കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുന്നതും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുന്നതും വ്യാപകമായി കണ്ടു വരുന്നു. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കിഴങ്ങ് അഴുകല്‍ രോഗത്തില്‍, കിഴങ്ങ് മാത്രമേ അഴുകാറുണ്ടായിരുന്നുള്ളൂ. മറ്റു ഭാഗങ്ങളില്‍ ഒന്നും രോഗലക്ഷണം കാണാറില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുന്നതും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുന്നതും വ്യാപകമായി കണ്ടു വരുന്നു. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കിഴങ്ങ് അഴുകല്‍ രോഗത്തില്‍, കിഴങ്ങ് മാത്രമേ അഴുകാറുണ്ടായിരുന്നുള്ളൂ. മറ്റു ഭാഗങ്ങളില്‍ ഒന്നും രോഗലക്ഷണം കാണാറില്ല. കൊല്ലം ജില്ലയിലെ 40-80% ചെടികളിലും രോഗം കണ്ടു വരുന്നുണ്ട്.   

രോഗലക്ഷണങ്ങള്‍ 

ADVERTISEMENT

വേര് വരുന്നതിനു മുന്‍പു തന്നെ തണ്ട് കട ഭാഗത്തോടെ അഴുകി പോകുന്നു. ഏകദേശം മൂന്നു മാസം പ്രായമായ ചെടിയുടെ ഇലകള്‍ മഞ്ഞ നിറമായി വാടുന്നതോടൊപ്പം തണ്ടും കിഴങ്ങും അഴുകുകയും കിഴങ്ങിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ആറു മാസം കഴിഞ്ഞ ചെടികളുടെ കട ഭാഗവും മറ്റു ഭാഗങ്ങളും അഴുകി പോകുന്നു. രോഗ കാരണം രണ്ടോ അതിലധികമോ രോഗാണുക്കളും മറ്റു കീടങ്ങളുമാണ്. ഫ്യൂസേറിയം എന്ന കുമിള്‍ ആണ് രോഗാണുക്കളില്‍ ഒരെണ്ണം.

താല്‍ക്കാലിക നിയന്ത്രണ മാര്‍ഗങ്ങള്‍

ADVERTISEMENT

തീവ്ര രോഗബാധയേറ്റ ചെടികളെ പിഴുതുമാറ്റി തീയിടുക. അനുയോജ്യമായ വിളകളുമായി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വിളപരിക്രമണം നടത്തുക. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാര്‍ച്ച  ക്രമീകരിക്കുക. രോഗബാധയില്ലാത്ത കമ്പ് മാത്രം നടാന്‍ ഉപയോഗിക്കുക. കഴിവതും രോഗമില്ലാത്ത കൃഷിയിടത്തില്‍ നിന്നുള്ളവ എടുക്കുക. ചെടിയൊന്നിന് 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കൊടുക്കുക. ട്രൈക്കോഡെര്‍മ ചേര്‍ത്ത ജൈവവളം ചെടിയൊന്നിന് 1 കിലോഗ്രാം അല്ലെങ്കില്‍ 50 ഗ്രാം ട്രൈക്കോഡെര്‍മ ജൈവവളമിശ്രിതം (1 കിലോഗ്രാം ട്രൈക്കോഡെര്‍മ 100 കിലോഗ്രാം  ചാണകത്തിലോ വെര്‍മി കംപോസ്റ്റിലോ  ചേര്‍ത്തിളക്കിയത്) ചേർത്തു നൽകുക. നടീല്‍ വസ്തു, കാര്‍ബണ്‍റാസിം (0.1%)  അല്ലെങ്കില്‍ കാര്‍ബന്‍ഡാസിം - മാന്‍കോസെബ് മിശ്രിത കുമിള്‍ നാശിനിയില്‍ (0.2%) 10 മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം നടുക. അതോടൊപ്പം ഈ കുമിള്‍നാശിനി 15 ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെടിയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.     

English summary: Indian cassava diseases