തന്നെ കുറ്റിയായി വളരുന്ന ഇനമായ ‘സെറെൻഗെറ്റി' എന്ന ഇനം ബീൻസ് ഇന്ത്യയടക്കം ഒരുപാട് രാജ്യങ്ങളിൽ കൃഷിചെയ്തുവരുന്നു.  ‘സെൻഗെറ്റി’ എന്ന പേരിലും അൽപം വിശേഷമുണ്ട്. ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള ഒരു പ്രദേശമാണ് സെൻഗെറ്റി. സംരക്ഷിതമേഖലയായ ഇവിടം ആഫ്രിക്കയിലെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നാണ്. സെറെൻഗെറ്റി നാഷനൽ പാർക്ക് ഉൾപ്പെടെ വന്യമൃഗങ്ങൾക്കു വേണ്ടി ഏതാണ്ട് 12,000 ചതുരശ്ര മൈൽ വിസ്തീർണമുള്ളതാണ് ഈ പ്രദേശം. ഇനി ഈ ബീൻസിന്റെ വിശേഷണത്തിലേക്ക് പോകാം.

നല്ല പച്ചനിറത്തിലുള്ള വളവും തിരിവും ഒന്നുമില്ലാത്ത ആറിഞ്ചോളം നീളം വരുന്ന ബീൻസാണ് ഈ ഇനത്തിൽനിന്നും ലഭിക്കുന്നത്. സാധാരണ ബീൻസിനുള്ളതുപോലെ രണ്ടു വശത്തും നാരുകൾ ഇല്ലാത്തതിന്റെ സൗകര്യം വേറെയും. പയർവർഗത്തിൽപ്പെട്ടതാണെങ്കിലും മൊസേക് രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് സെറെൻഗെറ്റി. ആന്ത്രാക്നോസ്, തുരുമ്പു പോലെ പിടിക്കുന്ന ‘റസ്‌ന’ രോഗം ഇവയ്ക്കെതിരെയും കുറഞ്ഞ അളവിൽ പ്രതിരോധശേഷിയുണ്ട്. ചെടി ഏകദേശം ഒന്നരയടിപ്പൊക്കത്തിൽ കുറ്റിയായി നിൽക്കും. ചെടിയുടെ കടഭാഗത്തുനിന്നു വരുന്ന പൂക്കളാണ് കുലകളായുള്ള ബീൻസ് ആകുന്നത്.

ADVERTISEMENT

വിത്തുകൾ നേരിട്ടാണ് നടേണ്ടത്. ഒരിഞ്ച് താഴ്ചയാവാം. സാധാരണപോലെ ഉണങ്ങിയ ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്ത് ബാഗ് നിറയ്ക്കാം. നീർവാർച്ച ഉറപ്പാക്കണം. നൈട്രജന്റെ അളവ് കൂടാതെയിരിക്കണം. അതിനാൽ, കുറച്ച് എല്ലുപൊടികൂടി ചേർത്തു കൊടുക്കാം. പയർവർഗ വിളയായതിനാൽ ഒരു പിടി കുമ്മായം ചേർത്തു കൊടുക്കാം. 4 മുതൽ 10 ദിവസത്തിനു ള്ളിൽ കിളിർത്തുവരും. വിത്തുകൾ നടും മുൻപ് അൽപം സ്യുഡോമോണാസ് പുരട്ടി വയ്ക്കാം. മേൽപറഞ്ഞതല്ലാതെയുള്ള രോഗങ്ങളിൽനിന്നു രക്ഷിക്കാൻ ഇതു മതിയാകും.

ജൈവകൃഷി ഇഷ്ടപ്പെടുന്നവർക്ക് മേൽവളമായി ചാണകക്കുഴമ്പ്, മണ്ണിരക്കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്കുവളങ്ങൾ ഇവ രണ്ടാഴ്ച കൂടുമ്പോൾ ചേർത്തു കൊടുക്കാം. ഇവയുടെ ലഭ്യത കുറവെങ്കിൽ 19:19:19 രാസവളമിശ്രിതം രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ആഴ്ചയിലൊരിക്കൽ ബൂസ്റ്റർ ഡോസായി നൽകാം. കലക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ചു നനച്ചുകൊടുക്കണം. എപ്പോഴും മണ്ണിൽ ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് ബീൻസ്, എന്നാൽ, വെള്ളം കെട്ടിക്കിടക്കുകയും ചെയ്യരുത്.

ADVERTISEMENT

പൂക്കുന്ന സമയത്ത് ജലദൗർലഭ്യം ഉണ്ടാകരുത്. അത് വിളവിനെ സാരമായി ബാധിക്കും. പിന്നെ കീടനിയന്ത്രണത്തിനായി വേപ്പെണ്ണ എമൽഷൻ ഇടയ്ക്കു തളിച്ചാൽ മതി പകരം മാർക്കറ്റിൽ ലഭിക്കുന്ന വേപ്പുകലർന്ന ജൈവകീടനാശിനികൾ ഏതെങ്കിലും തളിക്കാം. ഫിഷ് അമിനോ വളം നേർപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്യുകയുമാവാം. ഇങ്ങനെ ഒരു 55 ദിവസം മുതൽ ബീൻസ് കുലകൾ അടർത്തിയെടുക്കാൻ പാകമാകും. അരി വലുപ്പം വയ്ക്കുന്നതിനു മുൻപേ ഒടിച്ചാൽ ഒടിയുന്ന പരുവത്തിൽ ഉപയോഗിക്കാം.

∙കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ ആയിരുന്നു ലേഖിക.

ADVERTISEMENT

English summary: Serengeti Beans Detailed description