ജൈവകീടനാശിനികളില്‍ പലതിന്റെയും നിര്‍മാണം പലപ്പോഴും ശ്രമകരമായി തോന്നിയിട്ടുണ്ടാവാം. മാത്രമല്ല, രാസകീടനാശിനികളെപ്പോലെ ജൈവകീടനാശിനികള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാനുമാവില്ല. എന്നാലിതാ, അനായാസം തയാറാക്കാവുന്നതും ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കാവുന്നതുമായ ഒരു കീടനാശിനിയെ പരിചയപ്പെടുത്താം. ‌ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവകീടനാശിനികളില്‍ പലതിന്റെയും നിര്‍മാണം പലപ്പോഴും ശ്രമകരമായി തോന്നിയിട്ടുണ്ടാവാം. മാത്രമല്ല, രാസകീടനാശിനികളെപ്പോലെ ജൈവകീടനാശിനികള്‍ ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാനുമാവില്ല. എന്നാലിതാ, അനായാസം തയാറാക്കാവുന്നതും ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കാവുന്നതുമായ ഒരു കീടനാശിനിയെ പരിചയപ്പെടുത്താം. ‌

ഈ കീടനാശിനിയുണ്ടാക്കാന്‍ വേണ്ടത് പഴകിയ ഗോമൂത്രവും (നാടന്‍ പശുവിന്‍റെതായാല്‍ നന്ന് ) രോഗങ്ങളും കീടങ്ങളുമില്ലാത്ത പപ്പായയുടെയും മരച്ചീനിയുടെയും മൂത്തുപാകമായ (പഴുത്തുതുടങ്ങാത്ത) ഇലകളും മാത്രം. ഒരു പ്ലാസ്റ്റിക്‌ പാത്രത്തിലെടുത്ത ഗോമൂത്രത്തില്‍ മുഴുവനായി മുങ്ങിക്കിടക്കുന്ന രീതിയിൽ പപ്പായയുടെയും മരച്ചീനിയുടെയും ഇലകള്‍ സമമായ അളവിലെടുത്ത് നന്നായി അരിഞ്ഞുചേര്‍ക്കുക. പാത്രം വായു കടക്കാത്ത വിധത്തിൽ അടച്ച് തണലില്‍ സൂക്ഷിക്കണം. 30-60 ദിവസം കഴിഞ്ഞാല്‍ ഇലകളെല്ലാം അഴുകി ഗോമൂത്രത്തില്‍ അലിഞ്ഞുചേര്‍ന്നതായി കാണാം. അലിഞ്ഞില്ലെങ്കില്‍ കുറച്ച് ദിവസങ്ങൾക്കൂടി കാത്തിരിക്കുക. തയാറായ ലായനി അരിച്ചെടുത്ത് 50 മില്ലില‌ീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചശേഷം എല്ലാ വിളകളിലും സ്പ്രേ ചെയ്യാം. 

ADVERTISEMENT

പുഴുക്കള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരെ ഈ ജൈവകീടനാശിനി വെയിലാറിയശേഷം പ്രയോഗിക്കാം. കീടനാശിനിയായി മാത്രമല്ല, ഈ ലായനി വിവിധങ്ങളായ പോഷകങ്ങളടങ്ങിയ ഒരു പത്രപോഷണമായും വളര്‍ച്ചാത്വരകമായും പ്രവര്‍ത്തിക്കും. ഈ കീടനാശിനി (നേര്‍പ്പിക്കാതെ) ചില്ലുകുപ്പികളില്‍ അടച്ചുവെച്ച് ഏകദേശം ഒരു വര്‍ഷത്തോളം സൂക്ഷിക്കാം.

ഈ ഇലകള്‍ക്കൊപ്പം ശീമക്കൊന്ന, നാറ്റപ്പൂച്ചെടി, കിരിയാത്ത്, കാട്ടുസൂര്യകാന്തി, പെരുവലം എന്നിങ്ങനെയുള്ള ഇലകളും ചേർത്ത് കീടനാശനി തയാറാക്കാവുന്നതാണ്.