മലയാളികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ അധികം ഉപയോഗിക്കാത്ത ഒരു വസ്തുവാണ് ജിപ്സം അഥവാ പ്ലാസ്റ്റർ ഓഫ് പാരിസ് (POP=Calcined gypsum, ജിപ്സത്തിൽനിന്ന് ഏകദേശം മൂന്ന് ഭാഗം, ജിപ്സത്തെ പ്രത്യേക രീതിയിൽ ചൂടാക്കി, ഈർപ്പം ഒഴിവാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ ഓഫ് ജിപ്സം എന്ന് പറയുന്നത്). സാധാരണ ജിപ്സത്തിന്റെ രാസ

മലയാളികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ അധികം ഉപയോഗിക്കാത്ത ഒരു വസ്തുവാണ് ജിപ്സം അഥവാ പ്ലാസ്റ്റർ ഓഫ് പാരിസ് (POP=Calcined gypsum, ജിപ്സത്തിൽനിന്ന് ഏകദേശം മൂന്ന് ഭാഗം, ജിപ്സത്തെ പ്രത്യേക രീതിയിൽ ചൂടാക്കി, ഈർപ്പം ഒഴിവാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ ഓഫ് ജിപ്സം എന്ന് പറയുന്നത്). സാധാരണ ജിപ്സത്തിന്റെ രാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ അധികം ഉപയോഗിക്കാത്ത ഒരു വസ്തുവാണ് ജിപ്സം അഥവാ പ്ലാസ്റ്റർ ഓഫ് പാരിസ് (POP=Calcined gypsum, ജിപ്സത്തിൽനിന്ന് ഏകദേശം മൂന്ന് ഭാഗം, ജിപ്സത്തെ പ്രത്യേക രീതിയിൽ ചൂടാക്കി, ഈർപ്പം ഒഴിവാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ ഓഫ് ജിപ്സം എന്ന് പറയുന്നത്). സാധാരണ ജിപ്സത്തിന്റെ രാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ അധികം ഉപയോഗിക്കാത്ത ഒരു വസ്തുവാണ് ജിപ്സം അഥവാ പ്ലാസ്റ്റർ ഓഫ് പാരിസ് (POP=Calcined gypsum,  ജിപ്സത്തിൽനിന്ന് ഏകദേശം മൂന്ന് ഭാഗം, ജിപ്സത്തെ പ്രത്യേക രീതിയിൽ ചൂടാക്കി, ഈർപ്പം ഒഴിവാക്കുന്ന പ്രക്രിയയാണ് കാൽസിനേഷൻ ഓഫ് ജിപ്സം എന്ന് പറയുന്നത്). സാധാരണ ജിപ്സത്തിന്റെ രാസ നാമമാണ് Calcium Sulfate Dihydrate CaSO₄·2H₂O.

ജിപ്സം മണ്ണിലോ വെള്ളത്തിലോ ചേരുന്നതോടെ കാത്സ്യം അയോണുകളും calcium ions (Ca2+) സൾഫേറ്റ് അയോണുകളും sulfate ions (SO42-) രൂപപ്പെടുന്നു. എന്നാൽ കുമ്മായത്തെ പോലെ ഹൈഡ്രജൻ അയോണുകളെ hydrogen ions (H+) ചെന്ന് ചേരുന്നിടത്ത് വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന സ്വഭാവം ജിപ്സത്തിനില്ല എന്നതുകൊണ്ട് മണ്ണിൽ pH അളവിനെ സ്വാധീനിക്കുകയുമില്ല.

ADVERTISEMENT

പ്രധാന പോഷകങ്ങളായ NPK കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം സൾഫറിനാണ്. ഏതാനും ദശകങ്ങൾക്ക് മുൻപ് 30 + ppm ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അത് 5 മുതൽ 8 ppm ആയി കുറഞ്ഞിരിക്കുന്നു എന്ന് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഓർഗാനിക് കൃഷി ചെയ്യുന്നവർക്ക് തികച്ചും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ജിപ്സം. വളരെ ചെലവ് കുറവിൽ മണ്ണിന്റെ രാസഘടനയെയും ഫിസിക്കൽ ഘടനയും മെച്ചപ്പെടുത്തി കൃഷിയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായകമായ ഒരു വസ്തുവാണ് ജിപ്സം.

കാൽസ്യം കാർബണേറ്റ് (ചുണ്ണാമ്പ് കല്ല്, കക്കപ്പൊടി) മണ്ണിൽ പ്രവർത്തിച്ചു വളരെ പതുക്കെ പ്രവർത്തിക്കുന്നപോലെയോ കാൽസ്യം ഓക്സൈഡ് (ചുണ്ണാമ്പു കല്ല് ചൂടാക്കി പൊടിച്ച കുമ്മായം, ചൂടാക്കിയ കക്ക) പോലെ വളരെ വേഗതയിൽ പ്രവർത്തിച്ചു മണ്ണിന്റെ സ്വഭാവത്തെ, pH അളവിനെ, പരിവർത്തനപ്പെടുത്തുകയോ ചെയ്യാതെ എളുപ്പത്തിൽ കാൽസ്യവും സൾഫറും മണ്ണിലേക്ക് നൽകുന്നു എന്നതാണ് ജിപ്‌സത്തിന്റെ സവിശേഷ സ്വഭാവം. ഈ രണ്ടു മൂലകങ്ങളും, കാൽസ്യവും സൾഫറും, കൃഷിയിൽ വളരെ പ്രാധാന്യമുള്ളതുമാണ്. അതുകൊണ്ടു കുമ്മായം ചേർക്കുമ്പോൾ കൂടിപ്പോകുമോ എന്ന ഭയം പോലെ ജിപ്സത്തെ ഭയക്കേണ്ടതില്ല. എന്നുവെച്ച് കൊട്ടക്കണക്കിനു ചേർക്കാം എന്ന് ഈ പറയുന്നതിന് അർത്ഥം കാണരുത്.

ജിപ്സത്തിൽ മുഖ്യമായും അടങ്ങിയിട്ടുള്ള സൾഫേറ്റ് സൾഫറും കാൽസ്യവും സസ്യങ്ങളുടെ ഈ ആവശ്യകത പൂർത്തീകരിക്കാൻ സഹായിച്ചു വളർച്ച ഉറപ്പാക്കുന്നു. അതുകൊണ്ടു സസ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന കാല്സ്യത്തിന്റെയും സൾഫറിൻറെയും അഭാവം കൊണ്ടുണ്ടാകുന്ന വളർച്ചാ ഘട്ടങ്ങളിലെ വിവിധങ്ങളായ കുഴപ്പങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.

  • ജിപ്സം ഉപയോഗിക്കുന്നതുവഴി മണ്ണിന്റെ, പ്രത്യേകിച്ച് പശിമകൂടിയ മണ്ണിൽ, ഘടനാപരമായ മാറ്റം വരുത്തി മണ്ണിനെ ഒട്ടിപ്പിടിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.
  • ഈർപ്പത്തെ വലിച്ചെടുക്കാനും പിടിച്ചു നിർത്താനും മണ്ണിനെ സഹായിക്കുന്നു.
  • മണ്ണിൽ സസ്യങ്ങൾക്ക് വേണ്ടുന്ന നീർവാഴ്ചയെ സഹായിക്കുന്നു.
  • മൃദു വേരുകളുടെ വളർച്ചയ്ക്കും വേരുകളെ ആഴത്തിലേക്ക് വളരാനും സഹായകമായ അന്തരീക്ഷം ഉണ്ടാക്കുന്നു.
  • മണ്ണിൽ സൂഷ്മജീവാണുക്കളുടെയും മണ്ണിരകളുടെയും പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു.
  • പല പോഷകങ്ങളുടെയും നഷ്ടം ഇല്ലാതാക്കുകയും ജലത്തിന്റെ ഗുണമേന്മ വർധിക്കാനും സഹായിക്കുന്നു.
  • മണ്ണിൽ ബോറോണിന്റെയും അലുമിനിയത്തിന്റെയും അമിത സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ADVERTISEMENT

ഇനിയും വിവരിക്കാൻ അനവധിയുണ്ട്. അത്രയും ഗുണങ്ങളുണ്ട് ഈ കുഴപ്പക്കാരനല്ലാത്ത ധാതുവിന്‌. അപ്പോൾ കുഴപ്പങ്ങളൊന്നുമില്ലേ ഇതുപയോഗിക്കുന്നതുകൊണ്ട് എന്നൊരു ചോദ്യം വന്നേക്കാം. അതിന് ഒരേയൊരു ഉത്തരമേയുള്ളൂ, അധികമായാൽ അമൃതും വിഷമെന്ന രീതിയിൽ എല്ലാ പോഷകങ്ങളും എത്തത്തക്ക വിധം എല്ലാ ധാതുക്കളും അതിലെ പോഷക ഗുണങ്ങളും അറിഞ്ഞു ചേർക്കുക എന്നതാണ് ശരി എന്നതുകൊണ്ട് ജിപ്സവും മിതമായ രീതിയിൽ പ്രയോഗിക്കുക.

ജിപ്‌സവും കുമ്മായവും ഒന്നാണെന്ന് കരുതരുത്. ജിപ്സം മണ്ണിലെ pH അളവിനെ ഉയർത്താൻ സഹായിക്കുമെന്നും കരുതരുത്. മണ്ണിൽ അമ്ലത്വം കൂടിയിരിക്കുന്ന അവസ്ഥയിൽ കുമ്മായം (കാത്സ്യം ഓക്സൈഡ്) തന്നെ ഉപയോഗിക്കുക.

ഗ്രോബാഗുകളിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കുന്നുപോലെ കോരിയെടുത്ത അളവിൽ ജിപ്സം ചേർത്താൽ മതിയാകും. ഇത് കാത്സ്യത്തിനും സൾഫറിനും വേണ്ടിയുള്ള നല്ലൊരു സപ്ലിമെന്റ് ആയിരിക്കും.

മണ്ണിൽ/കൃഷിഭൂമിയിൽ മണ്ണിലെ പോഷകാവസ്ഥ മനസ്സിലാക്കി ചേർക്കുക എന്നതാണ് ശരി. എങ്കിലും കൃഷിക്കു മുൻപായി ഒരു സ്‌ക്വയർ മീറ്ററിൽ സപ്ലിമെന്റ് എന്ന നിലയിൽ 50 ഗ്രാം ചേർക്കാവുന്നതാണ്. അതായത് ഒരു സെന്റ് ഭൂമിയിലേക്ക് രണ്ടു കിലോ എന്ന കണക്ക്. എന്നാൽ കാത്സ്യം കൂടുതലുള്ള calcareous soil മണ്ണാണ് എന്ന് മനസ്സിലാക്കിയാൽ, അതായത് calcium carbonate (CaCO3) കൂടുതലടങ്ങിയ മണ്ണാണെന്നു മനസ്സിലായാൽ പിന്നെ ജിപ്സം ആ മണ്ണിൽ യോജ്യമല്ല.

ADVERTISEMENT

ഡബിൾ ബക്കറ്റ് കമ്പോസ്റ്റ് നിർമ്മാണത്തിൽ ഓരോ പത്തുകിലോ മാലിന്യം അളവിനും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ജിപ്സം ചേർക്കുക. ജനറൽ കമ്പോസ്റ്റിങ് നടത്തുമ്പോൾ ഓരോ പത്തു കിലോ മാലിന്യത്തിന് 50 ഗ്രാം എന്ന തോതിൽ സപ്ലിമെന്റ് ആയി ചേർക്കുക. സൂഷ്മജീവാണുക്കളുടെ പ്രവർത്തനത്തെ യാതൊരു തരത്തിലും ഹനിക്കില്ല എന്നതുകൊണ്ട് ധൈര്യപൂർവം ചേർക്കാം. വിപണിയിൽ കാത്സ്യത്തിന്റെയും സൾഫറിന്റെയും സപ്ലിമെന്റ് എന്ന നിലയിൽ ഏറ്റവും വിലക്കുറവുള്ള വസ്തുവായിരിക്കും ഇത്. ചില പ്രദേശങ്ങളിൽ ഒരേക്കറിന് 500 കിലോ മുതൽ 1000 കിലോ വരെ ചേർക്കുന്നവരുണ്ട്. ഈ അളവ് രണ്ടോ മൂന്നോ വർഷത്തേക്ക് മതിയാകും.

കോഴി വളർത്തുന്നവർ അഞ്ച് ഗ്രാം ജിപ്സം ഒരു കോഴിക്ക് ലഭിക്കത്തക്ക വിധം കോഴിത്തീറ്റയിൽ ചേർക്കാം. ആടിന് ഇരുപത് ഗ്രാമും പശുവിനു നാൽപത് ഗ്രാം വീതവും തീറ്റയിൽ ചേര്‍ത്തു നൽകാം.

നനച്ചു കുതിർത്ത് ഉണക്കിയതിന് ശേഷം പൊടിച്ചു കൊടുക്കുക.. അതോടെ ജിപ്സത്തിന്റെ ഉറയ്ക്കൽ നഷ്ടപ്പെടുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: വേണുഗോപാൽ മാധവ്, അൾട്രാ-ഓർഗാനിക് ഫാം പ്രാക്റ്റീസ് കൺസൾട്ടന്റ്, മുറ്റത്തെ കൃഷി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. ഫോൺ: 9447462134

English summary: The Role Of Gypsum In Agriculture