ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചുചാട്ടം റോഡിൽ മാത്രം ഒതുങ്ങുന്നില്ല. അവ പാടത്തും ഇറങ്ങുകയാണ്. സൊനാലികയുടെ ഇ–ട്രാക്ടറാണ് ഈ രംഗത്തെ പ്രധാന പോരാളി. സൊനാലികയുടെ ഇലക്ട്രിക് ട്രാക്ടറായ ടൈഗറിനു പുകയില്ല, മലിനീകരണമില്ല, ശബ്ദശല്യമില്ല. 5.99 ലക്ഷം രൂപയാണ് ഇതിനു വില. വ്യാവസായികാവശ്യത്തിനായി നിർമിക്കുന്ന ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചുചാട്ടം റോഡിൽ മാത്രം ഒതുങ്ങുന്നില്ല. അവ പാടത്തും ഇറങ്ങുകയാണ്. സൊനാലികയുടെ ഇ–ട്രാക്ടറാണ് ഈ രംഗത്തെ പ്രധാന പോരാളി. സൊനാലികയുടെ ഇലക്ട്രിക് ട്രാക്ടറായ ടൈഗറിനു പുകയില്ല, മലിനീകരണമില്ല, ശബ്ദശല്യമില്ല. 5.99 ലക്ഷം രൂപയാണ് ഇതിനു വില. വ്യാവസായികാവശ്യത്തിനായി നിർമിക്കുന്ന ആദ്യ ഇ–ട്രാക്ടറാണ് ടൈഗർ ഇലക്ട്രിക്. 

11 KW ഇൻഡക്ഷൻ മോട്ടർ ആണിതിന്. 25.5 KWh ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററി. വീട്ടിലെ സാധാരണ ചാർജിങ് സോക്കറ്റ് വഴി 10 മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 4 മണിക്കൂർ മതി. 2 ടൺ ഭാരം വഹിച്ചുകൊണ്ട് 8 മണിക്കൂർ തുടർച്ചയായി സഞ്ചരിക്കാൻ ടൈഗർ ഇ–ട്രാക്ടറിനു കഴിയും. ഉയർന്ന വേഗം 24.93 Kmph. നല്ല ടോർക്ക് ഉള്ളതിനാൽ ഭാരം വഹിച്ച് എത്ര വലിയ കയറ്റവും കയറും. സുഖകരമായ സീറ്റുകൾ, ഡീസൽ എൻജിനുകളിൽനിന്നുണ്ടാകുന്ന ചൂട് ഇല്ല. വൈബ്രേഷനും കുറവാണ്. കെർബ് ഭാരം 820 കിലോ. കൃഷിയിടങ്ങളിലും ലോഡിങ്ങിനും ഉപയോഗിക്കാം.  

ADVERTISEMENT

യൂറോപ്യൻ ഡിസൈനാണ്. പ്രധാനമന്ത്രിയുടെ മെയ്ക്ക്–ഇൻ–ഇന്ത്യയുടെ ഭാഗമായാണ് ടൈഗർ ഇ–ട്രാക്ടർ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡീസൽ ട്രാക്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിനെക്കാൾ 25 ശതമാനം ചെലവേയുള്ളൂ. പരിപാലനച്ചെലവും കുറവ്. ലിഥിയം അയോൺ ബാറ്ററിക്കു വാറന്റി ഉണ്ട്. പഞ്ചാബിലെ ഹോ ഷിയാർപൂർ പ്ലാന്റിലാണ് നിർമാണം. മലപ്പുറം തിരൂരിൽ സൊനാലിക ഡീലർഷിപ്പ് ഉണ്ട്. സൊനാലിക വെബ്സൈറ്റ് (www.sonalika.com) വഴി ഓൺലൈൻ ആയി ബുക്ക് ചെയ്യാം. 

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കെഎസ്ഇബി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുന്നുണ്ട്. 

കോർപറേഷനുകൾ കേന്ദ്രീകരിച്ച് ഓരോ സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 156 ചാർജിങ് സ്റ്റേഷനുകള്‍ പുതിയതായി ആരംഭിക്കും. 

ഇലക്ട്രിക് മോട്ടർ : 11 KW

ADVERTISEMENT

ബാറ്ററി : 25.5 KWh

റേഞ്ച് : 8 hr travel (with 2 tone load)

ടോപ് സ്പീഡ് :  24.93 Kmph.

വീൽ ബേസ് : 1420 എംഎം

ADVERTISEMENT

ഭാരം : 820 കിലോ

വില : 5.99 ലക്ഷം രൂപ (എക്സ് ഷോറൂം)

English summary: Sonalika Tiger Electric tractor launched in India