ബ്രോയിലർ കർഷകരെ കാലങ്ങളായി ബുദ്ധിമുട്ടിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് കോഴികളുടെ മൂടുചീയൽ. കോഴിയുടെ ഉദരഭാഗത്തു ചെറിയ മുറിവുകളുണ്ടാവുകയും ആ മുറിവുകളിൽ ഈച്ച മുട്ടയിടുകയും അത് പുഴുവായി മാറുകയും ചെയ്യുന്നതിനെയാണ് കർഷകർ മൂടുചീയൽ അവസ്ഥയെന്നു പറയുന്നത്. കോഴിയുടെ ഉദര ഭാഗം (vent) വീർത്തു വരുന്നതാണ് ഇതിനു പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രോയിലർ കർഷകരെ കാലങ്ങളായി ബുദ്ധിമുട്ടിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് കോഴികളുടെ മൂടുചീയൽ. കോഴിയുടെ ഉദരഭാഗത്തു ചെറിയ മുറിവുകളുണ്ടാവുകയും ആ മുറിവുകളിൽ ഈച്ച മുട്ടയിടുകയും അത് പുഴുവായി മാറുകയും ചെയ്യുന്നതിനെയാണ് കർഷകർ മൂടുചീയൽ അവസ്ഥയെന്നു പറയുന്നത്. കോഴിയുടെ ഉദര ഭാഗം (vent) വീർത്തു വരുന്നതാണ് ഇതിനു പ്രധാന കാരണം. ഇങ്ങനെ കോഴികളുടെ ഉദര ഭാഗം  വീർത്തു വരുന്നത് 20 ദിവസം മുതൽ കർഷകർക്ക് മനസിലാക്കാൻ സാധിക്കും. ഈ പ്രായത്തിൽ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഫാമിൽ മൂട് ചീയൽ വരാതെ നോക്കാം.

കോഴിയുടെ ഉദരഭാഗം വീർത്തു വരാൻ പല കാരണങ്ങളുണ്ട്.

ADVERTISEMENT

1. നീർക്കെട്ട് (Ascitis)

കോഴിഫാമുകളിൽ വായുസഞ്ചാരത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന അസുഖമാണ് നീർക്കെട്ട്. കോഴികളുടെ ഉദരഭാഗത്തു നീര് വന്നു വീർക്കുന്നതാണ് അസുഖം. ഇത് മൂട് ചീയലിനു കാരണമാകും.

2. കുടൽപ്പുണ്ണ്

തീറ്റയിലെ പ്രോബയോട്ടിക്കുകളുടെ ആഭാവമോ, കോക്‌സിഡിയോ മരുന്നുകളുടെ കുറവോ, അണുവിമുക്തമാക്കാത്ത എല്ലുപൊടിയോ മീൻപൊടിയോ ചേർക്കുന്നതോ, അല്ലെങ്കിൽ വെള്ളത്തിൽക്കൂടി വരുന്ന ഇ.കോളി രോഗാണുക്കളോ കുടൽപ്പുണ്ണിന് കാരണമാകും. കുടൽപ്പുണ്ണ് കാരണം കുടൽ ഭാഗം വീർക്കും (ballooning of intestine) അതു മൂലം ഉദരഭാഗം മൊത്തത്തിൽ വീർക്കുന്ന അവസ്ഥയിലേക്ക് എത്തു. പിന്നാലെ മുറിവുകളിലേക്കും മൂട് ചീയലിലേക്കും നയിക്കും. പെട്ടെന്നു തീറ്റ മാറ്റുന്നത്, കോക്‌സീഡിയോ അസുഖം, നനഞ്ഞ വിരിപ്പ് തുടങ്ങിയവ കുടൽപ്പുണ്ണിന് കാരണമാകുന്നു.

ADVERTISEMENT

3. ഈർപ്പം 

നനഞ്ഞ വിരിപ്പ് (ലിറ്റർ) ഷെഡ്ഡിനുള്ളിലെ ഈച്ചകളുടെ എണ്ണം വർധിക്കാനും കാരണമാകും.

പ്രതിവിധി

21 ദിവസത്തിനു ശേഷം കോഴിയുടെ ഉദരഭാഗം സസൂക്ഷ്മമം നിരീക്ഷിക്കുകയും, ക്രമാതീതമായി വലുപ്പം വയ്ക്കുന്നെങ്കിൽ പരിശോധിച്ച് കാരണം കണ്ടെത്തി ചികിത്സിത്സ നൽകുകയും വേണം.

ADVERTISEMENT

പ്രതിരോധം

  • പ്രോബയോട്ടിക്കുകൾ കുടൽപ്പുണ്ണിനെ ഒരു പരിധിവരെ തടയും.
  • ഷെഡ്ഡിലെ വായുസഞ്ചാരം നീർകെട്ടിനെ തടയും.
  • ഉണങ്ങിയ, ദിവസവും ഇളക്കുന്ന വിരിപ്പ് ഫാമിലെ ഈച്ചക്കളുടെ എണ്ണം കുറയ്ക്കും.

കൃത്യമായ നിരീക്ഷണവും, അനുബന്ധ പരിചരണങ്ങളും മൂടുചീയൽ അസുഖത്തെ ഫാമിന് പുറത്തു നിർത്താൻ സഹായിക്കും.

English summary: What is vent gleet and how can I treat my chickens that have it?