ഒന്നോർത്തുനോക്കൂ, കാഞ്ഞിരപ്പള്ളിക്കാരും പാലാക്കാരുമൊക്കെ സ്വിച്ചിട്ടശേഷം ടാങ്കിലെ ലാറ്റക്സിന്റെ അളവ് നോക്കിയിരിക്കുന്ന കാലം!

ഒന്നോർത്തുനോക്കൂ, കാഞ്ഞിരപ്പള്ളിക്കാരും പാലാക്കാരുമൊക്കെ സ്വിച്ചിട്ടശേഷം ടാങ്കിലെ ലാറ്റക്സിന്റെ അളവ് നോക്കിയിരിക്കുന്ന കാലം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നോർത്തുനോക്കൂ, കാഞ്ഞിരപ്പള്ളിക്കാരും പാലാക്കാരുമൊക്കെ സ്വിച്ചിട്ടശേഷം ടാങ്കിലെ ലാറ്റക്സിന്റെ അളവ് നോക്കിയിരിക്കുന്ന കാലം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും മാസം മുമ്പ് വാട്‌സാപ്പിലൂടെ പ്രചരിച്ച ചില ചിത്രങ്ങൾ റബർകൃഷിക്കാരെ ഏറെ ആകർഷിച്ചിട്ടുണ്ടാകും. ചൈനയിലെ ഒരു റബർതോട്ടത്തിൽ നടപ്പാക്കിയ ഓട്ടമാറ്റിക് റബർ ടാപ്പിങ് സംവിധാനത്തിന്റെ ചിത്രമായിരുന്നു അത്. സവിശേഷ യന്ത്രസംവിധാനമുപയോഗിച്ച് എല്ലാ റബർമരങ്ങളിലും ഒരേ സമയം ടാപ്പിങ് നടക്കുന്നതും ഒഴുകിവരുന്ന ലാറ്റക്സ് കുഴലുകളിലൂടെ ഒരു ടാങ്കിലെത്തുന്നതുമായാണ് അതിൽ കാണിച്ചിരുന്നത്. ടാപ്പറുടെ സഹായമില്ലാതെ ലാറ്റക്സ് സംഭരണിയിലെത്തിക്കുന്ന ഈ രീതി റബർകൃഷി പരിചയമുള്ള എല്ലാവരെയും ആവേശഭരിതരാക്കി. എന്നാൽ വ്യാജ വാട്‌സാപ് വാർത്തകളുടെ ഇക്കാലത്ത്, ഇത് എത്രമാത്രം ശരിയാണെന്നും പ്രായോഗികമാണെന്നും അറിയേണ്ടേ? 

സംഗതി ശരി തന്നെ. ചൈനയിലെ ഹൈനാൻ പ്രവിശ്യയിലാണ് പ്രസ്തുത സംവിധാനമുള്ളത്.  അവിടെ  ഒരു രാജ്യാന്തര റബർ ഉച്ചകോടിയിലെ പ്രതിനിധികൾക്കു വേണ്ടി ഈ സംവിധാനത്തിന്റെ പ്രദർശനപ്രവർത്തനം നടന്നു. അതു കാണാൻ രണ്ടു മലയാളികളുമുണ്ടായിരുന്നു– റബർ ഉൽപാദക രാജ്യങ്ങളുടെ അസോസിയേഷനിലെ സീനിയർ ഇക്കണോമിസ്റ്റ് ജോം ജേക്കബായിരുന്നു അവരിൽ ഒരാൾ.  സ്വിച്ചമർത്തിയാൽ ലാറ്റക്സ് സംഭരണിയിലെത്തുന്ന ഈ സംവിധാനത്തെക്കുറിച്ചുള്ള പ്രഥമവിവര റിപ്പോർട്ടിനായി അദ്ദേഹത്തെ സമീപിച്ചു. 

ADVERTISEMENT

നല്ല ആശയമാണെങ്കിലും കൂടുതൽ പരിഷ്കരിക്കപ്പെടേണ്ട സംവിധാനമാണ് ഹൈനാനിൽ കണ്ടതെന്ന് ജോം അഭിപ്രായപ്പെട്ടു. ശരിയായി  മുറിക്കാത്തതുമൂലം റബറിന്റെ പട്ടയ്ക്ക് കേടുവരുന്നുണ്ട്. മാത്രമല്ല റബറിന്റെ പട്ട അമിതമായി ചെത്തിക്കളയുന്നുമുണ്ട്. ഇത് മരത്തിന്റെ ആയുസ് ഗണ്യമായി കുറയ്ക്കും. ടാപ്പുചെയ്യുമ്പോൾ ഒഴുകിവരുന്ന ലാറ്റക്സ് അമിതമായി പുറത്തേക്ക് ഒഴുകുന്നതായും കണ്ടു. ഒരു മരത്തിൽ ഇത്തരമൊരു സംവിധാനം ഘടിപ്പിക്കുന്നതിന് 3000 ചൈനീസ് യുവാൻ (ഏകദേശം 30,000 രൂപ) ചെലവ് വരുന്നതിനാൽ വളരെ വലിയ മുതൽമുടക്കും വേണ്ടിവരും.

ഇതൊക്കെയാണെങ്കിലും ഒരേ സമയം 5000 മരങ്ങൾ രണ്ടു മിനിറ്റിനുള്ളിൽ ടാപ്പ് ചെയ്യാൻ സാധിക്കുന്ന ഈ സംവിധാനം വലിയ മുന്നേറ്റം തന്നെയാണെന്ന് ജോം ജേക്കബ് ചൂണ്ടിക്കാട്ടി. സമയവും അധ്വാനവും ലാഭിക്കാമെന്നതു മാത്രമല്ല ടാപ്പിങ് കത്തിയിലൂടെ ഒരു മരത്തിലെ രോഗം മറ്റു മരങ്ങളിലേക്കു പകരുന്നതു തടയാനും സാധിക്കും.  ഓരോ മരത്തിനും പ്രത്യേകം ടാപ്പിങ് കത്തിയായതുതന്നെ കാരണം.

യന്ത്രം ഉപയോഗിച്ച് ടാപ്പിങ് നടത്തുന്ന തോട്ടം
ADVERTISEMENT

ലാറ്റക്സ് ഒഴുകുന്ന പൈപ്പിനുള്ളിൽ ഉറഞ്ഞു കട്ടയാവുമെന്ന ആശങ്കയും വേണ്ട. മരത്തിൽ നിന്നും പാൽ ഇറ്റുവീഴുന്ന കപ്പിന്റെ ചുവടുഭാഗത്തെ അറയിൽ ലാറ്റക്സ് ഉറയാതെ സൂക്ഷിക്കുന്ന  (anti coagulant)ചില രാസവസ്തുക്കളുണ്ട്. അറയിലൂടെ  കടന്നുപോകുമ്പോൾ ഇത് കലരുന്നതിനാൽ  ലാറ്റക്സ് കട്ടിയാകാതെ പൈപ്പിലൂടെ ഒഴുകി ടാങ്കിലെത്തും. ‘‘തുടർച്ചയായ പരിഷ്കരണങ്ങളിലൂടെ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാവുന്നതേയുള്ളൂ. എങ്കിലും  മുടക്കുമുതൽ ഒരു പ്രതിബന്ധം തന്നെ. വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുമ്പോൾ ഈ ചെലവ് കുറയുമെന്നു പ്രതീക്ഷിക്കാം’’– ജോം പറഞ്ഞു.  ടാപ്പിങ് നടത്തുന്ന ഒരു റോബട്ടിനെക്കുറിച്ചും ചൈനയിൽനിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവ പ്രദർശനത്തിനെത്തിയില്ല.

ഒന്നോർത്തുനോക്കൂ, കാഞ്ഞിരപ്പള്ളിക്കാരും പാലാക്കാരുമൊക്കെ സ്വിച്ചിട്ടശേഷം ടാങ്കിലെ ലാറ്റക്സിന്റെ അളവ് നോക്കിയിരിക്കുന്ന കാലം!