ഓർഗാനിക് കാർബണിന്റെ അഭാവമാണ് നമ്മുടെ കൃഷിഭൂമിയുടെ ഗുണമില്ലാതാക്കുന്നത്. ജൈവാവശിഷ്ടങ്ങൾ മണ്ണിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഈ അഭാവം ഇല്ലാതാക്കി കൃഷിക്ക് യോജിച്ച മണ്ണാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. അതായത് മണ്ണിന്റെ ഘടനയെ സമ്പുഷ്ടമാക്കുക എന്നതുതന്നെ. അതുവഴി മാത്രമേ വെള്ളം മണ്ണിലേക്ക് ഇറങ്ങുകയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർഗാനിക് കാർബണിന്റെ അഭാവമാണ് നമ്മുടെ കൃഷിഭൂമിയുടെ ഗുണമില്ലാതാക്കുന്നത്. ജൈവാവശിഷ്ടങ്ങൾ മണ്ണിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഈ അഭാവം ഇല്ലാതാക്കി കൃഷിക്ക് യോജിച്ച മണ്ണാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. അതായത് മണ്ണിന്റെ ഘടനയെ സമ്പുഷ്ടമാക്കുക എന്നതുതന്നെ. അതുവഴി മാത്രമേ വെള്ളം മണ്ണിലേക്ക് ഇറങ്ങുകയുള്ളൂ. അല്ലായെങ്കിൽ മണ്ണ് കട്ടപിടിക്കുകയും മണ്ണിലേക്ക് വീഴുന്ന വെള്ളം പ്രതലത്തിൽനിന്ന് ആഴ്ന്നിറങ്ങാതെ ഒലിച്ചുപോവുകയും ചെയ്യുന്നു. മണ്ണൊലിപ്പിനും പോഷകനഷ്ടവും അതുവഴിയുണ്ടാകുന്നു. 

മണ്ണ് കൃഷിചെയ്യാതെ ഇടരുത്, മൾച്ചിങ് ചെയ്യാതെ തുറന്നിടരുത് എന്ന് നിർദ്ദേശിക്കുന്നത് അതുകൊണ്ടാണ്. തുടക്കത്തിൽ നല്ല കനത്തിൽ ഇട്ടാലും ദിനേന അത് ദ്രവിച്ചു മണ്ണിൽ ചേരുന്നതോടെ ഓർഗാനിക് കാർബണിന്റെ അളവ് വർധിക്കുന്നു. മണ്ണ് പോഷക സമ്പന്നമല്ലെങ്കിൽ അതിലുണ്ടാകുന്ന വിളകളിലും വിളവുകളിലും പോഷകങ്ങൾ ഉണ്ടായെന്നുവരില്ല. രൂപംകൊണ്ട് പച്ചക്കറികളും ഇലകളും ലഭിക്കുമായിരിക്കും പക്ഷേ സാധ്യമാക്കാവുന്ന പോഷകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും വേണ്ടേ?

ADVERTISEMENT

കൃഷി ചെയ്യുന്നവർ ഇങ്ങോട്ടു ലഭിക്കണം എന്ന് മാത്രം നോക്കിയാൽ പോരാ. ഇങ്ങോട്ടു ലഭിച്ചിട്ട് പിന്നെ വളം ചേർക്കാം എന്ന് തീരുമാനിച്ചാൽ മണ്ണിലേക്ക് വളം ചേർക്കൽ നടന്നെന്നുവരില്ല. അങ്ങിനെ ഓരോ സീസണിലും പറിച്ചെടുക്കാൻ സന്തോഷമായിരിക്കും പക്ഷേ മണ്ണിലേക്ക് നൽകേണ്ട കാര്യം വരുമ്പോൾ പിശുക്കിന്റെ അങ്ങേയറ്റവും ആയിരിക്കും. ഒരുപക്ഷേ മണ്ണിലേക്ക് നൽകേണ്ട രീതികളുടെ അറിവില്ലായ്മയായിരിക്കാം. അതുമല്ലെങ്കിൽ ഈ പ്രാവശ്യത്തെ വിളവു വിറ്റിട്ടു മറ്റു ചില പ്രതിസന്ധികൾ തീർക്കാനുള്ള തിടുക്കം കൂട്ടുമ്പോൾ വളമിടൽ പകുതിയോ അതുമല്ലെങ്കിൽ അടുത്ത വർഷം ചെയ്യാമെന്നോ തീരുമാനിക്കും. പിന്നെങ്ങനെ അടുത്ത സീസണിൽ കായ്‌ഫലം ഉണ്ടാകും?

English summary: The importance of soil organic matter