ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. കാര്യം നിസ്സാരം എന്നു തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. അതുകൊണ്ടുതന്നെ പലരും നഴ്സറികളിൽ വിൽക്കാൻ വച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നഴ്സറികളിൽ ലഭിക്കൂ. നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. കാര്യം നിസ്സാരം എന്നു തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. അതുകൊണ്ടുതന്നെ പലരും നഴ്സറികളിൽ വിൽക്കാൻ വച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നഴ്സറികളിൽ ലഭിക്കൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.

  • വിത്തു ഗുണം പത്തു ഗുണം. ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPCK (Vegetable and Fruit Promotion Council Kerala) വിത്തുകൾ നല്ല ഗുണനിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഉപയോഗിക്കരുത്.
  • വിത്തുകൾ പാകുന്നതിനു മുമ്പ് 5 മിനിറ്റ് വെയിൽ കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക. പയർവിത്തുകൾ വെള്ളത്തിൽ ഇടുന്നത് ഒഴിവാക്കാം. അഥവാ ഇടുന്നെങ്കിൽ 1-2 മണിക്കൂറിൽ കൂടുതൽ ആവരുത്.
  • 98 കള്ളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർക്കറ്റിൽ ഉള്ളത്. ട്രേകൾ ഉപയോഗിച്ചാൽത്തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.
  • വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം. 50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല. പക്ഷേ, ചാണകത്തെളി തളിച്ച് കൊടുത്ത് ഈ ചകിരിച്ചോർ നനയ്ക്കണം. മീഡിയം എന്തു തന്നെ ആയാലും അൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കാം. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രം നിറച്ചാൽ മതി. വിത്ത് മുളച്ച ശേഷം ബാക്കി നിറയ്ക്കാം. വിത്തിന്റെ വലുപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്. ഒന്നേകാൽ സെന്റീ മീറ്റർ നീളമുള്ള പാവലിന്റെ വിത്താണ് നടുന്നതെങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ.
  • വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല. വിത്ത് മുളയ്ക്കാതിരിക്കാൻ പ്രധാന കാരണവും ഇതു തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കൈയ്യിൽ എടുത്ത് അമർത്തിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളയ്ക്കുന്ന വരെയും നിലനിർത്തണം. ഇതിന് ഒരു എളുപ്പ മാർഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് കവർ ചെയ്ത് പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിലേക്കു ചേർത്തു വയ്ക്കുക. വിത്ത് മുളയ്ക്കുന്നതു വരെ ഇതിനു മാറ്റം വേണ്ട. വെള്ളം വേണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിക്കണം. വിത്തുകൾ മുളയ്ക്കുമ്പോൾ പ്ലാസ്റ്റിക് ട്രേ വെയിലത്തേക്കു മാറ്റാം. പ്ലാസ്റ്റിക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്‌താലും മതി. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.
  • വിത്ത് മുളച്ചു കഴിഞ്ഞാൽ ഏറ്റവും ചുരുങ്ങിയത് 50% വെയിൽ കിട്ടിയിരിക്കണം. ട്രേ വെയിലത്ത് വയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.
  • കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വയ്ക്കുന്നത് നല്ലതാണ്‌.