ഓരോ സസ്യങ്ങളിൽനിന്നു സാധിക്കാവുന്നത്രയും ഉയർന്ന അളവിലുള്ള വിളവ് ഉൽപാദിപ്പിച്ചെടുക്കുക എന്നതാണല്ലോ ആവശ്യം. അതാണല്ലോ കൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്ങിനെയെങ്കിലുമൊക്കെ ആയാൽ മതി എന്നായാൽ പിന്നെ ഒരു കാടുപോലുള്ള ആശയം തന്നെ മതിയാകും. കാട്ടിൽ സസ്യങ്ങൾ ഇടതൂർന്നു വളരുന്നത് കണ്ടിട്ടിട്ടില്ലേ? സാമൂഹ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ സസ്യങ്ങളിൽനിന്നു സാധിക്കാവുന്നത്രയും ഉയർന്ന അളവിലുള്ള വിളവ് ഉൽപാദിപ്പിച്ചെടുക്കുക എന്നതാണല്ലോ ആവശ്യം. അതാണല്ലോ കൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  എങ്ങിനെയെങ്കിലുമൊക്കെ ആയാൽ മതി എന്നായാൽ പിന്നെ ഒരു കാടുപോലുള്ള ആശയം തന്നെ മതിയാകും. 

കാട്ടിൽ സസ്യങ്ങൾ ഇടതൂർന്നു വളരുന്നത് കണ്ടിട്ടിട്ടില്ലേ? സാമൂഹ്യ ജീവിതത്തിൽ വിശപ്പിന്റെയും രുചിഭേദ താൽപര്യങ്ങളുടെയും തൃപ്തികരമായ പൂർത്തീകരണത്തിന് മതിയായ അളവിൽ അവിടെനിന്നു ലഭിച്ചെന്നു വരില്ലല്ലോ. അതുകൊണ്ട് കാട് എന്ന ആശയത്തെയും കൃഷിഭൂമി എന്ന ആശയത്തെയും രണ്ടായിത്തന്നെ കാണണം. അപ്പോൾ കാടും നാടും സംരക്ഷിക്കാൻ അതിനു യോജ്യമായ വ്യത്യസ്ഥ രീതികൾ പരിഗണിക്കണം എന്ന ആശയവും വരുന്നുണ്ട്. അതുകൊണ്ട് കാടിനെക്കുറിച്ച് പറയുമ്പോൾ നാടിനെക്കുറിച്ചും നാടിനെക്കുറിച്ച് പറയുമ്പോൾ കാടിനേയും കൂട്ടിക്കുഴച്ച് അവിയലാക്കരുത്.

ADVERTISEMENT

മനുഷ്യസമൂഹത്തിനു നിത്യജീവിതാവശ്യങ്ങളുടെ ഭക്ഷ്യലഭ്യത ഉറപ്പാക്കണമെങ്കിൽ കൃഷിഭൂമികളും കൃഷിക്കാരുടെ കൃഷിയുമായി ബന്ധപ്പെട്ടതുമാത്രമല്ല കൃഷിക്കാരുടെ കുടുംബ ജീവിതത്തിന്റെ സമസ്‌ത മേഖലകളും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുകയും വേണം. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ എന്തെന്ന് ചോദിച്ചാൽ അതിൽ ആദ്യ സ്ഥാനം നൽകേണ്ടി വരിക ഭക്ഷണത്തിനു തന്നെയാണ്. ഭക്ഷണത്തിനു പ്രഥമ സ്ഥാനം നൽകുന്നെങ്കിൽ അതിന്റെ ഉൽപാദകരായ കർഷകരെയാണ്  സാമൂഹ്യഅഭിവൃദ്ധിയുടെ സൃഷ്ടാക്കളെന്ന നിലയിൽ പ്രഥമ സ്ഥാനം നൽകി ആദരിക്കേണ്ടത്. 

പക്ഷേ ലാഭക്കൊതിയുടെയും മസിൽ പവറിന്റെയും കഴുത്തറപ്പൻ കച്ചവടങ്ങളുടെയും കയ്യൂക്കുകൾ സാമൂഹ്യ ജീവിത  ബന്ധങ്ങളിലാകമാനം കടന്നുകയറി കയ്യടക്കിയപ്പോൾ മനുഷ്യ ജീവിതത്തെ സംബന്ധച്ച ആ മഹത്തായ ആശയങ്ങളൊക്കെ സർവനാശത്തിൽ മുങ്ങിത്താഴ്ന്നുപോയ ഗതികേടിലെത്തി. അത് മനുഷ്യജീവിതത്തിന് എന്തെന്നില്ലാത്ത ഭീഷണിയായി മാറിയിട്ടുണ്ട്.

ADVERTISEMENT

അതുകൊണ്ട് മനുഷ്യസംസ്കാരത്തിന്റെ ഭദ്രമായ നിലനിൽപ്പ് എന്നർഥത്തിൽ കൃഷിയും കൃഷിഭൂമിയും കൃഷി ചെയ്യുന്നവരും കൃഷിയുമായി ബന്ധപ്പെട്ട സമസ്‌ത മേഖലകളും സാമൂഹ്യ സുരക്ഷയെക്കരുതി സർവസ്വതന്ത്രമാകണം. 

ഇതുകൊണ്ടൊക്കെ തന്നെ ജയ് ജവാനെന്ന മുദ്രാവാക്യത്തേക്കാൾ ആയിരമായിരമിരട്ടി പ്രാധാന്യം ജയ് കിസാൻ എന്നതിനുണ്ട്. മനുഷ്യജീവിതത്തിൽ വേദനാഭരിതമായ ഘട്ടങ്ങളിലെല്ലാം വിശപ്പിന്റെ വേദനകൾ കാണാൻ സാധിക്കും. വിവിധങ്ങളായ വിശപ്പുകൾ. അവയെ വിജയിക്കും വിധത്തിൽ വിവർത്തനം ചെയ്തു വിശദീകരിച്ചു വിഷമങ്ങളകറ്റാൻ കഴിയട്ടെ വിവേകികൾക്. 

ADVERTISEMENT

തയാറാക്കിയത്: വേണുഗോപാൽ മാധവ് , അൾട്രാ ഓർഗാനിക് ഫാം പ്രാക്റ്റീസ് കൺസൾട്ടന്റ്, മുറ്റത്തെ കൃഷി ഫെയ്സ്ബുക്ക് കൂട്ടായ്മ

9447462134

English summary: What is farming explain?