ആഫ്രിക്കൻ ഒച്ചുകൾ വിളകളെ നശിപ്പിക്കുന്ന അപകടകാരികളാണ്. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുടച്ചുമാറ്റുന്നതിന് ഏറെ പ്രയാസമാണ്. പ്രാദേശികമായി പല വിദ്യകളും ഉപയോഗിക്കാറുണ്ട്. കേരള കാർഷിക സർവകലാശാല നൽകുന്ന നിർദേശങ്ങൾ മാലിന്യക്കൂമ്പാരങ്ങളാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രജനന സ്ഥലം. കൃത്യമായ മാലിന്യസംസ്കരണം ഒച്ചുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഫ്രിക്കൻ ഒച്ചുകൾ വിളകളെ നശിപ്പിക്കുന്ന അപകടകാരികളാണ്. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുടച്ചുമാറ്റുന്നതിന് ഏറെ പ്രയാസമാണ്. പ്രാദേശികമായി പല വിദ്യകളും ഉപയോഗിക്കാറുണ്ട്.

കേരള കാർഷിക സർവകലാശാല നൽകുന്ന നിർദേശങ്ങൾ

  • മാലിന്യക്കൂമ്പാരങ്ങളാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രജനന സ്ഥലം. കൃത്യമായ മാലിന്യസംസ്കരണം ഒച്ചുകൾ പെറ്റുപെരുകുന്നതു തടയും.
  • കൃഷിയിടവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • 5 വർഷമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ആയുർദൈർഘ്യം. ഈ കാലയളവിൽ 500 മുതൽ 900 മുട്ടകൾ വരെ ഇടും. അതുകൊണ്ടുതന്നെ കീടനാശിനികൾ ഉപയോഗിച്ചുള്ള അണുനശീകരണം വേണ്ടി വരും. ഇവ ദ്വിലിംഗ ജീവികളായതിനാൽ ഒരു ഒച്ച് ബാക്കിയായാലും പെറ്റുപെരുകാൻ ചുരുങ്ങിയ സമയം മതി. ഒരു വർഷത്തോളം നിർജീവാവസ്ഥയിൽ കിടന്നു പിന്നീടു സജീവമാകുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
  • 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 20–30 ഗ്രാം ഈസ്റ്റ് എന്നിവ വെള്ളത്തിൽ കലർത്തി, ഒരു ചാക്ക് അതിൽ നനച്ചെടുത്തു കൃഷിയിടത്തിലോ വീടുകളിലോ വിരിച്ചു വച്ചാൽ ആഫ്രിക്കൻ ഒച്ചുകളെ അതിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇതിലേക്കെത്തുന്ന ഒച്ചുകളെ ഒരു കുഴിയെടുത്ത് അതിൽ മണ്ണോ ഉപ്പോ കോപ്പർ സൾഫേറ്റോ ചേർത്തു മൂടുക.
  • ഒരു ലീറ്റർ വെള്ളത്തിൽ 60 ഗ്രാം കോപ്പർ സൾഫേറ്റ് ചേർത്തുണ്ടാക്കുന്ന ലായനി സ്പ്രേ ചെയ്തും ഇവയെ തുരത്താവുന്നതാണ്. വീര്യം കൂടിയ ലായനി ആയതിനാൽ ഇതു മുഖത്തോ കണ്ണിലോ വീഴാതെ ശ്രദ്ധിക്കണം.. നെല്ലിന്റെ ഓലയിലും വീഴാതെ സൂക്ഷിക്കണം.
  • മേൽപറഞ്ഞ ലായനിയിൽ 3 ഗ്രാം മാത്രം കോപ്പർ സൾഫേറ്റ് ഉപയോഗിച്ചു വിളകളിലും നേരിട്ടു തളിക്കാം. ലായനി അധികമായാൽ വിള കരിഞ്ഞുപോകാൻ സാധ്യതയുണ്ട്.
  • 10 ഗ്രാം കോപ്പർ സൾഫേറ്റ് ലായനി ഉപയോഗിച്ച് കൃഷി സ്ഥലങ്ങളുടെ അതിരുകളും ഇതുപോലെ സുരക്ഷിതമാക്കാം.
ADVERTISEMENT

English summary: How to Get Rid of Snails?