തെങ്ങിൻതോപ്പിൽ തുള്ളിനന ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻപരിചയമില്ലാത്ത കാര്യമായതിനാൽ മറ്റൊരാളെ ഏൽപിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കാര്യത്തിൽ ആരാണ് നിങ്ങൾക്ക് ഉത്തമ വഴികാട്ടി? സംശയം വേണ്ട, അനുഭവസമ്പന്നരായ മറ്റു കർഷകർ തന്നെ. ഉദ്യോഗസ്ഥരും കമ്പനി ഡീലർമാരുമൊക്കെയുണ്ടെങ്കിലും ഒരു കൃഷിക്കാരന്റെ അനുഭവസമ്പത്തിനു

തെങ്ങിൻതോപ്പിൽ തുള്ളിനന ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻപരിചയമില്ലാത്ത കാര്യമായതിനാൽ മറ്റൊരാളെ ഏൽപിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കാര്യത്തിൽ ആരാണ് നിങ്ങൾക്ക് ഉത്തമ വഴികാട്ടി? സംശയം വേണ്ട, അനുഭവസമ്പന്നരായ മറ്റു കർഷകർ തന്നെ. ഉദ്യോഗസ്ഥരും കമ്പനി ഡീലർമാരുമൊക്കെയുണ്ടെങ്കിലും ഒരു കൃഷിക്കാരന്റെ അനുഭവസമ്പത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങിൻതോപ്പിൽ തുള്ളിനന ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻപരിചയമില്ലാത്ത കാര്യമായതിനാൽ മറ്റൊരാളെ ഏൽപിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കാര്യത്തിൽ ആരാണ് നിങ്ങൾക്ക് ഉത്തമ വഴികാട്ടി? സംശയം വേണ്ട, അനുഭവസമ്പന്നരായ മറ്റു കർഷകർ തന്നെ. ഉദ്യോഗസ്ഥരും കമ്പനി ഡീലർമാരുമൊക്കെയുണ്ടെങ്കിലും ഒരു കൃഷിക്കാരന്റെ അനുഭവസമ്പത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങിൻതോപ്പിൽ തുള്ളിനന ഏർപ്പെടുത്താൻ തീരുമാനിച്ചു. മുൻപരിചയമില്ലാത്ത കാര്യമായതിനാൽ മറ്റൊരാളെ ഏൽപിക്കുകയേ നിവൃത്തിയുള്ളൂ. ഇക്കാര്യത്തിൽ ആരാണ് നിങ്ങൾക്ക് ഉത്തമ വഴികാട്ടി? സംശയം വേണ്ട, അനുഭവസമ്പന്നരായ മറ്റു കർഷകർ തന്നെ. ഉദ്യോഗസ്ഥരും കമ്പനി ഡീലർമാരുമൊക്കെയുണ്ടെങ്കിലും ഒരു കൃഷിക്കാരന്റെ അനുഭവസമ്പത്തിനു പകരം‌വയ്ക്കാൻ അവരുടെ പക്കൽ ഒന്നുമുണ്ടാവില്ല. തൊഴുത്തുണ്ടാക്കാനായാലും സൗരവേലിയുണ്ടാക്കാനായാലും മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിക്കായാലും സ്ഥിതി ഇതുതന്നെ.

കൃഷിക്കാർക്ക് ഏറ്റവും വിശ്വാസവും ആശ്രയവും സഹകർഷകരെയാവുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു രൂപീകൃതമായ പ്രസ്ഥാനമാണ് പാലക്കാട് ജില്ലയിലെ ‘സപ്പോർട്ട് എ ഫാമർ’ കർഷക കൂട്ടായ്മ. മികച്ച കർഷകരുടെ കഴിവുകൾ അംഗീകരിക്കുകയും അവ പ്രയോജനപ്പെടുത്താൻ  പരസ്പരം കൈകോർക്കുകയും ചെയ്യുന്ന ഇവർ പുതിയ മാതൃക സൃഷ്ടിക്കുകയാണ്. കർഷകർക്കുവേണ്ടി കർഷകർ തന്നെ നേതൃത്വം നൽകുന്ന കർഷക കൂട്ടായ്മയിൽ  യുവകർഷകരായ പ്രജിത്ത്, റിനൂബ് എന്നിവരുടെ നേതൃത്വത്തിൽ പത്തുപേരാണുള്ളത്. 

ADVERTISEMENT

യുവകർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ് പ്രജിത്ത്.  തെങ്ങ്, നെല്ല്, പച്ചക്കറി, മാവ്, മത്സ്യം, പശു, ആട്, കോഴി കൃഷികളിൽ പരിചയസമ്പന്നരും അവാർഡ് ജേതാക്കളുമായ  മറ്റ് കർഷകരും കൂട്ടായ്മയിലുണ്ട്. എംബിഎ ബിരുദധാരിയായ റിനൂബാണ് വിപണനത്തിനു മേൽനോട്ടം വഹിക്കുക. കൃഷിവകുപ്പ്, വിഎഫ്പിസികെ, കേരള–തമിഴ്നാട് കാർഷിക സർവകലാശാലകൾ എന്നിവടങ്ങളിലെ വിദഗ്ധരുടെ മാർഗനിർദേശമനുസരിച്ചാണ് കൃഷി സംബന്ധമായ ഉപദേശങ്ങൾ നൽകാറുള്ളതെന്ന് പ്രജിത് പറഞ്ഞു. സാങ്കേതിക–വിപണന കാര്യങ്ങളിൽ സഹായിക്കുന്നതിനു സേവനസന്നദ്ധരായ എംബിഎ–എൻജിനിയറിങ് വിദ്യാർഥികളുടെ കൂട്ടായ്മയും ഇവർക്ക് ഒപ്പമുണ്ട്. പാലക്കാട്ടെയും സമീപപ്രദേശങ്ങളിലെയും ഒട്ടേറെ കൃഷിക്കാർക്ക് ആത്മവിശ്വാസത്തിന്റെ ആദ്യതിരിനാളം പകർന്നു നൽകാൻ ഇവർക്കു സാധിച്ചു. വൈകാതെ മറ്റു ജില്ലകളിലും ഇവർ സേവനമെത്തിക്കുകയാണ്.

മികച്ച കർഷകന്റെ അനുഭവസമ്പത്ത് തേടണമെന്നുള്ളവർ‍ക്ക് ‘സപ്പോർട്ട് എ ഫാമറി’ന്റെ സേവനം പ്രയോജനപ്പെടുത്താം. വിവിധ കാർഷിക പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതു മുതൽ ദീർഘകാല പ്രോജക്ടുകൾ നടപ്പാക്കുന്നതുവരെയുള്ള ജോലികൾ ഇവർ ഏറ്റെടുക്കും. ഒരു ഡീലറോ കോർപറേറ്റ് സ്ഥാപനമോ ഇടപെടുന്നതുപോലെയല്ല തങ്ങൾ കൃഷിക്കാരുമായി സംവദിക്കുന്നതെന്ന് റിനൂബ് ചൂണ്ടിക്കാട്ടി. രണ്ടു കർഷകർ തമ്മിൽ ഔപചാരികതയില്ലാതെ സംസാരിക്കുന്നതുപോലെ സപ്പോർട്ട് എ ഫാമർ പ്രതിനിധികളുമായി കൃഷിക്കാര്യങ്ങൾ സംസാരിക്കാം. നിങ്ങളുടെ സാമ്പത്തിക, സാമൂഹിക സ്ഥിതിയനുസരിച്ച് നടപ്പാക്കാവുന്ന വിവിധ നിർദേശങ്ങൾ അവർ പറയും. കൂടുതൽ താൽപര്യമുള്ള സംരംഭം സ്വയം നിശ്ചയിക്കുകയേ വേണ്ടൂ. മിതമായ പ്രതിഫലം മാത്രമേ നൽകേണ്ടി വരൂ. സാങ്കേതിക ഉപദേശങ്ങൾ മാത്രമല്ല കാർഷിക പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാനും വിപണനസൗകര്യം കണ്ടെത്താനുമൊക്കെ ‘സപ്പോർട്ട് എ ഫാമർ’ കൃഷിക്കാരെ സഹായിക്കുന്നു.

ADVERTISEMENT

യഥാർഥ കൃഷിക്കാർ സ്വന്തനിലയിൽ സംഘടിച്ചു രൂപം നൽകിയെന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യ സവിശേഷത.  കുറഞ്ഞത് പത്തു വർഷമെങ്കിലും സജീവമായി കൃഷി ചെയ്തിട്ടുള്ളവർമാത്രമാണ് ഇതിലുള്ളത്. സ്വന്തം കൃഷിയിടത്തെ മക്കളെ പോലെ സ്നേഹിക്കുന്നവരുടെ ഈ കൂട്ടായ്മയിലൂടെ കാർഷികവൃത്തിയുടെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുകയാണ് ലക്ഷ്യം.  ‘ഓരോ കർഷകനെയും അഭിമാനിയാക്കൂ’ എന്നാണ്  മുദ്രാവാക്യം തന്നെ. 

മണ്ണുപരിപാലനം, നല്ലയിനം വിത്തുകളുടെയും തൈകളുടെയും ലഭ്യത, ശാസ്ത്രീയ വളപ്രയോഗം, വിളപരിപാലനമുറകൾ, മെച്ചപ്പെട്ട വിളവ് നേടാനുള്ള വഴികൾ, സംശയനിവാരണം, പരിശീലനം, കൃഷിയിടസന്ദർശനം, ഫാം ടൂറിസം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കൃഷിയുടെ വ്യത്യസ്ത മേഖലകളിൽ ഈ കൂട്ടായ്മ കൃഷിക്കാർക്ക് സുഹൃത്തും വഴികാട്ടിയുമായി മാറുന്നു.

ADVERTISEMENT

ഉപഭോക്താക്കൾക്ക് ഉൽപാദകനെ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ ഓരോ ഉൽപന്നവും കൃഷിക്കാരുടെ സ്വന്തം ബ്രാൻഡിനു കീഴിൽ വിപണിയിലെത്തിക്കാനും ഇവർക്കു സാധിക്കും.  ഇതിനായി കാർഷിക വിപണനരംഗത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളും സംരംഭങ്ങളുമായി ഇവർ ബന്ധം സ്ഥാപിച്ചുകഴിഞ്ഞു.

പരിചയസമ്പന്നരായ കൃഷിക്കാർ നേതൃത്വം നൽകുന്ന കൺസൾട്ടിങ് ടീം കൃഷിയിടം സന്ദർശിച്ച്  സ്ഥലം, മണ്ണ്, ജലസ്രോതസ് എന്നിവ  പരിശോധിച്ചശേഷം  കൃഷിക്കാരന്റെ സാമ്പത്തികശേഷിക്കും താൽപര്യത്തിനുമനുസരിച്ചുള്ള വിളകൾ നിർദേശിക്കുന്നു.  യോജ്യമായ വിത്തുകളും തൈകളും തെരഞ്ഞടുക്കുന്നതിനും വിളപരിപാലനത്തിനു മേൽനോട്ടം വഹിക്കുന്നതിനും ഇവർ കൂടെയുണ്ടാവും.  വ്യത്യസ്ത മുടക്കുമുതലുകളിൽ ക്രമീകരിക്കാവുന്ന ഒന്നിലധികം പദ്ധതികൾ ഇവർ നിർദേശിക്കാറുണ്ട്. ഒപ്പം ഓരോന്നിന്റെയും ഗുണദോഷങ്ങളും ചൂണ്ടിക്കാണിക്കും. യോജ്യമായത് തെരഞ്ഞെടുക്കുക മാത്രമാണ് കൃഷിക്കാർ ചെയ്യേണ്ടിവരിക.

സൗരവേലി നിർമാണം, ഫാം ഹൗസ് , മത്സ്യക്കുളം, തുള്ളിനന സംവിധാനം, ഗ്രോ ബാഗ് ക്രമീകരണം, മട്ടുപ്പാവ് കൃഷി എന്നിങ്ങനെ കൃഷിയിടത്തിലെ വിവിധ ഘടകങ്ങൾ സ്ഥാപിക്കാൻ  കൂട്ടായ്മയുടെ പിന്തുണ ലഭിക്കും.  കാർഷികയന്ത്രങ്ങൾ, തൊഴിലാളികൾ എന്നീ മേഖലകളിലും ഉപദേശം ലഭിക്കും.   കൃഷിയിടങ്ങൾ വാടകയ്ക്ക് ലഭ്യമാക്കാനും  കൃഷി തുടരാനാവാതെ വിഷമിക്കുന്നവർക്ക് സ്വന്തം കൃഷിഭൂമിയും തൊഴുത്തും കുളവുമൊക്കെ വാടകയ്ക്കു നൽകി വരുമാനം നേടാനും ഇവരുടെ സഹായം തേടാം. കാർഷികപദ്ധതികൾക്ക് സ്ഥലം തേടിയെത്തുന്ന പലരും ഈ കൃഷിക്കാരുടെ സഹായം തേടാറുണ്ട്.

ഫോൺ– 8075853764, 9447622130

English summary: Farm Consulting in kerala