കാല്‍നൂറ്റാണ്ടിലേറെയായി പശുവിനെ കുടുംബാംഗത്തെ പോലെ കാത്തു പരിപാലിക്കുന്ന കുടുംബം. ചവറ പുതുക്കാട് പടിഞ്ഞാറ്റത്ത് വിജയലക്ഷ്മിയമ്മയും മക്കളായ ബിജുകുമാറും ആരോഗ്യ വകുപ്പ് ജീവനക്കാരനായ വിനുകുമാറുമാണ് തങ്ങളുടെ വീട്ടിലെ മറ്റൊരംഗത്തെ പോലെ പശുമുത്തശ്ശി നന്ദിനിയെ ആര്‍ക്കും വിട്ടുകൊടുക്കാതെ പരിചരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല്‍നൂറ്റാണ്ടിലേറെയായി പശുവിനെ കുടുംബാംഗത്തെ പോലെ കാത്തു പരിപാലിക്കുന്ന കുടുംബം. ചവറ പുതുക്കാട് പടിഞ്ഞാറ്റത്ത് വിജയലക്ഷ്മിയമ്മയും മക്കളായ ബിജുകുമാറും ആരോഗ്യ വകുപ്പ് ജീവനക്കാരനായ വിനുകുമാറുമാണ് തങ്ങളുടെ വീട്ടിലെ മറ്റൊരംഗത്തെ പോലെ പശുമുത്തശ്ശി നന്ദിനിയെ ആര്‍ക്കും വിട്ടുകൊടുക്കാതെ പരിചരിച്ചു വരുന്നത്. 1995ല്‍ ആറു മാസം പ്രായമുള്ളപ്പോള്‍ ചവറ ശ്രീകൃഷ്ണ  ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ കിടാവിനെ വിജയലക്ഷ്മിയുടെ മകന്‍ ബിജുകുമാറാണ് വാങ്ങിയത്. 

പോറ്റി വളര്‍ത്തിയ പശു 16 തവണ പ്രസവിച്ചു. 3 തവണ ആണ്‍കിടാവിന് ജന്മം നല്‍കി. പിന്നീട് എല്ലാം പെണ്‍കിടാക്കളായിരുന്നു. ദിവസം 10 ലീറ്റര്‍ പാല്‍ ആയിരുന്നു നന്ദിനിയുടെ ഉല്‍പാദനം. പ്രായം ഏറിയതിനാല്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം 2014 മുതല്‍ ബീജാധാനം നടത്തിയില്ല. 

വിജയലക്ഷ്മിയമ്മയും മകന്‍ ബിനുകുമാറും പശുവിനൊപ്പം
ADVERTISEMENT

ഉല്‍പാദനമില്ലാത്ത പശുവിനെ അറവുശാലക്കാര്‍ ചോദിച്ചപ്പോഴും വീട്ടുകാര്‍ കൊടുക്കാന്‍ തയാറായില്ല. അതിന്റെ ജീവിതാവസാനം വരെ തങ്ങളുടെ വീട്ടിലെ അംഗമായി തന്നെ കഴിയുമെന്ന് വീട്ടുകാര്‍ പറഞ്ഞു.  കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എല്ലാ ഉത്സവത്തിനും പള്ളിവേട്ട കഴിഞ്ഞ് ഭഗവാന്‍ കണി കാണുന്നത് ഈ പശുവിനെയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. മാമ്പഴവും ചക്കയുമാണ് നന്ദിനിയുടെ ഇഷ്ട ഭക്ഷണം. 

ജനപ്രതിനിധികള്‍ ആദരിക്കുന്നു

തുടര്‍ച്ചയായി 13 വര്‍ഷം കൊണ്ട് 13 കിടാങ്ങള്‍ക്ക് ജന്മം നല്‍കി ഇപ്പോഴും ആരോഗ്യവതിയായ ഗോമുത്തശ്ശിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ആദരിച്ചു.

ADVERTISEMENT

English summary: 26 Years old Cow