ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, ധാതുലവണങ്ങള്‍, വിറ്റമിനുകള്‍ എന്നീ പോഷകങ്ങള്‍ പശുക്കള്‍ക്ക് ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന തീറ്റയാണ് സമീകൃത തീറ്റ. നമ്മള്‍ സാധാരണ പിന്തുടരുന്ന തീറ്റക്രമത്തില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് ഉള്‍പ്പെടുത്താറുള്ളത്. പശുക്കള്‍ക്കാവശ്യമായ മേല്‍പറഞ്ഞ

ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, ധാതുലവണങ്ങള്‍, വിറ്റമിനുകള്‍ എന്നീ പോഷകങ്ങള്‍ പശുക്കള്‍ക്ക് ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന തീറ്റയാണ് സമീകൃത തീറ്റ. നമ്മള്‍ സാധാരണ പിന്തുടരുന്ന തീറ്റക്രമത്തില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് ഉള്‍പ്പെടുത്താറുള്ളത്. പശുക്കള്‍ക്കാവശ്യമായ മേല്‍പറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, ധാതുലവണങ്ങള്‍, വിറ്റമിനുകള്‍ എന്നീ പോഷകങ്ങള്‍ പശുക്കള്‍ക്ക് ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന തീറ്റയാണ് സമീകൃത തീറ്റ. നമ്മള്‍ സാധാരണ പിന്തുടരുന്ന തീറ്റക്രമത്തില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് ഉള്‍പ്പെടുത്താറുള്ളത്. പശുക്കള്‍ക്കാവശ്യമായ മേല്‍പറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊര്‍ജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, ധാതുലവണങ്ങള്‍, വിറ്റമിനുകള്‍ എന്നീ പോഷകങ്ങള്‍ പശുക്കള്‍ക്ക് ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന തീറ്റയാണ് സമീകൃത തീറ്റ. നമ്മള്‍ സാധാരണ പിന്തുടരുന്ന  തീറ്റക്രമത്തില്‍ പുല്ലും വൈക്കോലും കാലിത്തീറ്റയുമാണ് ഉള്‍പ്പെടുത്താറുള്ളത്. പശുക്കള്‍ക്കാവശ്യമായ മേല്‍പറഞ്ഞ എല്ലാ പോഷകങ്ങളും ലഭിക്കുന്ന വിധത്തില്‍ തീറ്റവസ്തുക്കളുടെ അളവും അനുപാതവും ശരിയാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. എന്നാല്‍ ധാതുലവണങ്ങളുടെ കാര്യത്തില്‍ കാലിത്തീറ്റയിലും പുല്ലിലും വൈക്കോലിലും അടങ്ങിയിരിക്കുന്ന അളവുകൊണ്ട് പശുവിന്റെ ആവശ്യം നിറവേറുകയില്ല. അതിനാല്‍ ദിവസേന മതിയായ അളവില്‍ ധാതുലവണ മിശ്രിതങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. പൊടിരൂപത്തില്‍ ലഭിക്കുന്ന ധാതുലവണ മിശ്രിതത്തെ (മിനറല്‍ മിക്‌സ്ചര്‍) കര്‍ഷകര്‍ കാത്സ്യം പൊടിയെന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ ധാതുലവണ മിശ്രിതത്തില്‍ കാത്സ്യം മാത്രമല്ല ഒട്ടേറെ ധാതുക്കളും വിറ്റമിനുകളും അടങ്ങിയിരിക്കുന്നു.

ധാതുലവണ മിശ്രിതം അഥവാ മിനറല്‍ മിക്‌സ്ചര്‍ നല്‍കുന്നതെന്തിന്?

ADVERTISEMENT

ജീവകം എ, ജീവകം ബി, ജീവകം ഡി, നിയാസിന്‍, കാത്സ്യം, കോപ്പര്‍, മഗ്‌നീഷ്യം, അയഡിന്‍, ഫോസ്ഫറസ് തുടങ്ങി പശുക്കളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ ജീവകങ്ങളും മുഖ്യധാതുക്കളും ആവശ്യമാണ്. പുല്ലിലൂടെയും വൈക്കോലിലുടെയും കാലിത്തീറ്റയിലൂടെയും മാത്രം ഈ പോഷകഘടകങ്ങള്‍ മുഴുവന്‍ ലഭിക്കില്ലെന്ന് സൂചിപ്പിച്ചുവല്ലോ. കൃഷി ചെയ്യപ്പെടുന്ന മണ്ണിന്റെ ഗുണം, മഴലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ പുല്ലില്‍നിന്നും, മറ്റു കാലിത്തീറ്റകളില്‍ നിന്നുമുള്ള ധാതുക്കളുടെ ലഭ്യതയുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവും.

ധാതുക്കളുടെയും വിറ്റമിനുകളുടെയും കുറവ് വളര്‍ച്ചാ മുരടിപ്പ്, വിളര്‍ച്ച, വന്ധ്യത, ഗര്‍ഭമലസല്‍, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കിടാരി, പശുക്കള്‍ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ വൈകുമെന്ന് മാത്രമല്ല ക്യത്രിമബീജാധാനം നടത്തിയവയില്‍ ഗര്‍ഭധാരണം കൃത്യമായി നടക്കാതിരിക്കുന്നതിനും ജീവകധാതു അപര്യാപ്തത മുഖ്യ കാരണമാണ്. ധാതുലവണങ്ങളുടെ കുറവുമൂലം പ്രസവശേഷമുള്ള മദിയും ഗര്‍ഭധാരണവും വൈകുന്നതിനും കാരണമാവും.

ADVERTISEMENT

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനാല്‍ പോഷകക്കുറവുള്ള പശുക്കളില്‍ സാംക്രമിക രോഗസാധ്യതയും കൂടുന്നു. ശരീരത്തിന് ആവശ്യമായ അളവില്‍ ധാതുജീവകങ്ങള്‍ ലഭിക്കാത്ത പശുക്കള്‍ക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരീരസമ്മര്‍ദ്ദം കൂടുതലായിരിക്കും. 

ധാതുക്കള്‍ കൃത്യമായ അളവില്‍ ശരീരത്തിലെത്താത്ത പശുക്കളില്‍ കുളമ്പുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിക്കുന്നു. 

ADVERTISEMENT

ചീലേറ്റഡ് ധാതുലവണ മിശ്രിതങ്ങളുടെ മേന്മയെന്ത്?

മേല്‍ പറഞ്ഞ മിനറല്‍ മിക്‌സ്ചറില്‍ (ധാതുലവണമിശ്രിതം) അടങ്ങിയിട്ടുള്ള ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതികവിദ്യ വഴി മാംസ്യ തന്മാത്രകളുമായും അമിനോ അമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് ചീലേഷന്‍ എന്ന് പറയുന്നത്. ചീലേറ്റ് ചെയ്യപ്പെടുന്ന ധാതുവിന്റെ ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും, ജൈവലഭ്യത ഉയര്‍ത്താനും ചീലേഷന്‍ വിദ്യ വഴി കഴിയും. ഇങ്ങനെ തയ്യാറാക്കുന്ന ധാതുലവണ മിശ്രിതങ്ങളെ ചീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു. അതായത് സാധാരണ മിനറല്‍ മിശ്രിതങ്ങളേക്കാള്‍ ഗുണമേന്മ കുടുതലുള്ളവയാണ് ചീലേറ്റഡ് മിനറല്‍ മിക്‌സ്ചറുകള്‍. ഒട്ടേറെ മരുന്നു കമ്പനികള്‍ ചീലേറ്റഡ് ധാതുലവണ മിശ്രിതങ്ങള്‍  വിപണിയിലെത്തിക്കുന്നുണ്ട്. സാധാരണ രൂപത്തിലുള്ള ധാതുജീവക മിശ്രിതങ്ങളെ അപേക്ഷിച്ച് വില അല്‍പം കൂടുതലാണെങ്കിലും ചീലേറ്റഡ് ധാതുലവണമിശ്രിതങ്ങള്‍ വാങ്ങി പശുക്കള്‍ക്ക് നല്‍കിയാല്‍ വളര്‍ച്ചയിലും ഉല്‍പ്പാദനത്തിലും മികവ് നേടാം. പശുക്കള്‍ മാത്രമല്ല ആട്, മുയല്‍, പന്നി പോലുള്ള മൃഗങ്ങള്‍ക്കും ഇവ നല്‍കാവുന്നതാണ്. സാധാരണ ധാതു മിശ്രിതങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അളവ് കുറച്ച് ചീലേറ്റഡ് മിശ്രിതങ്ങള്‍ നല്‍കിയാല്‍ മതി എന്ന നേട്ടവുമുണ്ട്.

പശുക്കളുടെ പ്രായവും ഉല്‍പ്പാദനവും കറവയുടെയും ഗര്‍ഭാവസ്ഥയുടെയും ഘട്ടങ്ങളും അടിസ്ഥാനമാക്കി  എല്ലാ ദിവസവും തീറ്റയില്‍ നിശ്ചിത അളവില്‍ ധാതുജീവക മിശ്രിതം അഥവാ മിനറല്‍ മിക്‌സ്ചര്‍  നല്‍കണം. പ്രസവത്തിന് തൊട്ടുമുമ്പുള്ള മൂന്നാഴ്ചക്കാലം മിനറല്‍ മിക്‌സ്ചര്‍ നല്‍കുന്നത് ഒഴിവാക്കുന്നത് പ്രസവശേഷമുള്ള കാത്സ്യക്കുറവ് നേരിടാന്‍ പശുവിന്റെ ശരീരത്തെ സജ്ജമാക്കി നിര്‍ത്തുന്നു. പ്രസവശേഷം മിനറല്‍ മിക്‌സ്ചറും ഒപ്പം കാത്സ്യം മരുന്നുകളും തുടര്‍ന്നു നല്‍കാം.

ധാതുമിശ്രിതങ്ങള്‍ കാലിത്തീറ്റയില്‍ നിര്‍മ്മാണവേളയില്‍ തന്നെ ഉള്‍പ്പെടുത്തിയോ അല്ലെങ്കില്‍ പ്രത്യേകമായോ പശുക്കള്‍ക്ക് നല്‍കാം. ആകെ സാന്ദ്രീകൃത തീറ്റയുടെ 2% എന്ന അളവില്‍ ധാതുമിശ്രിതങ്ങള്‍ തീറ്റയുടെ നിര്‍മ്മാണവേളയില്‍ ഉള്‍പ്പെടുത്താം. പ്രത്യേകമായാണ് നല്‍കുന്നതെങ്കില്‍ ദിവസേന 25-30 ഗ്രാം വരെ കിടാരികള്‍ക്കും 30-50 ഗ്രാം വീതം പശുക്കള്‍ക്കും മിനറല്‍ മിക്‌സ്ചര്‍ ശരീരഭാരമനുസരിച്ച് നല്‍കാം.

English summary: Chelated Mineral Mixture and its Importance in Animal Feeding