അസോസിയേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കൃഷിയെക്കുറിച്ചൊരു പ്രജക്ട് തയാറാക്കി കൃഷി ഓഫിസർക്കു സമർപ്പിക്കുക. അംഗങ്ങൾക്കു വലിയ ചെലവു വരാത്ത പദ്ധതിക്കായിരിക്കണം പ്രാമുഖ്യം. കൃഷി ആരംഭിക്കുന്നതിനു മുൻപ് വിദഗ്‌ധരുടെ ക്ലാസ് ഉറപ്പാക്കണം. അസോസിയേഷനിലെ എല്ലാവരും കൃഷിയിൽ തുല്യപങ്കുവഹിക്കണമെന്ന കാര്യം ആദ്യമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • അസോസിയേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കൃഷിയെക്കുറിച്ചൊരു പ്രജക്ട് തയാറാക്കി കൃഷി ഓഫിസർക്കു സമർപ്പിക്കുക. അംഗങ്ങൾക്കു വലിയ ചെലവു വരാത്ത പദ്ധതിക്കായിരിക്കണം പ്രാമുഖ്യം. 
  • കൃഷി ആരംഭിക്കുന്നതിനു മുൻപ് വിദഗ്‌ധരുടെ ക്ലാസ് ഉറപ്പാക്കണം. 
  • അസോസിയേഷനിലെ എല്ലാവരും കൃഷിയിൽ തുല്യപങ്കുവഹിക്കണമെന്ന കാര്യം ആദ്യമേ ഉറപ്പാക്കണം. കൃഷി തുടങ്ങിക്കഴിഞ്ഞാൽ ചിലരുടെ മാത്രം ഉത്തരവാദിത്തമായി മാറാതിരിക്കാൻ വേണ്ടിയാണിത്. 
  • ചെയ്യുന്ന ഓരോ പ്രവൃത്തിയും കൃത്യമായി രേഖപ്പെടുത്തണം. റിപ്പോർട്ട്, ഫോട്ടോ എന്നിവ സൂക്ഷിക്കാൻ മറക്കരുത്. 
  • ജൂൺ മാസത്തിലാണ് സംസ്ഥാന കൃഷി വകുപ്പിന്റെ 1 ലക്ഷം രൂപയുടെ പുരസ്കാരത്തിനു അപേക്ഷ ക്ഷണിക്കുക. കൃഷി വകുപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദഗ്‌ധ സംഘം പരിശോധനയ്ക്കു വരുമെന്നതിനാൽ ഡോക്യുമെന്റുകൾ കൃത്യമായിരിക്കണം. 
  • ജൈവവളം, ഗോമൂത്രം, ചാണകം എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. 
  • കൃഷി ഓഫിസറുടെ ഫോൺ നമ്പർ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കണം.
  • വിജയിച്ച കർഷകരുടെ കൃഷിയിടങ്ങൾ ഇടയ്ക്കു സന്ദർശിക്കുന്നത് അംഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

സബ്സിഡിയോടെ സഹായം

ADVERTISEMENT

3 റസി‍ഡൻസ് അസോസിയേഷനുകളെ ചേർത്ത് ഒരു ഹരിത ഗ്രൂപ്പ് ആക്കി റജിസ്റ്റർ ചെയ്യണം.  അവരുടെ കാർഷിക വികസന പ്രവർത്തനങ്ങൾക്ക് അര ലക്ഷം രൂപ സർക്കാർ സഹായം കൊടുക്കും.അതുകൂടാതെ അസോസിയേഷൻ അംഗങ്ങൾക്ക് വീടിന്റെ ടെറസിനു മുകളിൽ  ഗ്രോ ബാഗ് കൃഷി ചെയ്യാൻ (25 യൂണിറ്റ്)  സഹായം ലഭിക്കും. 2000 രൂപയിൽ 500 രൂപ മാത്രം ഗുണഭോക്താവ് നൽകിയാൽ മതി. തുള്ളിനനയ്ക്കും തിരി നനയ്ക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. 

ഹൈ ബ്രിഡ് പച്ചക്കറി കൃഷി ഹെക്ടറിന് 20,000 രൂപ സർക്കാർ സഹായമുണ്ട്. അതേപോലെ ജൈവവള യൂണിറ്റ് ഉണ്ടാക്കാനും സഹായം നൽകുന്നുണ്ട്. 7 മീറ്റർ നീളം, 3 മീറ്റർ വീതി, 1 മീറ്റർ ആഴമുള്ള കുഴിയെടുത്താണ് വളം യൂണിറ്റ് ഉണ്ടാക്കുന്നതെങ്കിൽ ആകെ ചെലവു വരുന്ന 5000 രൂപയുടെ പകുതി സർക്കാർ നൽകും.

ADVERTISEMENT

കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നു

കൃഷിവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ജീവനി’ പദ്ധതിയിലൂടെ  ഒന്നര വർഷം കൊണ്ട് സംസ്ഥാനത്തെ പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിൽ മുഖ്യപങ്കുവഹിക്കാനുള്ളത് റസിഡന്‍സ് അസോസിയേഷനുകൾക്കാണ്.  അവർക്കു കൃഷിവകുപ്പ് ആവശ്യമായ വിത്തുകൾ ലഭ്യമാക്കും. എല്ലാ റസിഡൻ,സ് അസോസിയേഷനുകളുടെയും മുഖ്യ അജണ്ട കൃഷിയാക്കണമെന്നാണ് എന്റെ അഭ്യർഥന.

ADVERTISEMENT

വിവരങ്ങൾക്ക്

കൃഷി ഓഫിസർ കെ.പി. തുളസീദാസ്, 9847442313
പി. ശശികുമാർ 9746358102