തെങ്ങിനു മാത്രമല്ല കവുങ്ങിനും മറ്റു ഫലവൃക്ഷങ്ങളിലും ഇതുണ്ടാകാറുണ്ട്. വളപ്രയോഗത്തിൽ വരുന്ന വീഴ്ചകൾ അധികമാരും ശ്രദ്ധിക്കാറുമില്ല മനസ്സിലാക്കാറുമില്ല. വളം ചേർത്തിരുന്നോ എന്നുചോദിച്ചാൽ വളപ്രയോഗം നടന്നെന്നു പറയും. അവർ എങ്ങിനെ വളം പ്രയോഗിച്ചെന്നു ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും പക്ഷിമൃഗമാലിന്യം, അതും

തെങ്ങിനു മാത്രമല്ല കവുങ്ങിനും മറ്റു ഫലവൃക്ഷങ്ങളിലും ഇതുണ്ടാകാറുണ്ട്. വളപ്രയോഗത്തിൽ വരുന്ന വീഴ്ചകൾ അധികമാരും ശ്രദ്ധിക്കാറുമില്ല മനസ്സിലാക്കാറുമില്ല. വളം ചേർത്തിരുന്നോ എന്നുചോദിച്ചാൽ വളപ്രയോഗം നടന്നെന്നു പറയും. അവർ എങ്ങിനെ വളം പ്രയോഗിച്ചെന്നു ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും പക്ഷിമൃഗമാലിന്യം, അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങിനു മാത്രമല്ല കവുങ്ങിനും മറ്റു ഫലവൃക്ഷങ്ങളിലും ഇതുണ്ടാകാറുണ്ട്. വളപ്രയോഗത്തിൽ വരുന്ന വീഴ്ചകൾ അധികമാരും ശ്രദ്ധിക്കാറുമില്ല മനസ്സിലാക്കാറുമില്ല. വളം ചേർത്തിരുന്നോ എന്നുചോദിച്ചാൽ വളപ്രയോഗം നടന്നെന്നു പറയും. അവർ എങ്ങിനെ വളം പ്രയോഗിച്ചെന്നു ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും പക്ഷിമൃഗമാലിന്യം, അതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങിനു മാത്രമല്ല കവുങ്ങിനും മറ്റു ഫലവൃക്ഷങ്ങളിലും ഇതുണ്ടാകാറുണ്ട്. വളപ്രയോഗത്തിൽ വരുന്ന വീഴ്ചകൾ അധികമാരും ശ്രദ്ധിക്കാറുമില്ല മനസ്സിലാക്കാറുമില്ല. വളം ചേർത്തിരുന്നോ എന്നുചോദിച്ചാൽ വളപ്രയോഗം നടന്നെന്നു പറയും. അവർ എങ്ങിനെ വളം പ്രയോഗിച്ചെന്നു ചോദിച്ചാൽ ഒന്നുകിൽ ഏതെങ്കിലും പക്ഷിമൃഗമാലിന്യം, അതും ജീർണ്ണിപ്പിക്കാതെ നേരിട്ട് തടത്തിൽ ചേർക്കൽ. അതും ആവശ്യമായ അളവിൽ കുറവിൽ ആയിരിക്കും. മറ്റൊന്നും ചേർത്തു കാണില്ല എന്നത് ഉറപ്പാണ്. ഒരു സമീകൃതവളപ്രയോഗം നടത്തിയെടുക്കൽ വളരെ കുറവായിരിക്കും. പോഷകങ്ങൾ എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി ഓരോ തെങ്ങിന്റെയും വളർച്ചയും ഉൽപാദന ലക്ഷ്യവും അനുസരിച്ചുള്ള വളപ്രയോഗം നടത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം നേടാൻ കഴിയൂ. 

വളപ്രയോഗം മാത്രമല്ല, രോഗ കീട നിർമാർജനവും കൃത്യമായ ജലസേചനവും നടന്നിരിക്കണം എന്നത് നിർബന്ധമായ കാര്യം. പ്രത്യേകിച്ചു ഫംഗൽ രോഗങ്ങൾ, മണ്ഡരി എന്നിവ. ചിലപ്പോൾ ഇത്തരം കൊഴിച്ചിലുകൾ പരാഗണം നടക്കാത്തതുകൊണ്ടുമാകാം, കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ ഏറ്റക്കുറച്ചിൽ ആകാം, ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള ധാതുക്കൾ അമിതമായി പ്രയോഗിച്ചതു വഴി മണ്ണിൽ വളം വിഷമായി മാറിയതാകാം, തെങ്ങിന്റെ ജനറ്റിക് പ്രോബ്ലം ആകാം. വെള്ളക്കെട്ടുകൾ, വരൾച്ച എന്നിവയാകാം.

ADVERTISEMENT

ഓരോ തെങ്ങിൻതോപ്പിലും ഇങ്ങിനെ വിവിധ വിഷയങ്ങൾ കൊണ്ടുള്ള കാരണമായിരിക്കും. അവ ഒന്നൊന്നായി പരിശോധിക്കണം എന്നത് നിർബന്ധമായ കാര്യം. തുടർന്ന് ഓരോ വിഷയങ്ങളും പരിഹരിച്ചെടുക്കുകയും വേണം. 

സാധാരണ രീതിയിൽ ജനറൽ ആയുള്ള വളപ്രയോഗത്തിലാണ് മിക്കവാറും അപര്യാപ്തത കാണുന്നത്. വളപ്രയോഗം മെച്ചപ്പെടുത്തുകയും വർഷത്തിൽ ഒരു തവണ കൊടുക്കുന്ന രീതി ഉപേക്ഷിച്ച് അത്രയും അളവ് നാലുതവണയായി–മൂന്നു മൂന്നു മാസങ്ങളിൽ–നൽകുക എന്നത് ഏറ്റവും യോജ്യമായ രീതി. വളപ്രയോഗം ഓർഗാനിക് ആക്കി മാറ്റിയാൽ അത്രയും നന്ന്. ഓർഗാനിക് വളപ്രയോഗം വഴി തെങ്ങിന് യോജ്യമായ ഒരു പരിസ്ഥിതി മണ്ണിൽ ഉണ്ടാക്കി രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കാം. സൂഷ്മ ജീവാണുക്കളുടെ നിറസാന്നിധ്യം അതിലൂടെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഒപ്പം തടം ഈർപ്പത്തിൽ നിലനിർത്തി സൂഷ്മാണുക്കളുടെ വംശ വർധന ഉറപ്പാക്കുകയും ചെയ്യുക. ഇതിനു വേണ്ടി തടമെടുത്ത് വളപ്രയോഗം നടന്നു കഴിഞ്ഞാൽ ചകിരി കമഴ്ത്തി പുതയിടുന്ന പദ്ധതി നടപ്പിലാക്കുക. 

തടമെടുക്കുമ്പോൾ തെങ്ങോലകൾ എത്രമാത്രം വലുപ്പത്തിലും വ്യാസത്തിലുമാണോ അത്രയും വ്യാസത്തിൽ വേണം തടമെടുക്കേണ്ടത്. ഒപ്പം തന്നെ വളർച്ചാ ത്വരകങ്ങളും രോഗ കീട നിർമാർജനവും നടത്തിയെടുക്കുക. വർഷത്തിലൊരു തവണ മണ്ണ് പരിശോധിക്കാൻ സാധിച്ചാൽ അത്രയും നന്ന്. അതുവഴി മണ്ണിലെ pH മനസ്സിലാക്കി വളപ്രയോഗത്തിൽ ഏകദേശ കൃത്യത നടപ്പിൽ വരുത്താൻ സഹായിക്കും. 

image courtesy shutterstock

ഇത്രയും വിഷയങ്ങൾ സമയാസമയത്തിനു നടത്തിയെടുക്കുന്നില്ലെങ്കിൽ പോഷകക്കുറവു കൊണ്ടുള്ള വീഴ്ചകളും പ്രതിരോധ ശേഷി നഷ്ടപ്പെടലും ഉൽപാദനത്തിൽ ഇടിച്ചിലും സംഭവിക്കുകയും തുടർന്ന് രോഗങ്ങളുടെയും കീടങ്ങളുടെയും വ്യാപനം ഉണ്ടാവുകയും ചെയ്യുന്നു. അതോടെ കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാകുന്നു. തുടർന്നുള്ള പരിഹാരമാർഗ്ഗങ്ങളിൽ താമസം വരുംതോറും തെങ്ങുകൾ നാശമാകാനും കാരണമാകാം. ചിലപ്പോൾ ഈ വിഷയങ്ങൾ എല്ലാം കൂടി ഒരുമിച്ചു പരിഹരിക്കേണ്ടി വരുന്നതിനാൽ സാമ്പത്തിക ഭാരം കൂടുകയും ചെയ്യാം.

ADVERTISEMENT

ഇത് തെങ്ങിന്റെ കാര്യം മാത്രമല്ല കവുങ്ങിന്റെയും ജാതി മരത്തിന്റെയും മറ്റു ഫലവൃക്ഷങ്ങളുടെയും അങ്ങിനെ തന്നെ.

തെങ്ങു കൃഷി, കവുങ്ങു കൃഷി, ജാതിക്കൃഷി, മറ്റു ഫലവൃക്ഷങ്ങളുടെ കൃഷി എന്നിങ്ങനെ മേൽപറഞ്ഞ വിവിധ പ്രതിസന്ധികൾ ഓരോ തോട്ടങ്ങളിലും വ്യത്യസ്തമായിരിക്കാം. ഇത്തരം പ്രതിസന്ധികൾ ഓർഗാനിക് രീതിയിൽ തന്നെ പരിഹരിക്കണമെന്നു തീരുമാനിക്കുകയും ചെയ്‌താൽ രാസ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ നല്ല രീതിയിൽ മെച്ചപ്പെടുത്തിയെടുക്കാനുള്ള മെച്ചപ്പെട്ട പ്രയോഗങ്ങൾ ഇന്ന് നിലവിൽവന്നുകഴിഞ്ഞിട്ടുണ്ട്. 

പഴയ പരമ്പരാഗത രീതികൾ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഫലവത്തായി മാറ്റിയെടുക്കാനോ ഉൽപാദന മികവിലേക്ക് കൊണ്ടുപോകാനോ കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ചു രോഗ കീട നിർമാർജനം. ഒപ്പം തന്നെ ഇത്തരം ഫലവൃക്ഷങ്ങളുടെ നഷ്ടപ്പെട്ട ആരോഗ്യം വളരെ പെട്ടെന്ന് തിരിച്ചു കൊണ്ടുവരാനും പ്രതിരോധ ശേഷി വികസിപ്പിക്കാനുമുള്ള പദ്ധതികളും ചെയ്തെടുക്കുന്നില്ലെങ്കിൽ സാധാരണ പ്രയോഗങ്ങൾ ഫലവത്താകാതെ ഫലവൃക്ഷങ്ങൾ നാൾക്കുനാൾ അനാരോഗ്യകരമായ അവസ്ഥയിലേക്ക് മാറാം.

ഓരോ തൊടിയിലും തോട്ടങ്ങളിലും വിഷയങ്ങൾ വ്യത്യസ്തമാകാം അവിടെ പരിഹാര പ്രയോഗങ്ങളും വ്യത്യസ്തമാകാം. അതുകൊണ്ടുതന്നെ പ്രശ്ന പരിഹാരങ്ങളുടെ നടത്തിപ്പിൽ എല്ലാ വിഷയങ്ങളെയും ഒരേ നുകത്തിൽ കെട്ടുന്നതും ശരിയല്ല. ഫലവൃക്ഷങ്ങളുടെ അവസ്ഥ, മണ്ണിലെ അവസ്ഥ എന്നിവ ഏകദേശം കൃത്യമായി മനസ്സിലാക്കി ചെയ്തെടുത്താൽ അത്രയും നന്ന്.

ADVERTISEMENT

വിവരങ്ങൾക്ക്

വേണുഗോപാൽ മാധവ്, അൾട്രാ ഓർഗാനിക് ഫാം പ്രാക്ടീഷണർ ആൻഡ് കൺസൾട്ടന്റ്, മുറ്റത്തെ കൃഷി. ഫോൺ:  9447 462 134

English summary: How to take care coconut tree