വൈകിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ പതിവു ബാഡ്മിന്റൺ കളി കഴിഞ്ഞ് വിയർപ്പാറ്റി, വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോഴാണ് വിജു തന്റെ ഡെയറി ഫാമിനെക്കുറിച്ചു ചങ്ങാതിമാരോടു പറയുന്നത്. ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സംരംഭമായിരുന്നു മുൻപ് വിജുവിന്. അതു മതിയാക്കിയാണ്, തൃശൂർ നഗരത്തിൽനിന്ന് അധികം ദൂരെയല്ലാതെ

വൈകിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ പതിവു ബാഡ്മിന്റൺ കളി കഴിഞ്ഞ് വിയർപ്പാറ്റി, വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോഴാണ് വിജു തന്റെ ഡെയറി ഫാമിനെക്കുറിച്ചു ചങ്ങാതിമാരോടു പറയുന്നത്. ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സംരംഭമായിരുന്നു മുൻപ് വിജുവിന്. അതു മതിയാക്കിയാണ്, തൃശൂർ നഗരത്തിൽനിന്ന് അധികം ദൂരെയല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ പതിവു ബാഡ്മിന്റൺ കളി കഴിഞ്ഞ് വിയർപ്പാറ്റി, വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോഴാണ് വിജു തന്റെ ഡെയറി ഫാമിനെക്കുറിച്ചു ചങ്ങാതിമാരോടു പറയുന്നത്. ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സംരംഭമായിരുന്നു മുൻപ് വിജുവിന്. അതു മതിയാക്കിയാണ്, തൃശൂർ നഗരത്തിൽനിന്ന് അധികം ദൂരെയല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ പതിവു ബാഡ്മിന്റൺ കളി കഴിഞ്ഞ് വിയർപ്പാറ്റി, വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോഴാണ് വിജു തന്റെ ഡെയറി ഫാമിനെക്കുറിച്ചു ചങ്ങാതിമാരോടു പറയുന്നത്. ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സംരംഭമായിരുന്നു മുൻപ് വിജുവിന്. അതു മതിയാക്കിയാണ്, തൃശൂർ നഗരത്തിൽനിന്ന് അധികം ദൂരെയല്ലാതെ മുളങ്കുന്നത്തുകാവ് വെളപ്പായയിലുള്ള ഒന്നരയേക്കർ സ്വന്തം സ്ഥലത്ത് പശുവളർത്തൽ തുടങ്ങിയത്. 

വിജുവിന്റെ വിവരണം കേട്ടപ്പോൾ പലർക്കും മോഹം; ‘സ്വന്തമായൊരു പശു വേണം, ദിവസവും നല്ല പാൽ കുടിക്കണം’. പക്ഷേ എവിടെ വളർത്തും, ഫ്ലാറ്റിലും വില്ലയിലുമൊക്കെയായി നഗര നടുവിൽ താമസിക്കുന്നവർ, എന്നു മാത്രമല്ല, എല്ലാവരും ഉദ്യോഗസ്ഥർ. ‘നഗരത്തിലെ പെന്റാർക്ക് അപ്പാർട്മെന്റിലെ താമസക്കാരനാണെങ്കിലും വിജുവിന് വെളപ്പായ ഗ്രാമത്തിൽ ഭൂമിയുണ്ടല്ലോ. ഞങ്ങളെന്തു ചെയ്യും?’. ന്യായമായ സങ്കടം.

ADVERTISEMENT

പശുവിനായി പണം മുടക്കാൻ തയാറുള്ളവർക്ക് മുടങ്ങാതെ സൗജന്യമായി പാൽ നൽകുന്ന സംരംഭം മനസിൽ തെളിയുന്നത് അപ്പോഴെന്നു വിജു. ആശയം പങ്കുവച്ചപ്പോൾ പശുപ്രേമികൾക്കു സമ്മതം. പിന്നെ, വൈകിയില്ല, ചങ്ങാതിമാരെ കൂട്ടിപ്പോയി അവർക്കിഷ്ടപ്പെട്ട പശുവിനെത്തന്നെ വാങ്ങി. താമസിയാതെ പാൽ വിതരണവും തുടങ്ങി. നിലവിൽ, കറവയുള്ള 28 എണ്ണം ഉൾപ്പെടെ 35 പശുക്കളുണ്ട് വിജുവിന്റെ ഫാമിൽ. അവയിൽ പത്തെണ്ണം സുഹൃത്തുക്കളുടെ ‘മുതൽ’. പലിശയെന്നോണം ദിവസവും രാവിലെ ഓരോരുത്തരുടെയും വീട്ടുപടിക്കലെത്തും നല്ല നറും പാൽ. 

മുതലും പലിശയും

ADVERTISEMENT

പുത്തൻ സ്കീമിനെക്കറിച്ചു വിജുവിൽനിന്നുതന്നെ കേൾക്കാം. ‘നല്ല വിശ്വാസവും അടുപ്പവുമുള്ള സൃഹൃത്തുക്കളെ മാത്രമെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. 1 ലക്ഷം രൂപയാണ് ഓരോരുത്തരുടെയും മുടക്കു മുതൽ. പശുവിനെ വാങ്ങാൻ പോകുന്നത് അവരെക്കൂട്ടിത്തന്നെ. 85,000–90,000 രൂപ വിലമതിക്കുന്ന എച്ച്എഫ് ഇനത്തിനെ വാങ്ങും. രണ്ടു നേരവും ചേർന്ന് ശരാശരി 14 ലീറ്റർ പാലുൽപാദനം നിർബന്ധം. ഫാമിലെ കറവക്കാരനെ കൂടക്കൊണ്ടുപോയി കറന്നു നോക്കി ബോധ്യപ്പെട്ടു മാത്രമെ പശുവിനെ വാങ്ങൂ. പശുവിന് സൗകര്യപ്രദമായി നിൽക്കാനും കിടക്കാനുമായി കൗ മാറ്റും വാങ്ങും. ഒപ്പം. മേൽപ്പറഞ്ഞ 1 ലക്ഷത്തിന്റെ പാക്കേജിൽ പശുവിനുള്ള ഇൻഷുറൻസുമുണ്ട്’. 

‘ഒരു വർഷത്തേക്കാണ് കരാർ. ഈ കാലയളവിൽ മുടക്കു മുതൽ മടക്കിച്ചോദിക്കരുത്. 365 ദിവസവും മുടങ്ങാതെ രാവിലെ ഒന്നര ലീറ്റർ പാൽ വീട്ടിലെത്തും. ഒരു വർഷം കഴിയുമ്പോൾ കരാർ പുതുക്കാം. അതല്ലെങ്കിൽ 1 ലക്ഷം രൂപ തിരികെ വാങ്ങി കരാർ അവസാനിപ്പിക്കാം. പണം വേണ്ട, പശുവിനെ മതി എന്നാണെങ്കിൽ അങ്ങനെയും.’ നിലവിൽ രണ്ടു കൊല്ലം മുൻപു ചേർന്നവരാരും കാശോ പശുവോ ചോദിച്ച് എത്തിയിട്ടില്ലെന്നും വിജു. 

ഫാമിലെ പശുക്കൾ
ADVERTISEMENT

വിജുവിന്റെ വീതം

കൂട്ടുകാർക്കു വേണ്ടി പശു വളർത്തി ദിവസം സൗജന്യമായി ഒന്നര ലീറ്റർ പാൽ നൽകുമ്പോൾ വിജുവിനെന്താണു മെച്ചം എന്നറിയാം. ശരാശരി 14 ലീറ്റർ ഉൽപാദനമുള്ള പശുവാണെന്നു പറഞ്ഞല്ലോ. അതിൽ ഒന്നര ലീറ്റർ ഉടമയ്ക്കു കൊടുത്തു ബാക്കി വിജുവിനുള്ളതാണ്. 28 പശുക്കളിൽനിന്നായി വിജുവിന്റെ ഫാമിൽ ദിവസം 300–320 ലീറ്റർ പാലുൽപാദനമുണ്ട്. നല്ല പാലിന് നഗരത്തിൽ ഇഷ്ടം പോലെ ആവശ്യക്കാരുള്ളതിനാൽ വിപണി പ്രശ്നമേയല്ല. അര ലീറ്റർ പായ്ക്കറ്റുകളാക്കി 29 രൂപ വിലയിട്ട് സ്വന്തം ഔട്ട്‌ലെറ്റിലൂടെ നേരിട്ടുതന്നെ വിൽപന.

ചങ്ങാതിമാർക്കായി പശുവിനെ വാങ്ങുമ്പോൾ, കിടാവുൾപ്പെടെയാണു വിജു വാങ്ങുക; അതും പശുക്കിടാവുള്ളതിനെ. ഈ കിടാവും വിജുവിനുള്ളതാണ്. ഒരു വർഷം കൊണ്ട് അതു വളർന്ന് ശരാശരി 30,000 രൂപ വിലമതിക്കുന്ന കിടാരിയായി മാറും. മൂന്നാമത്തെ ലാഭം ചാണകമാണ്. നഗരത്തിൽ ചാണകത്തിനു മികച്ച ഡിമാൻഡെന്നു വിജു. ഉണക്കച്ചാണകം ചാക്കൊന്നിന് 200 രൂപ ഈടാക്കുന്നു. 

പശുവളർത്തലിൽ വിജു സൃഷ്ടിച്ച പുതുമ ചുറ്റുവട്ടത്തുള്ള ക്ഷീരകർഷകർ പലരുമിന്ന് പകർത്താൻ തുടങ്ങിയിരിക്കുന്നു. സംരംഭത്തിനുള്ള മുടക്കുമുതൽ പലരിൽനിന്നായി കണ്ടെത്തുന്ന ക്രൗഡ് ഫണ്ടിങ് രീതി പശുവളർത്തലിലും പരീക്ഷിക്കാമെന്നു ചുരുക്കം.

ഫോൺ: 9656340801

English summary: The future for farms-Crowd funding cows and milk, Dairy Farming Advantages, Dairy Farming Agriculture, Dairy Farming Articles, Dairy Farming Entrepreneur, Dairy Farming Entrepreneurship, Dairy Farming Facts, Dairy Farming Features, Dairy Farming In Kerala, Dairy Farming Kerala, Dairy Farming Management