വിദേശ പഴവർഗങ്ങൾ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തില്‍ നാൾക്കുനാൾ ഏറുന്നു. അവരിൽത്തന്നെ ഇനവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരും വാണിജ്യക്കൃഷിക്കു യോജിച്ചവ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഒട്ടേറെ വിദേശ പഴച്ചെടികള്‍ നഴ്സറികളിൽ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ വാണിജ്യക്കൃഷിക്ക് ഉതകുന്നവ

വിദേശ പഴവർഗങ്ങൾ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തില്‍ നാൾക്കുനാൾ ഏറുന്നു. അവരിൽത്തന്നെ ഇനവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരും വാണിജ്യക്കൃഷിക്കു യോജിച്ചവ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഒട്ടേറെ വിദേശ പഴച്ചെടികള്‍ നഴ്സറികളിൽ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ വാണിജ്യക്കൃഷിക്ക് ഉതകുന്നവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ പഴവർഗങ്ങൾ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തില്‍ നാൾക്കുനാൾ ഏറുന്നു. അവരിൽത്തന്നെ ഇനവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരും വാണിജ്യക്കൃഷിക്കു യോജിച്ചവ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്. ഒട്ടേറെ വിദേശ പഴച്ചെടികള്‍ നഴ്സറികളിൽ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ വാണിജ്യക്കൃഷിക്ക് ഉതകുന്നവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ പഴവർഗങ്ങൾ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം  കേരളത്തില്‍ നാൾക്കുനാൾ  ഏറുന്നു. അവരിൽത്തന്നെ ഇനവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരും വാണിജ്യക്കൃഷിക്കു യോജിച്ചവ മാത്രം തിരഞ്ഞെടുക്കുന്നവരുമുണ്ട്.  ഒട്ടേറെ  വിദേശ പഴച്ചെടികള്‍ നഴ്സറികളിൽ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ വാണിജ്യക്കൃഷിക്ക് ഉതകുന്നവ വിരലിലെണ്ണാവുന്ന മാത്രമാണ്.  റംബുട്ടാൻ, പുലോസാൻ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് എന്നിവയാണ് കൃഷിവിസ്തൃതിയിൽ മുന്നില്‍. അവ്ക്കാഡോ, ദുരിയാൻ എന്നിവ തൊട്ടു പിന്നിലുണ്ട്. ലോങ്ങൻ, ലിച്ചി, അബിയു എന്നിവയും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയിട്ടുണ്ട്. 

പഠനങ്ങൾക്കായി ഫാമിൽനിന്ന് വിളവെടുത്ത ലോങ്ങൻ പഴവുമായി ഗവേഷകനായ ബി.എം.മുരളീധര

മേൽപ്പറഞ്ഞ പഴവർഗങ്ങളിൽ ഓരോന്നിനും ഒട്ടേറെ വ്യത്യസ്ത ഇനങ്ങളുണ്ട്. ഇവയില്‍നിന്നു നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും യോജിച്ചവ കണ്ടെത്തുകയാണ് പഴവർഗക്കൃഷി  നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തോടു ചേർന്ന് കർണാടകയിലെ കൂർഗ് ചെട്ടല്ലിയിലുള്ള ഐഐഎച്ച്ആർ ഗവേഷണകേന്ദ്ര(ICAR-IIHR Central Horticulture Experiment Station)ത്തിന് ഇക്കാര്യ ത്തിൽ നമ്മുടെ കർഷകർക്കു മാർഗനിർദേശങ്ങൾ നൽകാൻ കഴിയും. പ്രധാനമായും അവ്ക്കാഡോ, റംബുട്ടാൻ, പാഷൻഫ്രൂട്ട് എന്നിവയുടെ കൃഷിരീതികളും നടീൽവസ്തുക്കളുമാണ് നിലവിൽ ചെട്ടല്ലി സ്റ്റേഷനിൽനിന്നു ലഭിക്കുക. 

ADVERTISEMENT

അടുത്ത കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നതും പ്രതീക്ഷയുണർത്തുന്നതുമായ പഴമാണ് അവ്ക്കാഡോ. രാജ്യാന്തരവിപണിയിലെ വിലയും മൂല്യവും തന്നെയാണ് നമ്മുടെ കർഷകരെയും ഇതിലേക്ക് ആകർഷിക്കുന്നത്.  അവ്ക്കാഡോയിൽ മലനാട്ടിലും താഴ്‌വരയിലും കൃഷി ചെയ്യാവുന്ന ഇനങ്ങൾ ചെട്ടല്ലി സ്റ്റേഷൻ പുറത്തിറക്കിയിട്ടുണ്ട്. അവയിൽ അർക്ക സുപ്രീം ഇനമാണ് കർണാടകയിൽ ഭൂരിപക്ഷം കൃഷിക്കാരും ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. കർണാടക സർക്കാർ അവ്ക്കാഡോ കൃഷി വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. 

അർക്ക സുപ്രീം

രണ്ടും മികച്ചത് 

ഉയർന്ന വിളവുള്ള  ഇനമാണ് അർക്ക സുപ്രീം എന്ന് ചെട്ടല്ലി സ്റ്റേഷനിലെ ഗവേഷകനായ ബി.എം.മുരളീധര പറയുന്നു. 450 ഗ്രാം ആണ് കായയുടെ തൂക്കം. 12 വർഷം പ്രായമെത്തിയ മരത്തിൽനിന്നു  ശരാശരി വാർഷികോൽപാദനം 290 കിലോ. 250 ഗ്രാം തൂക്കമുള്ള ഹാസ് അവ്ക്കോഡോയ്ക്കാണ് പൊതുവെ രാജ്യാന്തരവിപണിയിൽ ഏറെ  പ്രിയം. എന്നാൽ 450 ഗ്രാം വരുന്ന അർക്ക സുപ്രീമിനും മികച്ച വിലയും വിപണിയും കണ്ടെത്താൻ പ്രയാസമുണ്ടാവില്ലെന്ന് മുരളീധര. ആഭ്യന്തരവിപണിയിൽത്തന്നെ നിലവിൽ അവ്ക്കാഡോയ്ക്ക് മികച്ച ഡിമാൻഡുണ്ട്. മാത്രമല്ല, അവ്ക്കാഡോയിൽനിന്ന് ഭക്ഷ്യയെണ്ണ നിർമിക്കുന്ന സംരംഭങ്ങൾ കർണാടകയിലുൾപ്പെടെ സജീവമാകുന്നുമുണ്ട്. അർക്ക സുപ്രീം ഇനത്തിലെ എണ്ണയുടെ അളവ് ഉയർന്നതാണുതാനും. ഒലിവ് ഓയിൽപോലെ മികച്ച പോഷകഗുണങ്ങളുള്ള ഭക്ഷ്യയെണ്ണയായ  അവ്ക്കാഡോ ഓയിലിന് വലിയ കയറ്റുമതിമൂല്യമുണ്ടെന്നും മുരളീധര പറയുന്നു.

അർക്ക രവി

അർക്ക രവി (CHESS-PA-XIII-I) എന്ന പേരിൽ ഒരിനം കൂടി  ഐഐഎച്ച്ആർ ഇപ്പോൾ പുറത്തിറക്കുന്നുണ്ട്. 450–600 ഗ്രാമാണ്  കായയുടെ തൂക്കം. ഉൽപാദനം അർക്ക സുപ്രീമിനെക്കാൾ അൽപം താഴെയാണെങ്കിലും ഉയർന്ന അളവിൽ പൾപ് ലഭിക്കുമെന്നതാണ് അർക്ക രവിയുടെ നേട്ടം. രണ്ടിനങ്ങളും പോഷകഗുണങ്ങളിലും എണ്ണയുടെ അളവിലും ഹാസിനൊപ്പമെത്തും. അവ്ക്കാഡോയിൽ ടൈപ്പ് എ, ടൈപ്പ് ബി  വിഭാഗങ്ങളുണ്ട്. അർക്ക സുപ്രീം ആദ്യവിഭാഗത്തിൽപ്പെടും. ബി വിഭാഗത്തി ലാണ് അർക്ക രവി.

ADVERTISEMENT

ഒരു മീറ്റർ നീളം–വീതി–ആഴം വരുന്ന കുഴിയെടുത്ത് 1:1 അനുപാതത്തിൽ മണ്ണും ചാണകപ്പൊടിയും അടിവളമാക്കി നടാനാണ് നിർദേശം. 6X6 മീറ്റർ അകലത്തിലാവണം നടീൽ.  ഒരേക്കറിൽ 110 തൈ നടാം. നല്ല നീർവാർച്ച ഉറപ്പാക്കണം. മണ്ണുയർത്തിയൊരുക്കിയ തടങ്ങളി(raised bed)ൽ കൃഷി ചെയ്യുന്നത് നീർവാർച്ചയ്ക്കും വളർച്ചയ്ക്കും ഗുണകരം. മൂന്നാം വർഷം തന്നെ തൈകൾ പരിമിതമായ തോതിലെങ്കിലും വിളവെടുപ്പിലെത്തും.

രണ്ടിനം അവ്ക്കാഡോയുടെയും തൈകളും ചെട്ടല്ലി സ്റ്റേഷനിൽ ലഭ്യമാണ്. വാണിജ്യക്കൃഷിക്ക് കൂടുതലെണ്ണം ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. തൈകൾ ലഭിക്കാൻ അൽപം കാത്തിരിക്കുകയും വേണം. ഈ വർഷം ഒരു ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ് സ്റ്റേഷൻ ലക്ഷ്യമിടുന്നത്. ഈ മാസം മുതൽ തൈകൾ ലഭ്യമാണ്. 

കാവേരി ഇനം പാഷൻഫ്രൂട്ട്

കാവേരിയും പീതവും

കേരളത്തിൽ മികച്ച വിളവു നൽകുന്ന പാഷൻഫ്രൂട്ട് ഇനമായ കാവേരി ചെട്ടല്ലി സ്റ്റേഷന്റെ സ്വന്തം ഇനമാണ്. പാഷൻഫ്രൂട്ട് വാണിജ്യക്കൃഷി ചെയ്യുന്ന ചിലർ കേരളത്തിൽ കാവേരി പരിപാലിക്കുന്നുണ്ട്. ഇരുണ്ട പർപ്പിൾ നിറമുള്ള ഈയിനത്തിന് ശരാശരി 90 ഗ്രാം തൂക്കം ലഭിക്കും. പൾപ്പിന്റെ അളവിലും തൂക്കത്തിലും മുന്നിൽ. കർണാടകയിലും തമിഴ്നാട്ടിലും പ്രചാരമേറിയ ഇനം കൂടിയാണ് കാവേരി. ഒരു ചെടിയിൽനിന്ന് ശരാശരി 15 കിലോയാണ് വാർഷികോൽപാദനം. വാണിജ്യക്കൃഷിക്കാർക്ക് ഈയിനത്തിന്റെ തൈകളും  ലഭ്യമാണ്.

ADVERTISEMENT

കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജിച്ചതും ഉയർന്ന ഉൽപാദനം നൽകുന്നതുമായ 2 റംബുട്ടാൻ ഇനങ്ങളും ഐഐഎച്ച്ആർ പരിചയപ്പെടുത്തുന്നു. ചുവപ്പു നിറമുള്ള അർക്ക കൂർഗ് അരുണും മഞ്ഞനിറമുള്ള അർക്ക കൂർഗ് പീതവും. പരിമിതമായ തോതിൽ മാത്രമാണ്  ഇപ്പോൾ ഇവയുടെ തൈ ഉൽപാദനം. കൂർഗ് ഓറഞ്ച്, ലോങ്ങൻ, ലിച്ചി, പപ്പായ, പേര, കുടമ്പുളി തുടങ്ങി ഒട്ടേറെ പഴ വർഗങ്ങളുടെ മികച്ച ഇനങ്ങൾ വളർത്തിയെടുക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്ന ഈ സ്റ്റേഷനിൽ, ഈയിനങ്ങളുടെയെല്ലാം മികച്ച ജനിതകശേഖരവും തയാര്‍. പഴവർഗക്കൃഷിയുടെ പുതുസാധ്യതകൾ തേടുന്നവർക്ക് കൂടുതൽ വിവരങ്ങള്‍ക്കു ചെട്ടല്ലി സ്റ്റേഷനെ സമീപിക്കാം.

ഫോൺ: 9005847283 (ബി.എം.മുരളീധര)

Email: chesc.iihr@icar.gov.in

English summary: Suitable Exotic Fruit Trees for Kerala