ലോക്‌ഡൗണിൽ കാർഷികവൃത്തിയിലേക്ക് ചാടിയിറങ്ങിയവർ ഒട്ടേറെയുണ്ട്. പച്ചക്കറിക്കൃഷി, ആടുവളർത്തൽ, കോഴിവളർത്തൽ, കന്നുകാലിവളർത്തൽ, മീൻവളർത്തൽ എന്നിങ്ങനെ നീണ്ടുപോകുന്നു കാർഷികസംരംഭ മേഖലകൾ. എന്നാൽ, കൃഷിയിലേക്ക് ചാടിയിറങ്ങുന്ന പലരും ആദ്യത്തെ ഒരാവേശത്തിൽ മാത്രമാണ് മുന്നിട്ടിറങ്ങുന്നതെന്ന് പറയാതിരിക്കാൻ വയ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌ഡൗണിൽ കാർഷികവൃത്തിയിലേക്ക് ചാടിയിറങ്ങിയവർ ഒട്ടേറെയുണ്ട്. പച്ചക്കറിക്കൃഷി, ആടുവളർത്തൽ, കോഴിവളർത്തൽ, കന്നുകാലിവളർത്തൽ, മീൻവളർത്തൽ എന്നിങ്ങനെ നീണ്ടുപോകുന്നു കാർഷികസംരംഭ മേഖലകൾ. എന്നാൽ, കൃഷിയിലേക്ക് ചാടിയിറങ്ങുന്ന പലരും ആദ്യത്തെ ഒരാവേശത്തിൽ മാത്രമാണ് മുന്നിട്ടിറങ്ങുന്നതെന്ന് പറയാതിരിക്കാൻ വയ്യ. കൃഷിയിലെ കയ്പ്പും പുളിയും തിരിച്ചറിയുമ്പോൾ തുടങ്ങിവച്ചത് ഉപേക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിൽ ഭൂരിഭാഗവും ലൈവ്‌സ്റ്റോക് മേഖലയിലായിരിക്കും. അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ എന്ന് പറയുന്നതുപോലെ ആടുവളർത്തലോ കന്നുകാലി വളർത്തലോ തുടങ്ങിക്കഴിഞ്ഞതിനുശേഷമാണ് പലർക്കും അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ കഴിയുന്നത്. അപ്പോഴേക്കും വലിയൊരു മുതൽമുടക്ക് നടത്തിയിട്ടുണ്ടാകും. 

ഇന്ന് ഏറ്റവും മാർക്കറ്റുള്ള മേഖലയാണ് കന്നുകാലി വളർത്തൽ. മുമ്പെങ്ങുമില്ലാതിരുന്ന വിധത്തിൽ ഉരുക്കളുടെ വില മേലേക്ക് കയറി. പുതിയ ഒട്ടേറെ പേർ ഈ രംഗത്തേക്കു കടന്നുവരുന്നതുതന്നെ ഇതിനു കാരണം. പശുക്കളെ വാങ്ങുമ്പോൾ എടുത്തു ചാടാതെ ശ്രദ്ധിച്ചു വാങ്ങണമെന്നു പറയുകയാണ് ക്ഷീരകർഷകനായ ഹരിപ്പാട് സ്വദേശി അപ്പു ഗിരീഷ്. പശുക്കളെക്കുറിച്ച് ഒന്നുമറിയാതെ മുന്നിട്ടിറങ്ങിയിട്ട് നഷ്ടംവന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല എന്നും അദ്ദേഹം പറയുന്നു. അപ്പു ഗിരീഷിന്റെ കുറിപ്പ് വായിക്കാം.

ADVERTISEMENT

ശരിക്കും ആരാണ് കർഷകൻ? കൃഷി ചെയ്യുന്നവർ എല്ലാം കർഷകർ ആണോ? പശു വളർത്തുന്നവർ എല്ലാം ക്ഷീരകർഷകർ ആണോ?

ഒരിക്കലും അല്ല എന്ന് ഞാൻ തറപ്പിച്ചു പറയും.

ഏക്കർ കണക്കിനുള്ള പാടശേഖരത്തിൽ ഒരു നെൽച്ചെടിക്ക് ലേശം മഞ്ഞളിപ്പ് വന്നാൽ പോലും അത് കണ്ടെത്തി പരിഹാരം കാണുന്നവനെയാണ് മനസറിഞ്ഞു കർഷകൻ എന്ന് വിളിക്കേണ്ടത്. 

മാനവും, മണ്ണും, വെള്ളവും, നിലാവും, ഞാറിന്റെ തുടിപ്പും നോക്കി കൃത്യ സമയത്ത് കൃത്യം അളവിനു വളവും മരുന്നും അടിച്ച് ഒരു കിലോ നെല്ലെങ്കിലും കൂടുതൽ ഉണ്ടാക്കി അതിൽ സന്തോഷം കണ്ടെത്തുന്നവനെയാണ് അർഥമറിഞ്ഞു കർഷകൻ എന്ന് വിളിക്കേണ്ടത്.

ADVERTISEMENT

എന്റെ മണ്ണിൽ ഏതു വിത്ത് ഏതു സമയത്ത് എങ്ങനെ ഇട്ടാൽ ഏറ്റവും കൂടുതൽ ആദായം ഉണ്ടാക്കാം എന്ന് അറിഞ്ഞു വിത്തിറക്കുന്നവരാണ് കുത്തൽ ഇല്ലാതെ കർഷകൻ എന്ന വിളിക്ക് അർഹർ.

അതേ പോലെ തന്നെ ആണ് പശു വളർത്തലും. ശാസ്ത്രീയതയുടെ അതിപ്രസരമുള്ള ഈ കാലത്ത് അൽപം എളുപ്പം ഉണ്ടെങ്കിലും പശു വളർത്തൽ ഒരു സൂക്ഷ്മ കൃഷി (precision farming) തന്നെയാണ്. ചെവി ആട്ടവും, വാലനക്കവും, ചൊടി വിയർപ്പും, കണ്ണിലെ തിളക്കവും നോക്കി തന്റെ പശുവിന്റെ ജാതകം എഴുതാൻ അറിയുന്നവനാണ് ശരിക്കുള്ള ക്ഷീരകർഷകൻ, അതിപ്പോ എത്ര എണ്ണം ഉണ്ടെങ്കിലും.

ഒരു തുള്ളി പാലെങ്കിലും ലാഭകരമായി കൂടുതൽ ഉണ്ടാക്കാനുള്ള സാധ്യത അറിഞ്ഞ് അതുണ്ടാക്കി എടുത്തശേഷം കറന്ന് എണീക്കുമ്പോൾ തന്റെ പശുവിനെ സ്നേഹത്തോടെ ആടയിൽ തലോടി നന്ദി അറിയിച്ചു പോകുന്നവനാണ് ശരിക്കുള്ള ക്ഷീരകർഷകൻ. 

മുഖവും വയറും അകിടും നോക്കി തീറ്റിയിരുന്ന സ്ഥലത്ത് ഇന്ന് ആരോ എഴുതി ഉണ്ടാക്കിയ പുസ്തകം മാത്രം നോക്കി തൊഴുത്തിൽ ഇലക്ട്രോണിക് ത്രാസ് വാങ്ങിവച്ച് പുല്ലും കച്ചിയും വരെ തൂക്കം നോക്കി കൊടുക്കുമ്പോൾ തൂക്കം തെറ്റാതെ പശു തിരിച്ചു തരുന്നത് പാൽ ആയിരിക്കില്ല, ചാണകം ആയിരിക്കും.

ADVERTISEMENT

പറ്റിക്കപ്പെട്ടു എന്നു വിലപിക്കുന്നവർ ഒന്നറിയുക, പണി അറിയാതെ ആവേശം മൂത്ത് പറ്റിക്കപ്പെടാൻ തയാറായി നിങ്ങൾ ഇറങ്ങിയാൽ പറ്റിക്കാൻ തയാറായി 100 കണക്കിന് ആളുകളുണ്ട്. നിങ്ങൾ കാണിക്കുന്ന ആവേശം കാരണം ഇന്നു നാട്ടിൽ ഇറങ്ങി കന്നാലിയേ വാങ്ങാൻ വയ്യാത്ത അവസ്ഥ ആയിട്ടുണ്ട്. 

പിന്നെ ഒന്നൂടി ഉണ്ട്, മനുഷ്യനെ പോലെ പശുവും ഒരു ജീവിയാണ്. മാറുന്ന സാഹചര്യം അനുസരിച്ചു അതിന്റെ കായിക ക്ഷമതയിലും ഉൽപാദനക്ഷമതയിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മനസറിയാതെ പോലും നിങ്ങൾക്ക് നഷ്ടം വരാൻ സാധ്യതയുണ്ട്.

അതുകൊണ്ട് ആവേശം ഒതുക്കി, പശുക്കളെ ശ്രദ്ധിച്ചു വാങ്ങുക. രോദനങ്ങൾക്കൊന്നും ഇവിടെ വിലയില്ല, ഇത് കലികാലമാണ്.

English summary: Who is a farmer?