മുട്ടയാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയതിന് പൊലീസില്‍ പരാതിപ്പെട്ട് കര്‍ഷകന്‍. മഹാരാഷ്ട്ര പൂന ജില്ലയിലാണ് സംഭവം. ഒരു ഫാമില്‍ നിര്‍മിക്കുന്ന തീറ്റ വാങ്ങി നല്‍കിയതു മുതലാണ് തന്റെ കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്. തീറ്റ നിര്‍മാതാക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടയാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികള്‍ മുട്ടയിടുന്നത് നിര്‍ത്തിയതിന് പൊലീസില്‍ പരാതിപ്പെട്ട് കര്‍ഷകന്‍. മഹാരാഷ്ട്ര പൂന ജില്ലയിലാണ് സംഭവം. ഒരു ഫാമില്‍ നിര്‍മിക്കുന്ന തീറ്റ വാങ്ങി നല്‍കിയതു മുതലാണ് തന്റെ കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തിയതെന്നാണ് കര്‍ഷകന്‍ പറയുന്നത്.

തീറ്റ നിര്‍മാതാക്കള്‍ തീറ്റ തിരികെ എടുക്കുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനാല്‍ കര്‍ഷകന്റെ പരാതിയില്‍ കേസ് എടുത്തിട്ടില്ല. സമാന പ്രശ്‌നമുണ്ടായ മറ്റു 4 ഫാമുകള്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് തീറ്റ നിര്‍മാതാക്കള്‍ അറിയച്ചതായാണ് പോലീസ് പറയുന്നത്.

ADVERTISEMENT

കര്‍ഷകന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് മൃഗസംരക്ഷണ വകുപ്പ് ഓഫീസറുമായി സംസാരിച്ചിരുന്നു. പൗള്‍ട്രി മേഖലയില്‍ ഇത് സ്ഥിരമായി കാണപ്പെടാറുള്ളതാണെന്നും ചില തീറ്റകള്‍ കോഴികള്‍ക്ക് അനുയോജ്യമല്ലെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തുമെന്നും ഓഫീസര്‍ അറിയിച്ചു. പുതുതായി നല്‍കിയ തീറ്റ ഒഴിവാക്കി മുന്‍പ് നല്‍കിയിരുന്നത് കൊടുത്താല്‍ വീണ്ടും മുട്ടയിട്ടു തുടങ്ങേണ്ടതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

English summary: Maharashtra poultry farmer approaches police as hens stop laying eggs