റംബുട്ടാൻ. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമെങ്കിലും പൂക്കുന്നതിലും കായ് പിടിക്കുന്നതിലും ചില പ്രശ്നങ്ങൾ കണ്ടുവരുന്നു. കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: റംബുട്ടാനിൽ ആൺ മരങ്ങളും പെൺ മരങ്ങളും (ദ്വിലിംഗ പൂക്കൾ പിടിക്കുന്ന മരങ്ങൾ) വെവ്വേറെയുണ്ട്. വിത്തു മുളപ്പിച്ചു വളർത്തുന്ന ചെടികൾ എല്ലാം പെൺ മരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റംബുട്ടാൻ. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമെങ്കിലും പൂക്കുന്നതിലും കായ് പിടിക്കുന്നതിലും ചില പ്രശ്നങ്ങൾ കണ്ടുവരുന്നു. കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

  • റംബുട്ടാനിൽ ആൺ മരങ്ങളും പെൺ മരങ്ങളും (ദ്വിലിംഗ പൂക്കൾ പിടിക്കുന്ന മരങ്ങൾ) വെവ്വേറെയുണ്ട്. വിത്തു മുളപ്പിച്ചു വളർത്തുന്ന ചെടികൾ എല്ലാം പെൺ മരങ്ങൾ തന്നെ ആകണമെന്നില്ല. എന്നാൽ കായികപ്രവർധനം വഴി തയാറാക്കിയ തൈകൾ പെൺ മരങ്ങൾ തന്നെയാകും.
  • ചെടികൾ പൂത്തിട്ടു കായ് പിടിക്കാത്തത് ആൺ മരമായതിനാൽ തന്നെയാണ്. എന്നാൽ കായ്പിടിത്തം കുറവാണെങ്കിൽ അത് ആവശ്യത്തിനു പൂമ്പൊടി ഇല്ലാത്തതിനാലും പരാഗണം നടക്കാത്തതിനാലും ആകും. പരാഗണത്തിനു സഹായിക്കുന്ന തേനീച്ചകൾ/ ചെറു പ്രാണികൾ എന്നിവയുടെ അഭാവവും കായ്പിടിത്തം കുറവാകാൻ കാരണമാകുന്നു.
  • റംബുട്ടാൻ പൂക്കുന്ന സമയം ആകുമ്പോഴേക്കും നന നിർത്തണം. പൂത്തതിനു ശേഷം വീണ്ടും നന തുടരാം. സാധാരണ ചെയ്യുന്ന വള പ്രയോഗത്തോടൊപ്പം പൊട്ടാഷ് വളം അൽപം കൂടുതൽ നൽകുന്നതു പൂക്കുന്നതിനു സഹായിക്കും.
  • പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കിൽ ഇലകളുടെ അരികിൽ നിന്ന് ഉള്ളിലേക്കു കരിഞ്ഞു വരുന്നതായി കാണാം. ഇതിനു പൊട്ടാഷ് മണ്ണിൽ നൽകുകയോ ലായനി തയാറാക്കി (പൊട്ടാസ്യം സൾഫേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളം) ഇലകളിൽ തളിക്കുകയോ ചെയ്യാം.
  • ഉണക്കു കൂടുമ്പോഴും കുമിൾ രോഗം മൂലവും ഇലകൾ കരിഞ്ഞു തുടങ്ങും. സ്യൂഡോമൊണാസ് (20 ഗ്രാം ഒരു ലീറ്റർ വെള്ളം) / ബോർഡോമിശ്രിതം (1%) മഴയ്ക്കു മുൻപ് ചെയ്യുന്നതു നല്ലതാണ്. കാത്സ്യം നൈട്രേറ്റ്, ബോറാക്സ് (0.5 ഗ്രാം ഒരു ലീറ്റർ വെള്ളം വീതം) ഇലകളിൽ തളിക്കുന്നത് ഒരു പരിധി വരെ കായപൊഴിച്ചിൽ കുറയ്ക്കും.

വിലാസം:

ADVERTISEMENT

ഡോ. ഷീബ റബേക്ക ഐസക്, അസോഷ്യേറ്റ് ഡയറക്ടർ, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

English summary: How To Grow Rambutan Fruits