പശുക്കളിലെ അകിടുവീക്ക നിയന്ത്രണം-ഭാഗം 2 തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവപ്പശുക്കളുണ്ടാവാം. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെ പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ

പശുക്കളിലെ അകിടുവീക്ക നിയന്ത്രണം-ഭാഗം 2 തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവപ്പശുക്കളുണ്ടാവാം. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെ പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശുക്കളിലെ അകിടുവീക്ക നിയന്ത്രണം-ഭാഗം 2 തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവപ്പശുക്കളുണ്ടാവാം. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെ പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശുക്കളിലെ അകിടുവീക്ക നിയന്ത്രണം-ഭാഗം 2 

തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവപ്പശുക്കളുണ്ടാവാം. പശുക്കളുടെ ശരീരത്തിൽ  ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെ  പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ കാണാറുണ്ട്. തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും. ഇക്കാരണത്താൽ തനിയെ പാൽ  ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്കസാധ്യത കൂട്ടും. മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങൾ തടയാൻ ക്ഷീരകർഷകർ ജാഗ്രത പുലർത്തണം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ ഇനോർഗാനിക് ഫോസ്‌ഫറസ്‌ ഫോസ്‌ഫോ വെറ്റ് (Phosphovet), ഫോസ്‌ഫറസ്‌ വെറ്റ് തുടങ്ങിയ പൊടികളോ ഗുളികകളോ  കുത്തിവയ്പുകളോ പശുക്കൾക്ക് നൽകാം. വലിയ മുലദ്വാരമുള്ള പശുക്കളെ ദിവസം മൂന്ന് തവണയെങ്കിലും കറവ നടത്താനും തൊഴുത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലത്ത് പ്രത്യേകം പാർപ്പിക്കാനും ശ്രദ്ധിക്കണം.

ADVERTISEMENT

വറ്റുകാല വിശ്രമം  പ്രധാനം 

ഗർഭിണിപ്പശുക്കൾ കറവയിലാണെങ്കിൽ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടു മാസങ്ങൾക്ക് മുൻപ് കറവ അവസാനിപ്പിച്ച് വറ്റുകാല വിശ്രമം നൽകണം. രണ്ടുമാസക്കാലത്തെ വറ്റുകാല വിശ്രമം അടുത്ത ഉൽപാദനകാലത്ത്  മികച്ച അളവിൽ  പാൽ  ലഭിക്കാൻ സഹായിക്കും. അകിടിന്റെ പ്രതിരോധശക്തി കുറയാൻ ഇടയുള്ളതിനാൽ വറ്റുകാലത്ത് അകിടിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അണുക്കള്‍ കൂടുതല്‍ കാലം അകിടിൽ നിലനിന്നാൽ പ്രസവാനന്തരം അകിടുവീക്കത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പശുക്കൾക്ക്  വറ്റുകാല ചികിത്സ (ഡ്രൈ കൗ തെറാപ്പി ) ഉറപ്പാക്കണം. വറ്റുകാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഴുവൻ പാലും കറന്നെടുത്ത് ശേഷം കൂടുതൽ കാലം രോഗാണു പ്രതിരോധ ശേഷിയുള്ള തരം   ആന്റിബയോട്ടിക്ക് മരുന്നുകള്‍ നാല് മുലക്കാമ്പിനുള്ളിലേക്കും കയറ്റുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. ആവശ്യമെങ്കിൽ മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒരു തവണ കൂടി ഇതാവർത്തിക്കണം. വറ്റുകാലത്തോടൊപ്പം വറ്റുകാല ചികിത്സയും നൽകുന്നത് നിലനിൽക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനും പുതിയ രോഗാണുക്കളെ തടയാനും അടുത്ത കറവക്കാലത്ത് അകിടുവീക്കം ഉണ്ടാവുന്ന സാധ്യത കുറയ്ക്കാനും സഹായിക്കും. വറ്റുകാല ചികിത്സ നൽകുന്നത് അടുത്ത കറവക്കാലത്ത് 8 - 10 ശതമാനം വരെ ഉൽപ്പാദനം കൂട്ടുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു .

ADVERTISEMENT

അകിടുവീക്കവും തീറ്റക്രമവും തമ്മിൽ 

നാര് സമൃദ്ധമായി അടങ്ങിയ തീറ്റപ്പുല്ല്, വൈക്കോൽ തുടങ്ങിയ പരുഷാഹാരങ്ങൾക്ക് പകരം പിണ്ണാക്ക്, കാലിത്തീറ്റ, ധാന്യപ്പൊടികൾ തുടങ്ങിയ നാരളവ്‌ കുറഞ്ഞ സാന്ദ്രീകൃത തീറ്റകൾ അധിക അളവിൽ പശുക്കൾക്ക് നൽകുന്നത് ആമാശയ അറയായ റൂമെനിലെ അമ്ലനില ഉയരുന്നതിന് ഇടയാക്കും. റൂമിനെൽ അസിഡോസിസ് എന്നാണ് ഈ ഉപാപചയാവസ്ഥ അറിയപ്പെടുന്നത്. ആമാശയ അമ്ലത കൂടുതൽ സമയം ഉയർന്ന് നിൽക്കുന്ന സാഹചര്യം റൂമെനിൽ കാണപ്പെടുന്ന  മിത്രാണുക്കൾ നശിക്കുന്നതിനും ഉപദ്രവകാരികളായ അണുക്കൾ പെരുകുന്നതിനും ഇടയാക്കും. ഇത് അകിടുവീക്കത്തിന് വഴിയൊരുക്കുമെന്ന് പുതിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പശുക്കളുടെ തീറ്റ ശാസ്ത്രീയവും സമീകൃതവും  സന്തുലിതവുമാവാൻ പ്രത്യേകം ശ്രദ്ധ വേണം. ഒരു പശുവിന് അതിന്റെ ശരീരഭാരത്തിന്റെ 3 - 3.8 ശതമാനം ഖരാഹാരം (ഡ്രൈമാറ്റര്‍) ദിവസവും തീറ്റയായി വേണ്ടതുണ്ട്. ഖരാഹാരത്തിന്റെ അടിസ്ഥാനത്തിൽ ദിവസേന നല്‍കുന്ന തീറ്റയില്‍ പരുഷാഹാരങ്ങളും സാന്ദ്രീകൃതാഹാരങ്ങളും തമ്മിലുള്ള അനുപാതം 60:40 ആയി നിലനിര്‍ത്തണം. കൂടുതൽ സാന്ദ്രീകൃത തീറ്റ നൽകുന്ന  10-15 ലീറ്ററിന് മുകളിൽ പാലുൽപാദനമുള്ള  അത്യുൽപ്പാദനശേഷിയുള്ള പശുക്കളാണെങ്കിൽ ഖരാഹാരത്തിന്റെ അടിസ്ഥാനത്തിൽ  തീറ്റയിൽ ഏറ്റവും ചുരുങ്ങിയത് 50 ശതമാനം എങ്കിലും പരുഷാഹാരങ്ങൾ ഉൾപ്പെടുത്തണം. ശാസ്ത്രീയവും സന്തുലിതവുമായ തീറ്റക്രമം അനുവർത്തിക്കുന്നതിനൊപ്പം ആമാശയ അമ്ലത കുറയ്ക്കുന്നതിനായി ക്ഷാരഗുണമുള്ള സോഡിയം ബൈ കാര്‍ബണേറ്റ് /അപ്പകാരം, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവയിലേതെങ്കിലും പ്രതിദിനം 100-150 ഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്താം. 

ADVERTISEMENT

അകിടിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന  കോപ്പർ, സിങ്ക്, സെലീനിയം എന്നീ  ധാതുക്കളും എ, ഇ എന്നീ ജീവകങ്ങളും അടങ്ങിയ ധാതുജീവക മിശ്രിതങ്ങൾ 30 ഗ്രാം വീതെമെങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. വറ്റുകാലത്തും പ്രസവത്തോടനുബന്ധിച്ചുമെല്ലാം ഈ മിശ്രിതങ്ങൾ നൽകണംയ. പശുക്കളുടെ തീറ്റയിൽ യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ  മിത്രാണുക്കൾ അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങൾ ഉൾപ്പെടുത്തുന്നതും അകിടുവീക്കം പ്രതിരോധിക്കാൻ ഗുണകരമാണ്.

അധിക നന ആപത്ത്

ദിവസത്തില്‍ രണ്ടും മൂന്നും തവണ പശുക്കളെ തേച്ചുരച്ച് കഴുകി കുളിപ്പിക്കുന്നത് കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ശീലമാണ്. കുളമ്പിന്‍റെ ബലക്ഷയം, മേനിയില്‍ സ്വാഭാവിക എണ്ണമയം നഷ്ടമാവല്‍, അകിടുവീക്കരോഗങ്ങള്‍ തുടങ്ങി ഈ അധിക നന കൊണ്ടും കുളിപ്പിക്കലുകൊണ്ടുമുള്ള നഷ്ടങ്ങള്‍ ഏറെയാണ്, ജലനഷ്ടം വേറെയും. പശുക്കളുടെ മേനി ബ്രഷുകള്‍ ഉപയോഗിച്ച് ഗ്രൂം ചെയ്ത് വൃത്തിയാക്കുന്നതാണ് ദിവസം പലതവണകളായി കുളിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം. കറവയ്ക്കു മുന്‍പായി മേനിയൊന്നാകെ നനയ്ക്കുന്നതിന് പകരം അകിടുകളും പിൻഭാഗവും  മാത്രം  പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി ടിഷ്യു പേപ്പര്‍  ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കിയാല്‍ മതി.

English summary: Bovine mastitis detection, Dairy Farm, Dairy Farming Articles, Dairy Farming Feeding Management, Dairy Farming For Beginners, Dairy Farming In Kerala, Dairy Farming Kerala, Dairy Farming Management