മണ്ണിലായാലും വളത്തിലായാലും സൂഷ്മജീവികളുടെയും മണ്ണിരകളുടെയും സാന്നിധ്യം അനുസരിച്ചിരിക്കും വളത്തിലെയും മണ്ണിലെയും പോഷകങ്ങളുടെ അളവിന്റെ വര്‍ധനയ്ക്കും സസ്യങ്ങള്‍ക്ക് പോഷകങ്ങളുടെ ലഭ്യതയുടെ സാധ്യത വർധിക്കുന്നതിനും സഹായകമാകുന്നത്. മണ്ണിരയും സൂഷ്മജീവികളും മണ്ണില്‍ ഇല്ലായെങ്കില്‍ എത്ര വളം ചേര്‍ത്തിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണിലായാലും വളത്തിലായാലും സൂഷ്മജീവികളുടെയും മണ്ണിരകളുടെയും സാന്നിധ്യം അനുസരിച്ചിരിക്കും വളത്തിലെയും മണ്ണിലെയും പോഷകങ്ങളുടെ അളവിന്റെ വര്‍ധനയ്ക്കും സസ്യങ്ങള്‍ക്ക് പോഷകങ്ങളുടെ ലഭ്യതയുടെ സാധ്യത വർധിക്കുന്നതിനും സഹായകമാകുന്നത്. മണ്ണിരയും സൂഷ്മജീവികളും മണ്ണില്‍ ഇല്ലായെങ്കില്‍ എത്ര വളം ചേര്‍ത്തിട്ടും കാര്യമില്ല. മണ്ണിലും വളത്തിലും സൂഷ്മജീവികള്‍ എത്രകണ്ട് വർധിക്കുന്നുവോ അത്രയും നന്ന്. അപ്പോള്‍ സൂഷ്മജീവികളുടെ വർധന നടക്കാന്‍ പാകത്തില്‍ വേണം മണ്ണിന്റെയും വളത്തിന്റെയും മുന്നൊരുക്കങ്ങള്‍ നടത്താൻ.

മള്‍ച്ച് ചെയ്യാന്‍ തയാറാക്കിയ കളകള്‍

ADVERTISEMENT

ഓരോ ചെടിയും അതിന്റെ ജീവിതചക്രത്തില്‍ ശേഖരിച്ച മൂലകങ്ങള്‍ വ്യത്യസ്തമായിരിക്കും. ഗുണത്തിലും അളവിലുമടക്കം വ്യത്യസ്‍തത ഉണ്ടായിരിക്കും. അതുകൊണ്ടാണ് കമ്പോസ്റ്റ് തയാറാക്കുമ്പോള്‍ ഈ മൂലകങ്ങള്‍ എല്ലാം ലഭിക്കുന്നതിനുവേണ്ടി നാനാതരത്തിലുള്ള ഇലകള്‍, ചെടികള്‍, കളകള്‍ അടക്കം വെട്ടിക്കൂട്ടി കമ്പോസ്റ്റ് തയാറാക്കണം എന്നുപറയുന്നത്. അതോടെ കളകൾ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ ഓര്‍ഗാനിക് കാര്‍ബണായി മാറുകയും ചെയ്യുന്നു.

അള്‍ട്രാ ഓര്‍ഗാനിക്ക് രീതിയിലെ മദര്‍ കള്‍ച്ചര്‍ തെളിക്കുന്നതിലൂടെ ഈ കമ്പോസ്റ്റ് നാലാഴ്ചകൊണ്ടു  തയാറാക്കാവുന്നതാണ്‌. അതോടെ മണ്ണിനും സസ്യങ്ങള്‍ക്കും ആവശ്യമായ സൂഷ്മജീവികളുടെ അളവ് പതിന്മടങ്ങ്‌ ഇരട്ടിപ്പിക്കുകയും അടിസ്ഥാന പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യാം. കൂടാതെ മദര്‍ ഓര്‍ഗാനിക് കള്‍ച്ചര്‍ ഒരു കീടനാശിനിപോലെ പ്രവര്‍ത്തിച്ചു കമ്പോസ്റ്റിലെ വിനാശകാരികളായ സൂഷ്മജീവികളെ തുരത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

കമ്പോസ്റ്റില്‍ ഇടുന്ന ചപ്പുചവറുകള്‍ എത്രകണ്ട് വൈവിധ്യം നിറഞ്ഞതാണോ അത്രകണ്ട് വൈവിധ്യമാര്‍ന്ന മൂലകങ്ങളും മണ്ണില്‍ ചേര്‍ന്ന് ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഇത്രയും വൈവിധ്യമാര്‍ന്ന പോഷകങ്ങൾ ഇല്ലാതെ സസ്യങ്ങളുടെ ജീവിതചക്രം പൂര്‍ണ്ണമാകില്ല.

ഏതെങ്കിലും ഒന്നോ രണ്ടോ തരത്തിലുള്ള ഇലകള്‍/തൂപ്പുകള്‍ കൊണ്ടുള്ള കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ പോഷകവൈവിധ്യം ലഭിക്കണമെന്നില്ല. വിളകള്‍ വളര്‍ന്നാല്‍ തന്നെയും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോഷകക്കുറവു നേരിട്ടായിരിക്കും വളരുക. ഈ കുറവുകള്‍ വിത്തുകളിലെക്കും അടുത്ത തലമുറയിലേക്കും പകരും.

ADVERTISEMENT

കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ വായുവില്‍നിന്നും വെള്ളത്തിലൂടെയും സൂര്യപ്രകാശം വഴിയും ലഭിക്കുന്നു. ഇതുകൂടാതെ ഒരു സസ്യത്തിന് ആവശ്യമായ മൂലകങ്ങൾ താഴെ കൊടുക്കുന്നു.

പ്രൈമറി മിനറല്‍സ് (മാക്രോ നൂട്രിയന്റ്സ്): നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം.

സെക്കണ്ടറി മിനറല്‍ (മാക്രോ നൂട്രിയന്റ്സ്): കാത്സ്യം, സള്‍ഫര്‍, മഗ്നീഷ്യം.

മൈക്രോ നൂട്രിയന്റ്സ് - മിനറല്‍സ്: കോപ്പര്‍, സിങ്ക്, അയേണ്‍, മാംഗനീസ്, മോളിബ്‍ഡിനം (molybdenum), ബോറോൺ. 

ADVERTISEMENT

മുഖ്യമായവയില്‍ പെടാത്തതെങ്കിലും അവശ്യം വേണ്ടുന്നവ: ക്ലോറിന്‍, നിക്കല്‍, കൊബാള്‍ട്ട്, സോഡിയം, സിലിക്കോണ്‍, അലുമിനം, വനേഡിയം, സെലീനിയം. 

ഇവയെല്ലാം മണ്ണിലൂടെ, ജലത്തിലൂടെ, സ്പ്രേയിലൂടെ ലഭിക്കുമെന്ന് ഉറപ്പുവരത്തക്ക വിധം വളമോരുക്കള്‍ നടത്തിയേ തീരൂ. പോഷകങ്ങള്‍ മണ്ണിലേക്ക് വന്നുചേരാനുള്ള പ്രകൃതിയിലെ ഏറ്റവും നല്ല സ്രോതസുകള്‍ ഏതൊക്കെ, അവ എങ്ങിനെ മണ്ണിലേക്ക്, എത്ര അളവില്‍  എത്തിക്കാം എന്നതിനെകുറിച്ച അറിവ് വളര്‍ത്തുന്നത് വളരെ നല്ലതാണ്. ഇതിനെല്ലാം സഹായകമായി വര്‍ത്തിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍, സസ്യങ്ങള്‍ ഏതൊക്കെ എന്നതിലെ അറിവാണ് പ്രധാനം. അതോടെ കാര്‍ഷികവൃത്തി ഏറ്റവും സന്തോഷകരവും എളുപ്പവും തൃപ്തി തരുന്നതുമായ പ്രവൃത്തിയായി മാറുന്നു.

അപ്പോള്‍ സൂഷ്മജീവികളെ പോലെതന്നെ പോഷകാഹാരങ്ങള്‍ മണ്ണില്‍ ലഭ്യമാക്കുക എന്നതും വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ സസ്യങ്ങള്‍ക്കും സൂഷ്മജീവികള്‍ക്കും ഒരു ബയോട്ടിക് ആയ ബന്ധം നടത്തി മണ്ണിലെ ആവാസവ്യവസ്ഥയെ സമ്പന്നമാക്കി സസ്യങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ച സാധ്യമാക്കാന്‍ സാധിക്കൂ.