പ്രളയബാധിത– ഉരുള്‍പൊട്ടല്‍ മേഖലയായി പ്രഖ്യാപിച്ച 1200 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും കോഴി, അലങ്കാരപ്പക്ഷി, തേനീച്ച വളര്‍ത്തലുകാര്‍ക്കുമായി ‘ഉജ്ജീവന വായ്പാ പദ്ധതി’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രളയബാധിത– ഉരുള്‍പൊട്ടല്‍ മേഖലയായി പ്രഖ്യാപിച്ച 1200 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും കോഴി, അലങ്കാരപ്പക്ഷി, തേനീച്ച വളര്‍ത്തലുകാര്‍ക്കുമായി ‘ഉജ്ജീവന വായ്പാ പദ്ധതി’. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ADVERTISEMENT

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇവർക്കു 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. വായ്പയിൽ നിശ്ചിത ശത മാനം തുക മാർജിൻ മണിയായി സർക്കാർ അനുവദിക്കും. ഓ രോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്കു ശുപാർശ ചെയ്യുന്നതിനു ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അടുത്ത മാർച്ച് 31 വരെ പദ്ധതി പ്രയോജനപ്പെടുത്താം. വാണിജ്യബാങ്കുകളിൽ നിന്നോ സഹകരണബാങ്കുകളിൽനിന്നോ ദുരന്തബാധിതർ എടുക്കുന്ന വായ്പയുടെ മാർജിൻ മണിയായി രണ്ടു ലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ്) അനുവദിക്കും. പ്രവർത്തന മൂലധനം മാത്രം വായ്പയായി എടുക്കുന്നവർക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ(ഏതാണോ കുറവ്) മാർജിൻ മണിയായി അനുവദിക്കും. പ്രവർത്തന മൂല ധനത്തിനു മാത്രം വായ്പ എടുക്കുന്നവർക്ക് ഒരു വർഷത്തേ ക്ക് 9 ശതമാനം നിരക്കിൽ പലിശ സബ്‌സിഡി നൽകും. ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പു പ്രളയനഷ്ടത്തി ന്റെ പേരിൽ വായ്പ എടുത്ത(10 ലക്ഷംരൂപവരെ) ദുരന്തബാധിതർക്ക് ഒരു വർഷത്തേക്ക് 9 ശതമാനം നിരക്കിൽ പലിശ സബ്‌സിഡി അനുവദിക്കും.