ഏകവിളയാക്കുന്നതിനു പകരം യോജ്യമായ ഇടവിളകൾ കൂടി കമുകിനൊപ്പം കൃഷി ചെയ്ത് വരുമാനം വർധിപ്പിക്കാം. കുരുമുളക്, വാഴ, കൊക്കോ എന്നിവയാണ് പറ്റിയ ഇടവിളകൾ. ചേന, കൈതച്ചക്ക, വെറ്റില എന്നിവയും ഔഷധസസ്യങ്ങളും ഇടവിളകളാക്കാം. കമുകുതൈ നടുന്നതിനൊപ്പം വാഴ ഇടവിളയാക്കുന്നത് തൈകൾക്ക് തണൽ ലഭ്യമാകുന്നതിനും അധിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകവിളയാക്കുന്നതിനു പകരം യോജ്യമായ ഇടവിളകൾ കൂടി കമുകിനൊപ്പം കൃഷി ചെയ്ത് വരുമാനം വർധിപ്പിക്കാം. കുരുമുളക്, വാഴ, കൊക്കോ എന്നിവയാണ് പറ്റിയ ഇടവിളകൾ. ചേന, കൈതച്ചക്ക, വെറ്റില എന്നിവയും ഔഷധസസ്യങ്ങളും ഇടവിളകളാക്കാം. 

കമുകുതൈ നടുന്നതിനൊപ്പം വാഴ ഇടവിളയാക്കുന്നത് തൈകൾക്ക് തണൽ ലഭ്യമാകുന്നതിനും അധിക വരുമാനത്തിനും സഹായകമാകും. നാലു കമുകുകളുടെ മധ്യത്തിലാണ് വാഴ നടേണ്ടത്. ആദ്യ വർഷത്തെ കുല വെട്ടിയ ശേഷം അതേ ചുവട്ടിൽ 2 വാഴകൾ കൂടി വളരാൻ അനുവദിച്ച് വിളവെടുക്കാം. 3 വർഷം കഴിയുമ്പോൾ പുതുതായി വാഴ നടണം. റോബസ്റ്റ, കർപ്പുരവള്ളി, മൈസൂർ പൂവൻ എന്നിവ ഇടവിളകളായി യോജ്യം. 

ADVERTISEMENT

കമുകിന് 6–8 വർഷം പ്രായമെത്തുമ്പോൾ മിശ്രവിളയായി കുരുമുളകു നടാം. കുരുമുളകിന്റെ വേരു പിടിപ്പിച്ച രണ്ടു വള്ളികൾ വടക്കുഭാഗത്തായി കമുകിന്റെ തടിയിൽനിന്നു 45 സെ.മീ. വിട്ട് നടുക. ഈ രീതിയിൽ ഒരു ഹെക്ടർ കമുകുതോട്ടത്തിൽ 1300 കുരുമുളകു വള്ളികൾ വളർത്താം. 4 വർഷം പ്രായമായ കമുകുതോട്ടത്തിൽ കൊക്കോ മിശ്രവിളയായി കൃഷി ചെയ്യാം. 4 കമുകുകളുടെ നടുവിലാണ്  കൊക്കോ നടേണ്ടത്. ഇടവിട്ടുള്ള വരികൾക്കിടയിൽ 2.7 മീറ്റർ x 5.4 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 650 കൊക്കോ നടാം. ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്ത് കമുകിനൊപ്പം പശു വളർത്തൽ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മിശ്രകൃഷി സമ്പ്രദായവും വരുമാനം വർധിപ്പിക്കും. കമുകിനും ഇടവിളകൾക്കും വെവ്വേറെ പരിചരണമുറകൾ ചെയ്താലേ ബഹുവിളക്കൃഷി വിജയിക്കുകയുള്ളൂ. 

English summary: Arecanut Based Cropping System