റാഡിഷ്' എന്നു മറ്റുള്ളവരുടെ വിളിപ്പേരുള്ള മുള്ളങ്കി രണ്ടു തരമുണ്ട്. ബീറ്റ്റൂട്ട് പോലെ ഉരുണ്ട ചുവന്ന നിറമുള്ളതും കാരറ്റുപോലെ നീണ്ടു വെളുത്ത നിറത്തിലുള്ളതും ഇതിൽ പാൽ പോലെ വെളുത്ത നിറമുള്ളതും KTX 999 എന്ന ബ്രിഡ് ഇനമാണു നിങ്ങൾക്കു ലഭിക്കുന്നത്. കടുകിന്റെ വർഗത്തിലുള്ള ഇവയുടെ വിത്തുകൾ നേരിട്ടും പാകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഡിഷ്' എന്നു മറ്റുള്ളവരുടെ വിളിപ്പേരുള്ള മുള്ളങ്കി രണ്ടു തരമുണ്ട്. ബീറ്റ്റൂട്ട് പോലെ ഉരുണ്ട ചുവന്ന നിറമുള്ളതും കാരറ്റുപോലെ നീണ്ടു വെളുത്ത നിറത്തിലുള്ളതും ഇതിൽ പാൽ പോലെ വെളുത്ത നിറമുള്ളതും KTX 999 എന്ന ബ്രിഡ് ഇനമാണു നിങ്ങൾക്കു ലഭിക്കുന്നത്. കടുകിന്റെ വർഗത്തിലുള്ള ഇവയുടെ വിത്തുകൾ നേരിട്ടും പാകി പറിച്ചുനട്ടും കൃഷി ചെയ്യാം. ഡിസംബറിൽ നടുന്നതിനാൽ നേരിട്ടുതന്നെ നടുന്നതാണു നല്ലത്.

മുള്ളങ്കിയുടെ ജന്മദേശം ചൈനയാണെന്നു പറയപ്പെടുന്നു. പക്ഷേ, ഈജിപ്റ്റിൽ 'ഫറവോ'കളുടെ കാലത്തുതന്നെ മുള്ളങ്കി ഉപയോഗിച്ചിരുന്നു. ഗ്രോബാഗുകളിലും ചട്ടികളിലും തോട്ടത്തിൽ മണ്ണിട്ടുയർത്തിക്കോരിയ തവാരണകളിലും മുള്ളങ്കി വളർത്താം. തണുപ്പും സൂര്യപ്രകാശവും ഇഷ്ടംതന്നെ. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി ഇവ തുല്യ അളവിൽ കൂട്ടിച്ചേർത്തശേഷം അൽപം എല്ലുപൊടി കൂടി ചേർത്ത് ഗ്രോബാഗ് നിറയ്ക്കാം. രോഗങ്ങൾ വരാതെയിരിക്കാൻ സ്യൂഡോമോണസ് ലായനി കൊണ്ട് ഗ്രോബാഗ് നനയ്ക്കാം. (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ മണ്ണ് ഉറച്ചുപോകുന്ന രീതിയിലായിരിക്കരുത് അതിന്റെ ഘടന, ഇളക്കമുള്ള മണ്ണിലേ കിഴങ്ങുകളുടെ വളർച്ച സുഗമമായി നടക്കുകയുള്ളൂ. 

Radish ∙ image courtesy shutterstock
ADVERTISEMENT

ആറു വിത്തുകൾ വരെ ഒരു ഗ്രോബാഗിൽ അരയിഞ്ച് ആഴത്തിൽ വിതയ്ക്കാം. നാലു മുതൽ പത്തു ദിവസത്തിനകം വിത്തുകൾ കിളിർത്തുവരും. ആരോഗ്യമുള്ള നാലു തൈകൾ മാത്രം ഒരു ബാഗിൽ നിർത്തിയാൽ മതിയാകും. മേൽവളമായി എല്ലുപൊടിയും ചാരവും മണ്ണിരക്കമ്പോസ്റ്റും നൽകാം. ഒരു മാസം മുതൽ വിളവെടുക്കാം എന്നതിനാൽ അടിവളം ഒട്ടും കുറയ്ക്കരുത്. മണ്ണിൽ നനവുണ്ടാകുന്ന തരത്തിൽ ജലസേചനം ക്രമീകരിക്കാം. കിഴങ്ങുകൾ മണ്ണിനു പുറത്തേക്കു വരുന്ന രീതിയുള്ളതിനാൽ മണ്ണു കൂട്ടിക്കൊടുക്കാൻ കഴിയുമെങ്കിൽ നല്ലത്. നിലത്തു നടുന്നവർക്ക് ഇത് എളുപ്പമാകുമെങ്കിലും ഗ്രോബാഗിൽ ബുദ്ധിമുട്ടാണ്. പക്ഷേ, നല്ല നിറത്തിലും രൂപത്തിലുമുള്ള കിഴങ്ങുകൾ ഉണ്ടാവാൻ ഇത് ആവശ്യമാണ്.

radish ∙ image courtesy shutterstock

കീടബാധ അകറ്റാം

ADVERTISEMENT

പൊതുവേ കാര്യമായ കീടരോഗബാധകൾ കണ്ടുവരുന്നില്ലെങ്കിലും മുഞ്ഞയും ഇല തിന്നുന്ന ശലഭങ്ങളും ശല്യമായേക്കാം. വേപ്പുകലർന്ന ഒരു കീടനാശിനി മതിയാകും. ഇലപ്പുള്ളി രോഗങ്ങളും വേരു ചീയൽ രോഗവും വന്നേക്കാം. ഇടയ്ക്ക് സ്യൂഡോമോണസ് ലായനി ചെയ്യുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ഒരു മാസം കഴിയുമ്പോൾ കിഴങ്ങുകൾ പറിച്ചു തുടങ്ങാം. കൂടുതൽ വിളഞ്ഞാൽ കട്ടി കൂടുകയും ഒരു കയ്പുരസം ഉണ്ടാകാനും സാധ്യതയുണ്ട്. കിഴങ്ങുകൾ തോരൻ വയ്ക്കാനോ സാലഡായോ മറ്റു വിഭവങ്ങളുടെ കൂടെയോ ഉപയോഗിക്കാം. അച്ചാറുമുണ്ടാക്കാം.

കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ ആയിരുന്നു ലേഖിക.

ADVERTISEMENT

English summary: How to Grow Radish in Pots