2018ലെ പ്രളയത്തിനുശേഷം കേരളത്തിൽ; പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മരച്ചീനിയുടെ വേരുചീയൽ രോഗം വ്യാപകം. വയലുകളിൽ നടുന്ന മരച്ചീനിയിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ കപ്പക്കൃഷിയുടെ ഭൂരിഭാഗവും വയലുകളിലായതുകൊണ്ട് പ്രശ്നം അടിയന്തര പ്രാധാന്യമർഹിക്കുന്നു. വെള്ളം കയറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ലെ പ്രളയത്തിനുശേഷം കേരളത്തിൽ; പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മരച്ചീനിയുടെ വേരുചീയൽ രോഗം വ്യാപകം. വയലുകളിൽ നടുന്ന മരച്ചീനിയിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ കപ്പക്കൃഷിയുടെ ഭൂരിഭാഗവും വയലുകളിലായതുകൊണ്ട് പ്രശ്നം അടിയന്തര പ്രാധാന്യമർഹിക്കുന്നു. വെള്ളം കയറിയ പാടങ്ങളിൽ ഉയർന്ന അമ്ലത്വവും, വിവിധ രോഗ-കീട ബാധകളും നേരത്തെയുണ്ട്. 

2020 ജൂലൈയിൽ കൊല്ലം വെട്ടിക്കവല ബ്ലോക്കിലെ, കൊട്ടാരക്കര ഡിവിഷനിലാണ് രോഗം ആദ്യം കണ്ടത്. തുടർന്ന് മൈലം, തലവൂർ എന്നീ പ്രദേശങ്ങളിലും സ്ഥിരീകരിച്ചു. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി.സരോജ് കുമാർ, ഡോ. എം.ലേഖ, ഡോ. പൂർണിമ യാദവ് എന്നിവരുൾപ്പെട്ട സംഘം നടത്തിയ കൃഷിയിട പരിശോധനയിൽ, മരച്ചീനികളിൽ കുമിളിന്റെ സാന്നിധ്യം കണ്ടെത്തി. വിശദ പരിശോധനയിൽ, മണ്ണിലെ ജൈവവളത്തിന്റെ അപര്യാപ്തത, കോഴിക്കാഷ്ഠത്തിന്റെ അമിത പ്രയോഗം മൂലം മണ്ണിലുള്ള അമ്ലത്വം, രാസവളം മാത്രമുപയോഗിച്ചുള്ള അസന്തുലിത കൃഷി രീതി എന്നിവയും മൂടഴുകലിന് കാരണമാകുന്നതായി ബോധ്യപ്പെട്ടു. തുടർന്ന്, തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജീവ, ഡോ. വീണ എന്നിവർ കെവികെ സംഘത്തോടൊപ്പം കൃഷിസ്ഥലങ്ങൾ സന്ദർശിക്കുകയും മരച്ചീനിയിൽ ഫ്യൂസേറിയം, പിത്തിയം,  ഫൈറ്റോഫ്തോറ കുമിളുകളുടെ സാന്നിധ്യം  സ്ഥിരീകരിക്കുകയും ചെയ്തു. 

സിടിസിആർഐ - കൃഷി വിജ്ഞാനകേന്ദ്രം സംയുക്ത പഠന സംഘം, കർഷകനായ ശാർങരൻ പിള്ളയുടെ കൃഷിയിടത്തിൽ. 
ADVERTISEMENT

കണ്ടെത്തലുകൾ

  • മരച്ചീനിയുടെ കടയും കിഴങ്ങും അഴുകി വേർപ്പെടുകയും, ബ്രൗൺ പാടുകൾ കാണപ്പെടുകയും ചെയ്യുന്നു. 
  • ഇലകൾ മഞ്ഞളിച്ച് ഉണങ്ങുന്നു. 
  • കമ്പ് നട്ട് ഒന്നാം മാസം മുതൽ വിളവാകുന്നത് വരെയുള്ള സമയത്താണ് രോഗം കണ്ടുവരുന്നത്. 
  • മണ്ണ്, വെള്ളം, നടീൽ വസ്തുക്കൾ എന്നിവയിലൂടെയാണ് രോഗസംക്രമണം.
  • വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെങ്കിലും,  അടിയന്തര പ്രതിരോധത്തിനായി, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം താൽക്കാലിക മാർഗനിർദ്ദേശമിറക്കി. 

കർഷകർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ: 

  • കൃഷിസ്ഥലം വൃത്തിയായി സൂക്ഷിക്കുക, നല്ല നീർവാർച്ച ഉറപ്പാക്കുക
  • രോഗബാധയേറ്റ ചെടികൾ തീയിട്ടു നശിപ്പിക്കുക.
  • വിള പരിക്രമണം നടത്തുക
  • അമ്ലഗുണമുള്ള മണ്ണിൽ മരച്ചീനി നടുന്നതിന് 10- 15 ദിവസങ്ങൾക്ക് മുൻപ് (മണ്ണിൽ ഈർപ്പം ഉറപ്പുവരുത്തിയ ശേഷം) തടമൊന്നിന് 150 - 250 ഗ്രാം കുമ്മായം ചേർക്കുക. 
  • രോഗമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് മാത്രം നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കുക. 
  • നടീലിന് മുൻപ് (ജൈവ കുമിൾ നാശിനിയായ) ട്രൈക്കോഡർമ സമ്പുഷ്ട കാലിവളം തടമൊന്നിന് ഒരു കിലോ എന്ന തോതിലിടുക, തടത്തിൽ 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർത്തിളക്കുക.
  • നടാനുള്ള കമ്പ് കാർബെൻഡാസിം (Carbendazim) എന്ന കുമിൾനാശിനി (അനുപാതം- ഒരു ലീറ്റർ വെള്ളത്തിന് ഒരു ഗ്രാം)യിലോ,  കാർബെൻഡാസിം- മാൻകോസെബ് (Mancozeb) മിശ്രിത(ഒരു ലീറ്റർ വെള്ളത്തിന് രണ്ടു ഗ്രാം)ത്തിലോ പത്തു മിനിറ്റ് മുക്കിവച്ച ശേഷം നടുക. 
ADVERTISEMENT

ഐസിഎആർ(ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്) സഹായത്തോടെ, സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം, മരച്ചീനി വേരുചീയൽ പ്രതിരോധക്കാനുള്ള സിടിസിആർഐ നിർദ്ദേശങ്ങളുടെ മുൻനിര പ്രദർശനവും (Frontline demonstration) നടത്തുന്നുണ്ട്. 

വിലാസം: കൃഷിവിജ്ഞാന കേന്ദ്രം, സദാനന്ദപുരം, കൊല്ലം. ഫോൺ: 0474 2663599

ADVERTISEMENT

English summary: Root rot of cassava is spreading in three districts