എനിക്ക് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ 6.07 ആർ സ്ഥലമുണ്ട്. 30 വർഷങ്ങൾക്കു മുൻപ് നികത്തപ്പെട്ടതാണെങ്കിലും ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണ്. വില്ലേജ് ഓഫിസ് രേഖകളിലും നിലം എന്നാണുള്ളത്. ഈ സ്ഥലത്ത് വീടു വയ്ക്കുന്നതിനു ഞാൻ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ കലക്ടറുടെ

എനിക്ക് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ 6.07 ആർ സ്ഥലമുണ്ട്. 30 വർഷങ്ങൾക്കു മുൻപ് നികത്തപ്പെട്ടതാണെങ്കിലും ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണ്. വില്ലേജ് ഓഫിസ് രേഖകളിലും നിലം എന്നാണുള്ളത്. ഈ സ്ഥലത്ത് വീടു വയ്ക്കുന്നതിനു ഞാൻ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ കലക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ 6.07 ആർ സ്ഥലമുണ്ട്. 30 വർഷങ്ങൾക്കു മുൻപ് നികത്തപ്പെട്ടതാണെങ്കിലും ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണ്. വില്ലേജ് ഓഫിസ് രേഖകളിലും നിലം എന്നാണുള്ളത്. ഈ സ്ഥലത്ത് വീടു വയ്ക്കുന്നതിനു ഞാൻ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ കലക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ 6.07 ആർ സ്ഥലമുണ്ട്. 30 വർഷങ്ങൾക്കു മുൻപ് നികത്തപ്പെട്ടതാണെങ്കിലും ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണ്. വില്ലേജ് ഓഫിസ് രേഖകളിലും നിലം എന്നാണുള്ളത്. ഈ സ്ഥലത്ത് വീടു വയ്ക്കുന്നതിനു ഞാൻ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ കലക്ടറുടെ ഉത്തരവു പ്രകാരമേ വീടു വയ്ക്കാന്‍ അനുമതി നൽകൂ എന്ന് അറിയിച്ചു. 4 വർഷം മുൻപ് ഞാൻ കലക്ടർക്കു അപേക്ഷ നൽകി. എന്നാൽ ഏഴെട്ടു മാസം കഴിഞ്ഞ് വില്ലേജ്  ഓഫിസറുടെ റിപ്പോർട്ടുമായി ആലപ്പുഴ ആർഡിഒ ഓഫിസിൽ എത്താന്‍  നിർദേശിച്ചതനുസരിച്ച് ഞാൻ വില്ലേജ് ഓഫിസറെ  സമീപിച്ചെങ്കിലും ഇതിനുള്ള നിർദേശം ചെങ്ങന്നൂർ ആർഡിഒയിൽനിന്നാണ് ലഭിക്കേണ്ടതെന്നും കൃഷി ഓഫിസർ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും 2017 ഓഗസ്റ്റിൽ ആവശ്യമായ രേഖകൾ സഹിതം കൃഷി ഓഫിസര്‍ക്ക് അപേക്ഷ സമർപ്പി ച്ചു. 2019 ഫെബ്രുവരിയിൽ 6.07 ആർ സ്ഥലത്തുനിന്ന് 2.02 ആര്‍ സ്ഥലം നികത്തി വീടു വയ്ക്കാൻ ആലപ്പുഴ സബ് കലക്ടറിൽനിന്ന് അനുമതി ലഭിച്ചു. ഇതുപ്രകാരം 2000 ചതുരശ്രയടിയിലുള്ള വീടിന്റെ പ്ലാൻ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ 1200 ചതുരശ്രയടി കെട്ടിടത്തിനുള്ള അനുമതിയേ നൽകൂ  എന്നു പറഞ്ഞതിനാൽ പ്ലാന്‍ മാറ്റി നല്‍കി. പഞ്ചായത്ത് സെക്രട്ടറി സ്ഥലം വന്നു പരിശോധിച്ചപ്പോള്‍ 2.02 ആര്‍ സ്ഥലം നികത്താനുള്ള അനുമതിയേ എനിക്കുള്ളുവെന്നും എന്നാല്‍ 6.07 ആർ സ്ഥലം ഞാൻ നികത്തി എന്നും സ്ഥലത്തിന്റെ കിഴക്കുഭാഗം മതിൽകെട്ടി സംരക്ഷിച്ചിട്ടില്ലെന്നും അറിയിച്ചു. ഈ നിബന്ധനകൾ പാലിച്ചാൽ മാത്രമേ വീടുവയ്ക്കാൻ അനുവാദം നൽകൂ എന്നു കാണിച്ച് കത്തു തരികയും ചെയ്തു.

ഞാന്‍ 2017ൽ സമർപ്പിച്ച അപേക്ഷയോടൊപ്പം നൽകിയ വില്ലേജ് ഓഫിസറുടെ മഹസ്സറിൽ 6.07 ആർ സ്ഥലം വർഷങ്ങൾക്കു മുൻപ് നികത്തപ്പെട്ടതായും അവിടെ 20 വർഷം പ്രായമായ ഇരുപതോളം കായ്ക്കുന്ന തെങ്ങുകളും പത്ത് കായ്ക്കാത്ത തെങ്ങുകളും മറ്റു വൃക്ഷങ്ങളും ഉള്ളതായും കാണുന്നുവെന്നു പറഞ്ഞിട്ടുണ്ട്. പഞ്ചായത്തിൽ സമർപ്പിച്ച ഒരപേക്ഷയിലും ഇതേ രീതിയിലുള്ള മഹസ്സർ നൽകിയിട്ടുണ്ട്. ഡേറ്റാബാങ്കിൽനിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി 2017–ൽ തന്നെ അപേക്ഷ നൽകിയതാണ്. എന്നാൽ അതിനുള്ള നടപടി വൈകുമെന്ന് അറിയുന്നു.

ADVERTISEMENT

എന്റെ പിതാവിന്റെ പേരിലുള്ള മീൻകുളമാണ് 6.07ആർ സ്ഥലത്തിന്റെ കിഴക്കുഭാഗം. മതിൽ കെട്ടണമെങ്കിൽ ഈ കുളത്തിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കണം. ഇതിന് 6 ലക്ഷം രൂപയിൽ കൂടുതൽ ചെലവും വരും. വടക്കും പടിഞ്ഞാറും ഭാഗത്ത് അയൽവസ്തു ഉടമകൾ മതിൽ കെട്ടിയിട്ടുണ്ട്. തെക്കുവശത്ത് വർഷങ്ങൾ മുൻപു നികത്തപ്പെട്ട, പിതാവിന്റെ സ്ഥലവും കുടുംബവീടുമാണ്. ഈ സാഹചര്യത്തിൽ വീടുവയ്ക്കുന്നതിനായി ഞാൻ ഇനി എന്തു ചെയ്യണം. 2.02 ആർ സ്ഥലത്ത് 1200 ചതുരശ്രയടി കെട്ടിടം പണിയുന്നതിനുള്ള അനുമതി മാത്രമേ ലഭിക്കൂ എന്നുണ്ടോ. 2.02 ആർ സ്ഥലം വീടു വയ്ക്കുന്ന സമയ ത്തു  നികത്തുകയാണെങ്കിൽ മാത്രമല്ലേ വാച്ചാൽ കെട്ടി സംരക്ഷണമെന്ന ഉപാധിക്കു പ്രസക്തിയുള്ളൂ.

ജോർജ് ജേക്കബ്, കല്ലിശേരി, ചെങ്ങന്നൂർ

ADVERTISEMENT

ഇതിനോട് ബന്ധപ്പെട്ട ഉത്തരവുകളും രേഖകളും സമഗ്രമായി പരിശോധിക്കാതെ വ്യക്തമായ അഭിപ്രായം പറയാൻ നിവൃത്തിയില്ല. കരടു ഡേറ്റാ ബാങ്കും അന്തിമ ഡേറ്റാ ബാങ്കുമുണ്ട്. പ്രാദേശിക നിരീക്ഷണസമിതിക്ക് കൃഷിയോഗ്യമായ നെൽവയലിന്റെയും തണ്ണീർത്തട(ഈ രണ്ട് ഇനങ്ങളിലുള്ളതു മാത്രമേ ഡേറ്റാബാങ്കിൽ ചേർക്കാവൂ)ത്തിന്റെയും  വിശ ദവിവരം  ഉപഗ്രഹചിത്രത്തിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗ ബോർഡോ കേന്ദ്ര–സം സ്ഥാന ശാസ്ത്ര സാങ്കേതികസ്ഥാപനങ്ങളോ തയാറാക്കിയ ഭൂപടങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തിയിട്ടുള്ള ഡേറ്റാബാങ്ക്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വിജ്ഞാപനം ചെയ്യുകയും വില്ലേജ് ഓഫിസിൽ പ്രദർശിപ്പിക്കുകയും വേണം. അതിലെ ഉള്ളടക്കത്തെപ്പറ്റി ആക്ഷേപമുള്ളവർ റവന്യു ഡിവിഷനൽ ഓഫിസർക്ക് പരാതി നൽകണം. അപ്രകാരമുള്ള ഭൂമിയല്ല എന്ന് ആർഡിഒ കാണുന്നപക്ഷം അത് ഡേ റ്റാബാങ്കിൽനിന്നു നീക്കം ചെയ്തതായി കണക്കാക്കാം. വിജ്ഞാപനം ചെയ്യേണ്ടത് ഗസറ്റിൽ വേണമെന്നു ഭേദഗതി ചെയ്ത ചട്ടം അനുശാസിക്കുന്നു. അതാണ് അന്തിമമായ ഡേറ്റാബാങ്ക്. ഇതനുസരിച്ച് വി ജ്ഞാ പനം ചെയ്യപ്പെടാത്ത ഭൂമി അടിസ്ഥാന നികുതി റജിസ്റ്ററിൽ നിലമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്തരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിന് 27എ വകുപ്പനുസരിച്ച് ആർഡിഒയ്ക്കാണ് അപേക്ഷ കൊടുക്കേണ്ടത്. നിങ്ങളുടെ അപേക്ഷകളും അതിന്മേലുണ്ടായ ഉത്തരവുകളും മറ്റു ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാനുള്ള സാധ്യത തേടുക.