മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് കുമ്മായം ചേർക്കുന്നത്. എത്ര ചേർക്കണം എന്നറിയാൻ മണ്ണ് പരിശോധിക്കേണ്ടി വരും. ഒരു വളത്തിനോടോപ്പവും കുമ്മായം ചേർക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ കുമ്മായം വളവുമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്ന അമോണിയ സസ്യങ്ങളെ ദോഷകരമായി ബാധിക്കും. വളത്തിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണിന്റെ അമ്ലസ്വഭാവം കുറയ്ക്കാനാണ് കുമ്മായം ചേർക്കുന്നത്. എത്ര ചേർക്കണം എന്നറിയാൻ മണ്ണ് പരിശോധിക്കേണ്ടി വരും. ഒരു വളത്തിനോടോപ്പവും കുമ്മായം ചേർക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ കുമ്മായം വളവുമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്ന അമോണിയ സസ്യങ്ങളെ ദോഷകരമായി ബാധിക്കും. വളത്തിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചെടിക്കു പ്രാപ്തമല്ലാത്ത അവസ്ഥയിലും ആകും. 

കുമ്മായം ചേർത്ത് 10 ദിവസത്തിനു ശേഷമേ വളങ്ങൾ ചേർക്കാവൂ. കുമ്മായം ഒരു അണു നാശിനി കൂടിയാണ്. സൂക്ഷ്മാണുക്കൾ മിത്രങ്ങളോ ശത്രുക്കളോ എന്ന് കുമ്മായത്തിനു വ്യത്യാസം ഇല്ല. മണ്ണിൽ കുമ്മായം ചേർത്ത് വെയിലു കൊള്ളിക്കുന്നത് ബാക്ടീരിയ വാട്ടം പോലെ മാരക രോഗങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാനാണ്. മിക്ക സസ്യങ്ങളും അൽപം അമ്ലത ഇഷ്ടപ്പെടുന്നു. അതായത് pH 6.4 – 6.8. pH 7 ന്യൂട്രൽ ലെവൽ ആണ്.

ADVERTISEMENT

കുമ്മായം അധികമായാൽ pH (Power of hydrogen) 10നു മുകളിൽ വരെ പോയെന്നിരിക്കും. ഇത് അപകടമാണ്. മണ്ണിന്റെ അമ്ലത കുറക്കാൻ എല്ലുപൊടിക്കും സാധിക്കും. എല്ലുപൊടി ആസിഡിൽ ലയിക്കുന്ന വസ്തുവാണ്. 

ഒരു ഗ്രോ ബാഗിന് സാധാരണ ഗതിയിൽ ഒരു ടേബിൾ സ്പൂൺ കുമ്മായം മതിയാകും. കുമ്മായം ചേർക്കുമ്പോൾ മണ്ണിന് ഈർപ്പം ഉണ്ടായിരിക്കണം. 10 ദിവസമെങ്കിലും കഴിയാതെ ഒരു വളംപോലും ആ മണ്ണിൽ ചേർക്കാൻ പാടില്ല. 

ADVERTISEMENT

മണ്ണിന്റെ അമ്ലത കുറയ്ക്കാനും കാത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാനും മിക്സിയിൽ പൊടിച്ച മുട്ടത്തോട്ടിന്റെ പൊടിയെക്കാൾ വിശിഷ്ടമായി മറ്റൊന്നും ഇല്ല. വളരെ സാവധാനം മാത്രമേ മുട്ടത്തോടിന്റെ പൊടി കാത്സ്യം വിട്ടുകൊടുക്കുകയുള്ളൂ. കുമ്മായത്തിന്റെ ദൂഷ്യഫലങ്ങൾ മുട്ടത്തോടിന്റെ പൊടിക്കില്ല. കുമ്മായം കാത്സ്യം ഹൈഡ്രോക്‌സൈഡാണ്. മുട്ടത്തോടിന്റെ പൊടി ആകട്ടെ 95% കാത്സ്യം കാർബണേറ്റ് ആണ്. ബാക്കി 5% മഗ്നീഷ്യം കാർബണേറ്റും കാത്സ്യം ഫോസ്‌ഫേറ്റുമാണ്. ഇതിലുള്ള കാർബൺ മണ്ണിന്റെ കാർബൺ–നൈട്രജൻ അനുപാതം മെച്ചപ്പെടുത്താൻ സഹായകരമാണ്.